രാംചരണിന്റെ കുഞ്ഞിനെ കാണാൻ സ്പെഷ്യൽ സമ്മാനവുമായി ജൂനിയർ എൻടിആർ എത്തി
നടൻ രാം ചരൺ തേജയ്ക്ക് അടുത്തിടെയാണ് കുഞ്ഞ് ജനിച്ചത്. ഇപ്പോൾ രാം ചരണിന്റെ കുഞ്ഞിനെ കാണാൻ അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും നടനുമായ ജൂനിയർ എൻടിആർ എത്തിയിരിക്കുന്നത്.
രാംചരണിന് കുഞ്ഞ് ജനിച്ചത് അറിഞ്ഞയുടൻ അദ്ദേഹത്തെ പാരന്റ് ക്ലബിലേക്ക് ക്ഷണിച്ചുകൊണ്ടാണ് ജൂനിയർ എൻടിആർ സന്തോഷം പങ്കിട്ടത്. ഇപ്പോൾ കുഞ്ഞിനെ കാണാൻ ജൂനിയർ എൻടിആർ നേരിട്ട് എത്തിയിരിക്കുകയാണ്. കുഞ്ഞിന് വേണ്ടി സമ്മാനവുമായിട്ടാണ് ജൂനിയർ എൻടിആറും ഭാര്യയും എത്തിയത്.

ഒരു പ്രത്യേക സമ്മാനവുമായിട്ടാണ് താരം എത്തിയത്. ഒരു സ്വർണത്തിൽ തീർത്ത ഒരു നാണയമാണ് രാം ചരണിന്റെ മകൾക്ക് നൽകിയത്. അതിൽ കുഞ്ഞിന്റെ പേര് എഴുതിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് കുഞ്ഞിന് ഒരു മാസം പൂർത്തിയായത്. വിവാഹം കഴിഞ്ഞ് പതിനൊന്ന് വർഷത്തിന് ശേഷമാണ് രാംചരണിനും ഭാര്യ ഉപാസനയ്ക്കും കുഞ്ഞ് പിറന്നത്.
അതേസമയം ഉപാസന ഗർഭിണിയാണെന്ന സന്തോഷം രാംചരൺ ആദ്യം പങ്കുവെച്ചത് തന്നോടായിരുന്നുവെന്ന് ജൂനിയർ എൻടിആർ നേരത്തെ പറഞ്ഞിരുന്നു, കുട്ടികളോട് വളരെ സ്‌നേഹമുള്ള ആളാണ് രാംചരൺ എന്ന് തന്റെ വീട്ടിൽ വരുമ്പോൾ രാംചരൺ കുട്ടികളോട് പ്രകടിപ്പിക്കുനു്‌ന സ്‌നേഹം കാണുമ്പോൾ മനസിലാകുമെന്നാണ് രാംചരണിനെക്കുറിച്ച് ജൂനിയർ എൻടിആർ പറഞ്ഞത്.












Click it and Unblock the Notifications