ജ്യോതികയുടെ വാച്ചും വൻ വൈറൽ; 'സിംപിളാണ് ബട്ട് പവർഫുൾ'..ഇത്രയും വിലയോ?
കൊച്ചി സിനിമയുടെ പ്രമോഷൻ പരിപാടികളിൽ താരങ്ങൾ ധരിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമെല്ലാം പലപ്പോഴും ചർച്ചയാകാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ
കാതൽ പ്രമോഷൻ പരിപാടികളിൽ സൂപ്പർ താരം മമ്മൂട്ടി ധരിച്ച ഷർട്ടായിരുന്നു വൈറലായത്. ഇപ്പോഴിതാ നടി ജ്യോതിക ധരിച്ച വാച്ചും ആരാധകരുടെ മനം കീഴടക്കിയിരിക്കുകയാണ്. എന്ന് വെച്ച് മമ്മൂട്ടിയുടെ പ്രിന്റഡ് ഷർട്ടി തേടിപ്പോയത് പോലെ പോയാൽ ചിലപ്പോൾ പണി പാളും. കാരണം ലക്ഷങ്ങളുടെ വാച്ചാണ് ധാരം ധരിച്ചിരിക്കുന്നത്.
കാതൽ പ്രമോഷൻ പരിപാടികളിൽ ജ്യോതികയുടെ ലുക്ക് ആരാധകർക്കിടയിൽ ചർച്ചയായിരുന്നു. സിപിംൾ ലുക്കിൽ എന്നാൽ വളരെ എലഗെന്റ് ആയാണ് താരം എത്തിയത്. സാരിയും മോഡേൺ വസ്ത്രങ്ങളുമെല്ലാം താരം ധരിച്ചിരുന്നു. അതിനോടൊപ്പം തന്നെ വളരെ മിനിമലായിട്ടുള്ള ആഭരണങ്ങളായിരുന്നു ജ്യോതിക ധരിച്ചത്. ഇക്കൂട്ടത്തിൽ ജ്യോതിക ധരിച്ച വാച്ചാണ് ആരാധകരുടെ കണ്ണുടക്കിയത്.

റോളക്സിന്റെ ഡെയ്റ്റ്ജസ്റ്റ് മോഡൽ വാച്ചാണ് ജ്യോതിക ധരിച്ചത്. 18 കെ ഗോൾഡ് കൊണ്ടും സ്റ്റീൽ കൊണ്ടുമാണ് ഈ വാച്ചിന്റെ കേസ് തയ്യാറാക്കിയിരിക്കുന്നത്. മാത്രമല്ല ഡയമണ്ടും വാച്ചിൽ കമ്പനി ഉപയോഗിച്ചിട്ടുണ്ട്. ഇനി വില എത്രയാണെന്ന് അറിയേണ്ടേ? 11,10, 469 രൂപ.
അതേസമയം മികച്ച പ്രേക്ഷക പ്രതികരണം നേടി തീയറ്ററിൽ മുന്നേറുകയാണ് ജിയോ ബേബി ചിത്രമായ കാതൽ. ചിത്രത്തിലെ മമ്മൂട്ടിയെ പ്രകടനത്തെ വാഴ്ത്തുകയാണ് സിനിമ ആസ്വാദകർ. അതോടൊപ്പം തന്നെ ജ്യോതികയുടെ പ്രകടത്തിനും കൈയ്യടിക്കുകയാണ് ആരാധകർ. മമ്മൂട്ടിക്കൊപ്പം ജ്യോതികയുടെ കൂടി അത്യുജ്വലമായ പ്രകടനമാണ് സിനിമയിലെ വൈകാരിക രംഗങ്ങൾ ഏറെ മിഴുവുറ്റതാക്കിയതെന്ന് ആരാധകർ പറയുന്നു.
സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടപ്പോൾ തന്നെ ആരാധകർ ആവേശത്തിലായിരുന്നു. അതിന് പ്രധാന കാരണങ്ങളിലൊന്ന് മമ്മൂട്ടിക്കൊപ്പം ജ്യോതിക കൂടിയെത്തുന്നു എന്നത് തന്നെയായിരുന്നു. പ്രേക്ഷക പ്രതീക്ഷകൾ തെറ്റിച്ചില്ലെന്ന് മാത്രമല്ല പ്രേക്ഷകരുടെ മനംനിറച്ചാണ് ജ്യോതിക മടങ്ങിയതെന്ന് കൂടി പറാം. ഒരുകാലത്ത് തമിഴ് സിനിമയിൽ നിറഞ്ഞ് നിന്ന ജ്യോതിക അതേ പ്രസരിപ്പോടെ തന്നെയാണ് സിനിമയിൽ നിറഞ്ഞാടുന്നത്.
അതേസമയം ചിത്രത്തിന്റെ വിജയത്തിൽ പ്രതികരിച്ച് ജ്യോതിക രംഗത്തെത്തി. ഓമനയും മാത്യുവും എന്നും തന്റെ ഹൃദയത്തിന്റെ കാതലിൽ ജീവിക്കുമെന്നായിരുന്നു താരം കുറിച്ചത്. റിയൽ ലൈഫ് ഹീറോയായ മമ്മൂട്ടി സാറിന് ഒരു ബിഗ് സല്യൂട്ടെന്നും ജിയോ ബേബിക്കും സിനിമയുടെ മറ്റ് അണിയറപ്രവർത്തകർക്കും താരം നന്ദി അറിയിക്കുകയും ചെയ്തു.












Click it and Unblock the Notifications