Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാക്ക' ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധേയ, യുവനടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു

കൊച്ചി: യുവനടി ലക്ഷ്മിക സജീവന്‍ അന്തരിച്ചു. 24 വയസ്സായിരുന്നു. കാക്ക എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ലക്ഷ്മിക സജീവന്‍ ശ്രദ്ധ നേടിയിരുന്നു. ഷാര്‍ജയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം എന്നാണ് വിവരം.

2021 ഏപ്രിലില്‍ റിലീസ് ആയ കാക്ക എന്ന ഷോര്‍ട്ട് ഫിലിം സോഷ്യല്‍ മീഡിയയില്‍ വലിയ പ്രശംസ നേടിയിരുന്നു. ലക്ഷ്മികയുടെ പഞ്ചമി ആയിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഏതാനും സിനിമകളിലും ലക്ഷ്മിക വേഷമിട്ടിട്ടുണ്ട്. ഉയരേ, സൗദി വെള്ളക്ക, ഒരു യമണ്ടന്‍ പ്രേമകഥ, പഞ്ചവര്‍ണ്ണത്തത്ത, നിത്യഹരിത നായകന്‍, കുട്ടനാടന്‍ ബ്ലോഗ് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.

Kaakka Short Film Actress Lakshmika Sajeevan

ലക്ഷ്മിക ഷാര്‍ജയില്‍ ബാങ്കില്‍ ജോലി ചെയ്ത് വരികയായിരുന്നു. പള്ളുരുത്തി സ്വദേശികളായ സജീവന്റെയും ലിമിറ്റയുടേയും മകളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+