'ലോട്ടറിയടിച്ച്' ജോജു ജോര്‍ജ്; ഇനി ബോളിവുഡില്‍ കാണാം; അനുരാഗ് കശ്യപിനൊപ്പം കഥ ചര്‍ച്ച ചെയ്തു
അഭിനയ സാധ്യതയുള്ള കഥാപാത്രങ്ങള്‍ ചെയ്തു ഫലിപ്പിക്കുന്നതില്‍ എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന താരമാണ് ജോജു ജോര്‍ജ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തുടങ്ങി പതിയെപ്പതിയെ നായകനായി വളര്‍ന്ന താരമാണ് ജോജു. മഴവില്‍ കൂടാരം എന്ന ചിത്രത്തിലൂടെയാണ് അഭിനയ രംഗത്തെത്തിയത്. തുടര്‍ന്ന് സ്ഥിരതയാര്‍ന്ന പ്രകടമാണ് ജോജു കാഴ്ച്ച വയ്ക്കുന്നത്. സമീപ കാലത്തായി മികച്ച കഥാപാത്രങ്ങളാണ് നടനെ തേടിയെത്തുന്നത്.
മധുരം, നായാട്ട്, പൊറിഞ്ചുമറിയം ജോസ്, ഇരട്ട, ജോസഫ് തുടങ്ങിയ ചിത്രങ്ങള്‍ ജോജുവിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളാണ്. പണി എന്ന ചിത്രത്തിലൂടെ സംവിധാനത്തിലും പ്രതിഭ തെളിയിച്ചു.

അതേസമയം വിവാദങ്ങളിലും താരം ഇടയ്ക്കിടെ ചെന്നുപെടാറുണ്ട്. പണി എന്ന സിനിമയെ വിമര്‍ശിച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടയാളെ ജോജു ജോര്‍ജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇത് താരത്തിന്റെ പ്രശസ്തിക്കു മേല്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു.
ജോജുവിന്റെ അഭിനയ മികവിനുള്ള അംഗീകാരമായി ബോളിവുഡിലേക്കും ക്ഷണം ഇപ്പോള്‍ ലഭിച്ചിരിക്കുകയാണ്. താരം തന്നെയാണ് ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ പുതിയ പ്രൊജക്ടിനെക്കുറിച്ച് വെളിപ്പെടുത്തിയത്.
ബോളിവുഡിലെ ഹിറ്റ് സംവിധായകനായ അനുരാഗ് കശ്യപിനൊപ്പമാണ് ജോജുവിന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റം എന്നതാണ് ഈ പ്രൊജക്ടിനെ ഏറെ ശ്രദ്ധേയമാക്കുന്നത്. 'ഈ വര്‍ഷം അനുരാഗ് കശ്യപിനൊപ്പം ഒരു സിനിമ ചെയ്യുമെന്നാണ് ഞാന്‍ കരുതുന്നത്. ഞങ്ങള്‍ ഒരു കഥ ചര്‍ച്ച ചെയ്തു. നല്ലൊരു സ്‌ക്രിപ്റ്റാണ്' - അഭിമുഖത്തില്‍ ജോജു പറഞ്ഞു.
ബോളിവുഡിലെ പോരായ്മകള്‍ എന്തൊക്കെയാണെന്ന ചോദ്യവും അഭിമുഖത്തിനിടെ ഉയര്‍ന്നു. ജോജുവിന്റെ മറുപടി ഇങ്ങനെയായിരുന്നു - 'ബോളിവുഡില്‍ എന്താണ് കുറവെന്ന് എനിക്കറിയില്ല. എന്നാല്‍ മലയാളത്തില്‍ എല്ലാവരും കഠിനാധ്വാനം ചെയ്യുന്നു. എല്ലാ പുതിയ സംവിധായകരും കഠിനാധ്വാനം ചെയ്യുന്നു, നല്ല സിനിമകള്‍ നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നു, അതിന് നല്ല ഫലങ്ങള്‍ ലഭിക്കുന്നു'
ശരണ്‍ വേണുഗോപാല്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'നാരായണീന്റെ മൂന്നാണ്മക്കള്‍' എന്ന സിനിമയാണ് ജോജു ജോര്‍ജിന്റേതായി ഏറ്റവും ഒടുവില്‍ തിയറ്ററുകളിലെത്തിയത്. ഒരു കുടുംബത്തിലെ മൂന്നാണ്മക്കളുടെ കഥയാണ് ചിതത്തില്‍ പറയുന്നത്. മികച്ച പ്രതികരണമാണ് ചിത്രം തിയറ്ററുകളില്‍ നിന്ന് നേടുന്നത്.
അതേസമയം, ആഷിഖ് അബുവിന്റെ 'റൈഫിള്‍ ക്ലബ്' എന്ന ചിത്രത്തിലൂടെ അനുരാഗ് കശ്യപും മലയാളത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്ത് അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ദിലീഷ് പോത്തനാണ് പ്രധാന വേഷത്തിലെത്തിയത്. ഈ ചിത്രം ഇപ്പോള്‍ നെറ്റ്ഫ്‌ളിക്‌സില്‍ ലഭ്യമാണ്.












Click it and Unblock the Notifications