ജോജു ജോർജ് വാങ്ങിക്കുന്നത് 1 കോടി രൂപ: ചെമ്പനും കൊടുക്കണം 15 ലക്ഷം വരെ; ഒരു കാര്യവുമില്ല; രമേശ് മണക്കാട്
മലയാള സിനിമയിലെ അഭിനേതാക്കളുടെ ശമ്പളം നിയന്ത്രിക്കുക എന്നുള്ളത് സാധ്യമായ കാര്യം അല്ലെന്ന് പ്രമുഖ പ്രൊഡക്ഷന്‍ മാനേജർ മണക്കാട് രമേശ്. അവർ ചോദിക്കുന്ന പൈസ കൊടുക്കേണ്ടി വരും. അല്ലെങ്കില്‍ ഡേറ്റിന്റെയൊക്കെ പ്രശ്നം വരും. ഇന്ദ്രന്‍സിനൊക്കെ ഒരു സമയത്ത് പത്തായിരം രൂപയായിരുന്നു പ്രതിഫലം. ഇന്ന് അദ്ദേഹം ഒരു ദിവസത്തിന് വാങ്ങിക്കുന്നത് രണ്ട് ലക്ഷം രൂപയാണ്. പണ്ട് കാലത്തൊക്കെ കൊടുക്കുന്ന പൈസ വാങ്ങിച്ചുകൊണ്ടുപോകുന്ന ആളുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് അതല്ല സ്ഥിതിയെന്നും അദ്ദേഹം പറയുന്നു. മാസ്റ്റർ ബിന്‍ എന്ന യൂട്യൂബ് ചാനലിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മമ്മൂട്ടിക്കൊ ആദ്യം തുച്ഛമായ പ്രതിഫലമായിരുന്നു. പിന്നെ കയറി കയറി വന്നതാണ്. ഇപ്പോള്‍ സ്വന്തമായി പണം മുടക്കി സിനിമയെടുക്കുന്നു. ഇപ്പോള്‍ നടന്മാർക്ക് പ്രതിഫലം വളരെ കൂടുതലാണ്. അഞ്ചും പത്തും ലക്ഷമൊക്കെയാണ് ചിലർ ചോദിക്കുന്നത്. ചെമ്പന്‍ വിനോദ് ചോദിക്കുന്ന് 15 ലക്ഷമാണ്. അതുകൊണ്ട് ഒരു ഗുണവും ഇല്ല. ബിജു മേനോന്‍ ചോദിക്കുകയാണെങ്കില്‍ പ്രശ്നമില്ല. അദ്ദേഹത്തിന് പത്തോ ഇരുപത്തിയഞ്ചോ ലക്ഷം കൊടുക്കാം. നമുക്ക് പടത്തിലൂടെ പൈസ കിട്ടും. ബിജു മേനോനൊക്കെ ഇന്ന് സ്റ്റാറാണ്. ചെമ്പന്‍ വിനോദിനെക്കൊ കൊടുക്കുകയാണെങ്കില്‍ എന്താണ് കിട്ടുക.

ജോജു ജോർജ് ഇപ്പോള്‍ പ്രതിഫലമായി വാങ്ങിക്കുന്നത് ഒരു കോടി രൂപയാണ്. ജൂനിയർ ആർട്ടിസ്റ്റായി വന്നയാള്‍ ഇന്ന് എവിടെയോ എത്തിപ്പോയി. ചുരുക്കത്തില്‍ സിനിമ താരങ്ങളുടെ ശമ്പളം നമ്മള്‍ വിചാരിക്കുന്നത് പോലെ നിയന്ത്രിക്കാന്‍ സാധിക്കില്ല. ടെക്നീഷ്യന്‍മാരുടെ കാര്യമാണെങ്കില്‍ അവർക്ക് നിശ്ചിത ശമ്പളമാണെന്നും അദ്ദേഹം പറയുന്നു.
പാലക്കാടുകാരനായ നടന്‍ ഷൈജുവിനൊക്കെ പണ്ട് അവസരങ്ങള്‍ നല്‍കിയിട്ടുണ്ട്. നടന്‍ ബൈജുവിന്റെ അമ്മയൊക്കെ മകന് ചാന്‍സ് ചോദിച്ച് വിളിക്കുമായിരുന്നു. അദ്ദേഹം ചെറുപ്പത്തിലെ അഭിനയിച്ച് തുടങ്ങിയതല്ലെ. പിന്നെ ബൈജു പതിയെ പതിയെ കയറി വന്നു. മോഹന്‍ലാലുമായി അത്ര അടുത്ത ബന്ധമില്ല. മമ്മൂട്ടിയുമായിട്ടാണ് കൂടുതല്‍ അടുത്ത് ഇടപഴകിയിട്ടുള്ളത്.
വലിയ ആത്മബന്ധമുള്ളത് ജഗതിശ്രീകുമാറുമായിട്ടാണ്. എപ്പോള്‍ ചോദിച്ചാലും ഡേറ്റ് തരും. പറ്റിക്കില്ല, പറയുന്ന സമത്ത് തന്നെ വരും. ഏറ്റവും മികച്ച നടനാണ് അദ്ദേഹം. സുരാജിനോട് ഞാന്‍ ഇതുവരെ ഡേറ്റ് ചോദിച്ചിട്ടില്ല. ഒരിക്കല്‍ പോയി അദ്ദേഹത്തെ കണ്ടിരുന്നു. അന്ന് ഡേറ്റ് തരാമെന്ന് പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന്റെ സംസാരം കേട്ടപ്പോള്‍ തന്നെ മനസ്സിലായി അത് നടക്കില്ലെന്നും മണക്കാശ് രമേശ് പറയുന്നു.












Click it and Unblock the Notifications