ആര്‍ആര്‍ആറിലൂടെ ഗ്ലോബല്‍ സ്റ്റാര്‍, ജൂനിയര്‍ എന്‍ടിആറിന്റെ ആസ്തി അറിയുമോ? പ്രതിഫലം ഇത്ര
തെലുങ്ക് സിനിമയുടെ തന്നെ അഭിമാന താരമാണ് ജൂനിയര്‍ എന്‍ടിആര്‍. വമ്പന്‍ സിനിമാ കുടുംബത്തിലാണ് താരം ജനിച്ചത്. എന്നാല്‍ സ്വന്തം മികവ് കൊണ്ടാണ് താരം നേട്ടങ്ങള്‍ ഒരുപാട് സ്വന്തമാക്കിയത്. എസ്എസ് രാജമൗലിയുടെ ആര്‍ആര്‍ആറിലൂടെ ഗ്ലോബല്‍ സ്റ്റാര്‍ എന്ന ഇമേജും താരത്തിന് ലഭിച്ചിരുന്നു. കൊമരം ഭീം എന്ന വേഷം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.
അതേസമയം കൊരട്ടല ശിവയുടെ ദേവരയാണ് അടുത്തതായി താരകിന്റെ വരാനിരിക്കുന്ന ചിത്രം. ജനതാ ഗ്യാരേജിന്റെ സംവിധായകനൊപ്പം ചേരുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. അതേസമയം ജൂനിയര്‍ എന്‍ടിആറിന്റെ ആസ്തിയും, പ്രതിഫലവും എത്രയാണെന്ന് ഒന്ന് പരിശോധിക്കാം.ദീര്‍ഘകാലമായി ഇന്‍ഡസ്ട്രിയില്‍ ഉള്ളത് കൊണ്ട് എന്‍ടിആറിന്റെ ആസ്തിയിലും വന്‍ കുതിപ്പുണ്ടായിട്ടുണ്ട്.

70 മില്യണാണ് താരത്തിന്റെ ആസ്തി, ഏകദേശം 571 കോടി വരമതി. പ്രധാന വരുമാന മാര്‍ഗം അഭിനയം തന്നെയാണ്. ടിവി അവതാരകന്‍, ഗായകന്‍ എന്നീ റോളുകളിലും താരകിനെ ആരാധകര്‍ കാണാനുണ്ട്. 2018ലെ ബിഗ് ബോസ് ടിവി ഷോയുടെ അവതാരകനാവാനും വന്‍ തുക ജൂനിയര്‍ എന്‍ടിആറിന് ലബിച്ചിരുന്നു. പരസ്യങ്ങളിലൂടെയും വമ്പന്‍ തുക താരത്തിന് ലഭിക്കുന്നുണ്ട്. ആപ്പി ഫിസ്സിന്റെ ദക്ഷിണേന്ത്യയിലെ ബ്രാന്‍ഡ് അംബാസിഡറായി ജൂനിയര്‍ എന്‍ടിആറിനെ നേരത്തെ നിയമിച്ചതാണ്. വിവിധ ബ്രാന്‍ഡുകളുടെ ഭാഗമാണ് താരം.
വരാനിരിക്കുന്ന ചിത്രമായ ദേവരയിലും വമ്പന്‍ തുക പ്രതിഫലമായി എന്‍ടിആര്‍ വാങ്ങിയിട്ടുണ്ട്. ചിത്രത്തിലെ എല്ലാ താരങ്ങള്‍ക്കും അതുപോലെ നേട്ടങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതേസമയം ആര്‍ആര്‍ആറിന് ശേഷം വരുന്ന ചിത്രമായത് കൊണ്ട് വലിയ പ്രതീക്ഷകള്‍ ദേവരയിലുണ്ട്. 60 കോടിയാണ് ചിത്രത്തിനായി താരക് വാങ്ങുന്നത്.
അതുപോലെ നായികയായ ജാന്‍വി കപൂര്‍ അഞ്ച് കോടി രൂപയും, സെയ്ഫ് അലി ഖാന് 13 കോടിയുമാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കിയത്. ഒരു ചിത്രത്തിനായി നേരത്തെ 12 കോടിയാണ് വാങ്ങിയിരുന്നത്. ആര്‍ആര്‍ആറിന് ശേഷം ഇത് 45 കോടി കൂടുതലായി വര്‍ധിക്കുകയായിരുന്നു. അറുപത് മുതല്‍ 80 കോടി വരെയാണ് ആ നേട്ടം.
ഹൈദരാബാദിലെ ജൂബിലി ഹില്‍സില്‍ ആഡംബര ബംഗ്ലാവ് താരകിനുണ്ട്. 25 കോടിയാണ് ഇതിന്റെ വിപണി വില. ആറരയേക്കര്‍ ഫാംലാന്‍ഡും ഗോപാലപുരത്ത് ജൂനിയര്‍ എന്‍ടിആറിനുള്ളത്. വൃന്ദാവനം എന്നാണ് ഇതിന്റെ പേര്. തന്റെ ഭാര്യ ലക്ഷ്മി പ്രണതിക്കായി ഇവര്‍ ഈ ഫാംലാന്‍ഡ് കെട്ടുകയായിരുന്നു. ഒന്‍പത് കോടി നല്‍കിയാണ് ഇത് വികസിപ്പിച്ചെടുത്തത്.
അതുപോലെ കാറുകളുടെ വലിയൊരു നിരയും താരത്തിന്റെ ഗ്യാരേജിലുണ്ട. ലംബോര്‍ഗിനി ഉറൂസ് ഗ്രാഫൈറ്റ് ക്യാപ്‌സൂളാണ് ഇതില്‍ പ്രധാനത്തേത്. നീറോ നോക്ടിസ്, റേഞ്ച്‌റോവര്‍ വോഗ്, പോര്‍ഷെ, ബിഎംഡബ്ല്യ 720എല്‍ഡി, മെഴ്‌സിഡസ് ബെന്‍സ് എന്നിവ ജൂനിയര്‍ എന്‍ടിആറിന്റെ കാര്‍ ശേഖരത്തിലുണ്ട്. എല്ലാ കാറുകളും ചേര്‍ത്ത് 80 കോടി രൂപ വരും.












Click it and Unblock the Notifications