Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് അത് ചെയ്യുമെന്ന് ഒരിക്കലും വിശ്വസിക്കുന്നില്ല: മഞ്ജു വാര്യറെ കണ്ടപ്പോള്‍ ടെന്‍ഷനായി: ജ്യോതി കൃഷ്ണ

വിവാഹത്തിന് പിന്നാലെ സിനിമയില്‍ നിന്നും ചെറിയ ഇടവേള എടുത്ത താരമാണ് ജ്യോതി കൃഷ്ണ. 2011ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ബോംബെ മാര്‍ച്ചിലൂടെയാണ് ജ്യോതി കൃഷ്ണ മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തുന്നത്. ലാസ്റ്റ് ബെഞ്ച്, ഓര്‍ക്കൂട്ട് ഒരോര്‍മ്മക്കൂട്ട്, ഗോഡ് ഫോര്‍ സെയില്‍, ലിസമ്മയുടെ വീട്, ഞാന്‍, ലൈവ് ഓഫ് ജോസൂട്ടി തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു.

മഞ്ജു വാര്യർ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ആമി എന്ന ചിത്രത്തിലാണ് താരം അവസാനമായി അഭിനയിച്ചത്. ഭര്‍ത്താവിനും മകനുമൊപ്പം ദുബായില്‍ സെറ്റില്‍ഡായിരുന്ന ജ്യോതി കൃഷ്ണ ഇപ്പോള്‍ മലയാള ചലച്ചിത്ര ലോകത്തേക്കുള്ള തിരിച്ച് വരവിനുള്ള ഒരുക്കത്തിലാണ്. അതോടൊപ്പം തന്നെ നടി ആക്രമിക്കപ്പെട്ട കേസിലെ തന്റെ നിലപാടും തുറന്ന് പറഞ്ഞിരിക്കുകയാണ് താരം.

dileep-manju-jyothika

മൂവി വേള്‍ഡ് മീഡിയ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം. ദിലീപേട്ടന്റെ സെറ്റില്‍ നമ്മള്‍ ചിരിച്ചൊരു വഴിക്കാവും. ആദ്യം കാണുന്ന വ്യക്തി ആണെങ്കിലും ഒരുപാട് വർഷത്തെ പരിചയം പോലെയാണ് പെരുമാറുക. നാട്ടിലെ ഷൂട്ടിങ് സമയത്ത് പരിചയപ്പെടാന്‍ അധികം സൌകര്യം ഉണ്ടായിരുന്നില്ല. വിദേശത്ത് ആയിരുന്നപ്പോള്‍ അതെല്ലാം മാറിയെന്നും ജ്യോതി കൃഷ്ണ പറയുന്നു.

ഞാൻ ആദ്യം മുതലേ എടുത്ത ഒരു നിലപാടുണ്ട്. ദിലീപേട്ടനെ എവിടെയും ഞാൻ തള്ളിപ്പറഞ്ഞിട്ടില്ല. സത്യം തെളിയണം എന്നാണ് ഞാൻ പറഞ്ഞിട്ടുള്ളത്. ദിലീപേട്ടൻ കുറ്റകൃത്യം ചെയ്തു എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. എനിക്ക് അറിയാത്ത ഒരു കാര്യമാണ്. അറിയാത്ത കാര്യത്തിൽ നമ്മള്‍ പറഞ്ഞിട്ടുണ്ട്. എന്റെ മനസ്സ് പറയുന്നത്, ദിലീപേട്ടൻ അത് ചെയ്യില്ല എന്നാണ്. അത് എന്റെ വ്യക്തിപരമായ വിശ്വാസമാണ്. ഇപ്പോഴും വിശ്വസിക്കുന്നത് ദിലീപേട്ടൻ ചെയ്തിട്ടില്ല എന്നുതന്നെയാണ്. അത് തെളിയേണ്ട ഒരു സംഭവമാണെന്നും താരം വ്യക്തമാക്കുന്നു.

ഒരു തവണയെങ്കില്‍ മഞ്ജു ചേച്ചിയുമായി വർക്ക് ചെയ്യുക എന്നുള്ളത് എന്റെ ഒരു സ്വപ്നമായിരുന്നു. ആമിയിലുടെ അത് സാധിച്ചു. മറ്റ് താരങ്ങളോടൊപ്പം വർക്ക് ചെയ്തപ്പോഴൊന്നും എനിക്ക് ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല. എന്നാല്‍ മഞ്ജു ചേച്ചി നേരെ മുന്‍പില്‍ വന്നപ്പോള്‍ എനിക്കാകെ ടെന്‍ഷനായി. അഭിനയിക്കേണ്ടതൊക്കെ മറന്നു പോയി. പക്ഷെ ചേച്ചി വളരെ സിംപിളാണ്.മഞ്ജു ചേച്ചിക്ക് ഇടക്ക് മെസേജ് അയക്കുകയും പിറന്നാള്‍ ആശംസകള്‍ അറിയിക്കാറുമുണ്ട്.

നയപരമായി നില്‍ക്കുന്നവർക്കാണ് സിനിമയില്‍ കൂടുതല്‍ അവസരം കിട്ടുന്നതെന്നാണ് എനിക്ക് തോന്നുന്നത്. എന്നാല്‍ പുതിയ തലമുറയിലെ പെണ്‍കുട്ടികള്‍ വളരെ ബോള്‍ഡാണ്. തങ്ങളുടെ കഴിവില്‍ അവർക്ക് വലിയ വിശ്വാസമാണ്. കിട്ടാനുള്ളത് തങ്ങള്‍ക്ക് കിട്ടുക തന്നെ ചെയ്യും എന്നതാണ് അവരുടെ വിശ്വാസം. അവർ തങ്ങളുടെ അഭിപ്രായം പറയുന്നു. സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ എന്ത് പറയുന്നുവെന്നൊന്നും അവർ നോക്കാറില്ല.

തന്റെ അഭിപ്രായങ്ങള്‍ പലപ്പോഴും സോഷ്യല്‍ മീഡിയയിലൂടെയും മറ്റും തുറന്ന് പറഞ്ഞിട്ടുള്ള വ്യക്തിയാണ് ഞാന്‍. അതുകൊണ്ടൊക്കെ തന്നെയാണ് സിനിമയില്ലാതെ ഒരുപാട് നാള്‍ വീട്ടില്‍ ഇരിക്കേണ്ടി വന്നത്. എല്ലാ മേഖലയിലുമുള്ള ഒരു കാര്യമാണ് ഇത്. പ്രായം കൂടുന്തോറുമാണ് ഓരോ കാര്യങ്ങളും പഠിച്ച് പഠിച്ച് വരുന്നത്. പറഞ്ഞത് പലതും വേണ്ടായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും താരം കൂട്ടിച്ചേർക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+