Get Updates
Get notified of breaking news, exclusive insights, and must-see stories!

'ആദർശിന്റേത് നിഷ്കളങ്കമായ അഭിപ്രായം പറച്ചിലല്ല'; ജോജുവിനെ പിന്തുണച്ച് അഖിൽ,ആ രഹസ്യവും വെളിപ്പെടുത്തി

പണി സിനിമയെ വിമർശിച്ച യൂട്യൂബറെ ജോജു ജോർജ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ സംഭവം വിവാദമായിരിക്കുന്ന സാഹചര്യത്തിൽ ജോജുവിനെ പിന്തുണച്ച് അഖിൽ മരാർ. നിഷ്കളങ്കമായ അഭിപ്രായം പറച്ചിൽ ആയിരുന്നില്ല മറിച്ച് പണി കൊടുക്കണം എന്നതാടയിരുന്നു ആദർശിന്റെ ലക്ഷ്യമെന്നാണ് അഖിൽ പറയുന്നത്.

നിഷ്കളങ്കമായ അഭിപ്രായം പറച്ചിൽ ആയിരുന്നില്ല മറിച്ച് പണി കൊടുക്കണം എന്ന കെപിസിസി വാർ റൂം മെമ്പർ ആയിരുന്ന റിപ്പോർട്ടർ ചാനലിൽ ജോലി ചെയ്തിരുന്ന ചുരുളി സിനിമ മികച്ചതായി തോന്നുകയും അതെ സമയം മാളികപ്പുറം സിനിമ കുട്ടികളെ കാണിക്കരുത് എന്ന് പറയുകയും ചെയ്ത, ലാലേട്ടനേയും സൈന്യത്തെയും അവഹേളിച്ച ചെകുത്താനെ ന്യായീകരിച്ചു പോസ്റ്റിട്ട, ബിഗ് ബോസിൽ റിയാസ് ആണ് യഥാർത്ഥ വിജയി ആവേണ്ടത് എന്ന് അഭിപ്രായം പങ്ക് വെച്ച

joju

ഒരുവന്റെ മാനസിക തലം മനസിലാക്കാതെ വിദ്യാർത്ഥി ആയി കണ്ട് തെറ്റിദ്ധരിച്ചവർക്ക് വേണ്ടി...അറിഞ്ഞു കൊണ്ടുള്ള കരുതി കൂട്ടിയുള്ള പണിയിൽ വീണ് പോയ ജോജു... എന്ന കുറിപ്പോടെയാണ് അഖിൽ സംഭവത്തെക്കുറിച്ച് സംസാരിച്ചത്.

ആമുഖമായി ഒരു കാര്യം പറയാനുണ്ട്. ഞാൻ ഈ വിഷയത്തിൽ സംസാരിക്കുമ്പോൾ ഞാനും ജോജു ജോർജുവും തമ്മിലുള്ള ഒരടുപ്പം ചർച്ചയായേക്കാം. അതുകൊണ്ട് തന്നെയാണ് ഈയൊരു കാര്യം ഡിസ്‌ക്ലോസ് ചെയ്തുകൊണ്ട് ഞാൻ സംസാരിച്ച് തുടങ്ങുന്നത്.

ഞാനും ജോജു ജോർജുമായി കഴിഞ്ഞ മൂന്ന് മാസമായി യാതൊരു തരത്തിലുമുള്ള ബന്ധവും ഇല്ല. വാട്‌സാപ്പിൽ പോലും ബന്ധങ്ങളില്ല. വാട്‌സാപ്പിൽ അദ്ദേഹം എന്നെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്. കാരണം എന്താണെന്ന് എനിക്കറിയില്ല എന്ന് മുൻകൂട്ടി പറഞ്ഞുകൊണ്ടാണ് അഖിൽ പറയുന്നത്.

താൻ പറയാൻ പോകുന്ന അഭിപ്രായം പൂർണമായും തന്റെ ശരികളുടെ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും ജോജു ജോർജിനോടുള്ള താത്പര്യം കൊണ്ടല്ല തനിക്ക് സിനിമയോട് ഉള്ള താത്പര്യം കൊണ്ടാണെന്നും അഖിൽ പറയുന്നു.

ഇവിടെ സംഭവിച്ചത് തനിക്ക് അനുഭവപ്പെട്ട കാര്യം പറയുക മാത്രമല്ല, ഒരുകാലത്ത് കോൺഗ്രസുമായി ഏറ്റുമുട്ടിയ നടൻ സംവിധായകൻ ആയപ്പോൾ ലഭിക്കുന്ന ജനപ്രീതി കണ്ടപ്പോൾ ഹാലിളകിയ ഒരു സൈബർ കൊങ്ങിയുടെ രോദനം ആണ് ഫേസ്ബുക്കിലൂടെ രേഖപ്പെടുത്തിയത്.

സിനിമയെ ബോധപൂർവം തകർക്കാൻ ശ്രമിക്കുന്ന ക്രിമി കീടങ്ങളെ നിങ്ങൾ തിരിച്ചറിയണം. അധികം വാഴ്ത്തപ്പെടേണ്ട കാര്യമൊന്നുമല്ല അവൻ ചെയ്തത്. യുവജവ ക്ഷേമ കമ്മീഷന്റെ പ്രസം​ഗം മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയിട്ടുള്ള , അത്യാവശ്യം സംസാരിക്കാൻ അറിയാവുന്നവനാണ് ആദർശെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+