Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രസർക്കാർ ജോലി രാജിവെച്ച് അഭിനയത്തിലേക്ക് വന്ന യാസർ; കഥാനായികയിലെ ​ഗിരി സാർ പറയുന്നു

ലക്ഷദ്വീപിൽ നിന്ന് അഭിനയമോഹവുമായാണ് യാസർ കേരളത്തിലേക്ക് എത്തുന്നത്. ഇന്ന് സീരിയലുകളിൽ തിളങ്ങിനിൽക്കുന്ന താരമാണ് യാസർ. കഥാനായിക എന്ന സീരിയലിലെ ഗിരി സാർ എന്ന കഥാപാത്രം അവതരിപ്പിക്കുന്നത് യാസർ ആണ്. കുഞ്ഞുനാൾ മുതൽ നടൻ ആവുക എന്നത് തന്റെ ആഗ്രഹമായിരുന്നുവെന്ന് യാസർ പറയുന്നു.

അഭിനയത്തിലേക്ക് വരാന് പിന്തുണ നൽകിയാത് വാപ്പയാണെന്നാണ് യാസർ പറയുന്നത്. കേന്ദ്രസർക്കാർ ജോലി കളഞ്ഞാണ് അഭിനയത്തിലേക്ക് വന്നതെന്ന് യാസർ പറയുന്നു. സീരിയൽ ടുഡേ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് യാസർ മനസ്സുതുറക്കുന്നത്.

yasser

' ഇക്കാലത്ത് ഒരു ജോലിയൊക്കെ കളഞ്ഞിട്ട് വരാൻ ലോകത്ത് ഒരു വാപ്പയും സമ്മതിക്കില്ല, അവിടെ എനിക്കൊരു സെൻട്രൽ ഗവൺമെന്റ് ജോലി ഉണ്ടായിരുന്നു. 3 വർഷം മുമ്പ് രാജിവെച്ചു. എന്റെ വാപ്പ ഒന്നും പറഞ്ഞിട്ടില്ല. വേറെ വാപ്പയാണെങ്കിൽ ഇറക്കിവിടും. വാപ്പ പറഞ്ഞത് നിനക്ക് അത്ര ഉറപ്പുണ്ടെങ്കിൽ നീ ചെയ്യ് എന്നാണ്. വാപ്പ പോലീസിലാണ് വർക്ക് ചെയ്തിരുന്നത്. എന്റെ ശമ്പളം വെച്ച് ഞാൻ നോക്കിക്കോളാം എന്ന് പറഞ്ഞിരുന്നു,' യാസർ പറയുന്നു.

പത്ത് പതിനാലോളം സിനിമ ചെയ്‌തെന്നും യാസർ പറയുന്നു. മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാനുള്ള അവസരവും ലഭിച്ചിട്ടുണ്ട്. ' ഗൗതം മേനോൻ സാറിന്റെ സിനിമയാണ്. എന്റെ ഒരു ഫ്രണ്ട് അസോസിയേറ്റായി അതിൽ വർക്ക് ചെയ്തിരുന്നു. എന്റെ ഫോട്ടോസ് അയക്കാൻ പറഞ്ഞിരുന്നു. ഏത് സിനിമയാണെന്നൊന്നും പറഞ്ഞിരുന്നില്ല.

ഞാൻ അയച്ച് കൊടുത്തു. രണ്ട് ദിവസം ഞാൻ എന്തിനാ ഫോട്ടോ അയക്കാൻ പറഞ്ഞതെന്ന് ചോദിച്ചു. അപ്പോഴും എനിക്ക് അറിയില്ല ഗൗതം മേനോന്റെ സിനിമയാണ്, മമ്മൂക്കയുടെ കൂടെയാണെന്നൊന്നും അറിയില്ല. ഒരു ഡേറ്റ് പറഞ്ഞ് വിളിച്ചു. മമ്മൂക്കയുടെ കൂടെ അഭിനയിക്കുക എന്ന് പറഞ്ഞത് സ്വപ്‌നത്തിൽ പോലും ചിന്തിക്കാത്ത കാര്യമാണ്, '' യാസർ പറഞ്ഞു.

മെഡിക്കൽ ലീവ് എടുത്ത്, മെഡിക്കൽ ലീവെടുത്താണ് രാജിവെച്ചത്. ഞാൻ രാജിവെച്ച് നെക്‌സ്റ്റ് വീക്കിലാണ് ലോക്ക് ഡൗൺ വന്ന് എല്ലാം തീർന്നത്. ലോകത്ത് എവിടെയും വർക്കില്ല. റിസൈൻ ചെയ്ത് പോയി, ഞാൻ വീട്ടിലിരിക്കുകയാണ്. ഞാൻ റിസൈൻ ചെയ്യാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ എന്റെ പാരന്റ്‌സ് ഒഴിച്ച് ബാക്കിയെല്ലാവരും നല്ല ചൊറിച്ചിലായിരുന്നു. കൊറോണ ഉള്ള സമയത്താണല്ലോ ഒരു സർക്കാർ ജോലി കളയുന്നത്.

അങ്ങനെയിരിക്കുമ്പോൾ ഏഷ്യാനെറ്റിൽ ഒരു സീരിയൽ വന്നു, ഞാൻ പോയി സംസാരിച്ചു. കാസ്റ്റ് ചെയ്തു വർക്ക് ചെയ്തു. പക്ഷേ അത് കുറച്ച് സമയമെടുത്തു , വേറെ കാസ്റ്റൊക്കെ വന്നു. സീരിയിൽ ടെലികാസ്റ്റ് ടെയ്യാൻ തുടങ്ങിയ ശേഷമാണ് എന്നെ കാസ്റ്റ് ചെയ്യുന്നത്. പിന്നെ ഞാൻ ആ സീരിയലിൽ നിന്ന് പോയി. പിന്നെ അടുത്ത സീരിയിൽ. ഇപ്പോൾ മൂന്ന് വർഷമായി സീരിയൽ ചെയ്യുന്നുണ്ട്,'' താരം പറയുന്നു..

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+