ജൂനിയർ എൻടിആറിന്റെ ദേവരയുടെ ടിക്കറ്റ് വിൽപന പൊടിപൊടിക്കുന്നു; ദുൽഖറും നേടുമോ കോടികൾ
സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ ചർച്ച ജൂനിയർ എൻ ടി ആറിന്റെ ദേവര എന്ന സിനിമയെക്കുറിച്ചാണ്. തെലുങ്ക് സംസ്ഥാനങ്ങളിൽ ഏറെ ജനപ്രീതിയുള്ള താരമാണ് ജൂനിയർ എൻ ടി ആർ. ആരാധകർ ദേവരയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. തെലുങ്ക് സംസ്ഥാനങ്ങളിൽ മാത്രമല്ല ഇന്ത്യയിലാകെ തന്നെ ദേവരയ്ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത് എന്നാണ് റിപ്പോർട്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 36290 ടിക്കറ്റുകളാണ്
തെലുങ്ക് സംസ്ഥാനങ്ങളുടെ പുറത്ത് വിറ്റുപോയത്. ടിക്കറ്റുകൾക്ക് വൻ ഡിമാന്റ് തന്നെയാണ്.
ടിക്കറ്റ് വിൽപനയുടെ ബുക്ക് മൈ ഷോയിലെ കണക്കുകൾ അനുസരിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. തെലുങ്ക് സംസ്ഥാനങ്ങൾക്ക് പുറത്ത് വളരെ കുറച്ച് ഷോകളിലേക്ക് മാത്രമാണ് ഉള്ളതെന്നും കേരളത്തിൽ തുടങ്ങിയിട്ടില്ലെന്നും ആണ് റിപ്പോർട്ട്. കേരളത്തിൽ ദുൽഖർ സൽമാന്റെ വേഫർ ഫിലിംസാണ്.

ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങുമെന്ന് നിർമ്മാതക്കൾ പറഞ്ഞിരുന്നു. സെപ്റ്റംബർ 27 നാണ് സിനിമ തിയറ്റിലെത്തുന്നത്. കേരളത്തിൽ സിനിമ ഹിറ്റാകുമോ എന്ന ആകാംക്ഷയാണ്. ദുൽഖർ സൽമാന്റെ വേഫർ ഫിലിംസ് വിതരണത്തിനെടുത്തതിനാൽ പ്രേക്ഷകർക്കും പ്രതീക്ഷയുണ്ട്.
രാജമൗലിയുടെ സൂപ്പർ ഹിറ്റായ ആർ ആർ ആറിന് ശേഷം ജൂനിയർ എൻ ടി ആറിന്റേതായി എത്തുന്ന ചിത്രമാണ് എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ജാൻവി കപൂർ ആണ് നായിക. സെയ്ഫ് അലി ഖാൻ, പ്രകാശ് രാജ്, ശ്രീകാന്ത്, ടൈൻ ഷോം ചാക്കോ, നരേൻ, കലൈയശരൻ. അജയ്, അഭിമന്യു സിംഗ് എന്നിവരും ചിത്രത്തിലുണ്ട്.
കൊരട്ടല ശിവയും എൻ ടി ആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രം സൂപ്പർ ഹിറ്റാകുമെന്നാണ് പ്രതീക്ഷ. ജാൻവി കപൂർ റെക്കോർഡ് പ്രതിഫലമാണ് ഈ ചിത്രത്തിന് വാങ്ങുന്നതെന്നാണ് വിവരം. യുവസുധ ആർട്സും എൻ ടി ആർ ആർട്സും ചേർന്ന് നിർമിക്കു്നന ചിത്രം നന്ദമൂരി കല്യാൺ റാം ആണ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ഗാനങ്ങളും പോസ്റ്ററുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു.
ആർ ആർ ആറിന് ലഭിച്ച സ്വീകാര്യത ദേവരയ്ക്കും ലഭിക്കുമെന്ന പ്രതീക്ഷയുമുണ്ട്. ആർ ആർ ആറിൽ ജൂനിയർ എൻ ടി ആറും രാം ചരണുമായിരുന്നു നായകന്മാർ. കൊമര ഭീം എന്ന കഥാപാത്രമായിട്ടാണ് ജൂനിയർ എൻ ടി ആർ എത്തിയത്. ഈ ചിത്രം വൻ ഹിറ്റാവുകയും ചെയ്തിരുന്നു. ചിത്രത്തിലെ ഗാനവും ഹിറ്റായി മാറിയിരുന്നു












Click it and Unblock the Notifications