കലാഭവന്‍ മണി ആ നടനെ അടിച്ചു: കാരണം നിരന്തരം അത് തന്നെ പറഞ്ഞുകൊണ്ടിരുന്നത്; വെളിപ്പെടുത്തല്‍
സിനിമകളില്‍ സ്ഥിരമായി അവസരം ലഭിക്കാത്തതില്‍ മറ്റുള്ളവരെ കുറ്റം പറയുന്നതില്‍ കാര്യമില്ലെന്ന് നടന് കലാഭവന്‍ റഹ്മാന്. ഞാന്‍ അങ്ങനെ കാര്യമായി അവസരം ചോദിക്കാറില്ല. 'ഇക്ക സ്ഥിരമായി വിളിക്കാറില്ല, അതുകൊണ്ട് കാസ്റ്റിങ് സമയത്ത് ഓർക്കാന്‍ ബുദ്ധിമുട്ടാണ്' എന്ന് ദിലീപ് തന്നെ വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് പറഞ്ഞിട്ടുണ്ട്. അത് ശരിയുമാണ്. ഞാന്‍ അങ്ങനെ കൃത്യമായി വിളിക്കാറില്ല. അതിപ്പോള്‍ ഓരോരുത്തരുടേയും ഓരോ പ്രകൃതമല്ലേ? അതിന് ആരേയും കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറയുന്നു.
കൗമുദി മൂവീസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിഭവങ്ങളും പരാതികളും സൂക്ഷിക്കുന്ന വ്യക്തിയല്ല ഞാന്‍. പണ്ട് എനിക്ക് മുന്‍കോപം ഉണ്ടായിരുന്നു. കാര്യങ്ങള്‍ ഇപ്പോഴും ആരോടും തുറന്ന് പറയും. പക്ഷെ മുന്‍കോപം കൊണ്ട് ഒന്നും നേടാനില്ല. അതൊക്കെ മാറ്റാവുന്നതേയുള്ളുവെന്ന് മനസ്സിലാക്കി.

ഫ്ലാഷ് ബാക്കിലേക്ക് നോക്കുമ്പോള്‍ മുന്‍കോപം കൊണ്ട് നമുക്ക് ലഭിക്കാതെ പോയ പല കാര്യങ്ങളെക്കുറിച്ചും എനിക്ക് തോന്നിയിട്ടുണ്ട്. കറുകുറ്റിയില്‍ കലാഭവന്റെ പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെ അന്‍സാറും സിദ്ധീഖും തമ്മില്‍ വലിയ പ്രശ്നമുണ്ടായി. കാര്യങ്ങള്‍ അടിയിലേക്ക് വരെ എത്തി. ലാലും അന്‍സാറും തമ്മിലായിരുന്നു അടി. അങ്ങനെ പിറ്റേ ദിവസം മീറ്റിങ് വിളിച്ചുകൂട്ടി. അന്ന് എല്ലാവരും സിദ്ധീഖാണ് കുറ്റക്കാരന്‍ എന്ന നിലയില്‍ കോർണർ ചെയ്തു.
ആരും സിദ്ധീഖിനെ സപ്പോർട്ട് ചെയ്തില്ല. ലാല്‍ അപ്പോഴും സിദ്ധീഖിനെതിരായി ഒന്നും പറഞ്ഞില്ല. അങ്ങനെയാണ് സിദ്ധീഖ് കലാഭവനില്‍ നിന്ന് പോകുന്നത്. ആ വിഷയത്തില്‍ അന്‍സാറിന്റെ ഭാഗത്താണ് ന്യായം എന്നതിനാലാണ് അദ്ദേഹത്തോടൊപ്പം നിന്നത്. എന്നാല്‍ ആ ഒരു വിഷയം കൊണ്ട് സിദ്ധീഖ് പുറത്തേക്ക് പോകുമെന്ന് അറിയില്ലായിരുന്നു. ഞാന്‍ ഇടപെട്ടിരുന്നുവെങ്കില്‍ ആ പ്രശ്നം തീർക്കാമായിരുന്നുവെന്ന് പിന്നീട് എനിക്ക് തോന്നിയിരുന്നു. അവർ പിന്നെ പോയിട്ടാണ് ഹരിശ്രീ ഗ്രൂപ്പ് ഉണ്ടാക്കുന്നതെന്നും കലാഭവന്‍ റഹ്മാന് പറയുന്നു.
മിമിക്രിക്കാർ ആയതുകൊണ്ടാണ് ഒട്ടനവധി താരങ്ങള്‍ക്ക് സിനിമയില്‍ അവസരം ലഭിച്ചത്. ഒരു ട്രൂപ്പില്‍ കളിക്കുന്ന മിമിക്രി ആർട്ടിസ്റ്റ് ഒരു വർഷം എത്ര കഥാപാത്രങ്ങളാണ് ചെയ്യുന്നത്. നാടകം പോലെയല്ല. നാടകത്തില്‍ ഒരു കഥാപാത്രം ചെയ്യുകയാണെങ്കില്‍ ആ വർഷം മുഴുവന്‍ അത് തന്നെയായിരിക്കും. മിമിക്രിയില്‍ വ്യത്യസ്തത എപ്പോഴും വേണം. അതുകൊണ്ട് തന്നെ അഭിനയം ജന്മസിദ്ധമായി കിട്ടാത്തവർ പോലും ട്രെയിന്‍ഡ് ആയി മാറും.
മലയാള സിനിമയില്‍ നിറഞ്ഞ് നില്ക്കന്ന ഒരുപാട് താരങ്ങള്‍ മിമിക്രിയില്‍ നിന്നും വന്നവരാണ്. മമ്മൂക്കയ്ക്ക് ഉള്‍പ്പെടെ മിമിക്രിയുടെ ചരിത്രമുണ്ട്. അദ്ദേഹം മിമിക്രി മാട്ട കളിച്ചിട്ടുണ്ട്. നെടുമുടി വേണു ചേട്ടനൊക്കെ വലിയ സ്റ്റേജ് ആർട്ടിസ്റ്റായിരുന്നു. മുകേഷ്, ദിലീപ്, ജയറാം തുടങ്ങിയ നായക നിരയിലുള്ള പലരും മിമിക്രി വേദിയില്‍ നിന്നും വന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
മിമിക്രി ചെറിയ കലയൊന്നും അല്ല. അത് വലിയൊരു കലയാണ്. അത്തരമൊരു കലാരൂപത്തെ ആരെങ്കിലും എവിടെയൊക്കെ മോശമായി പറയുന്നുണ്ടെങ്കില്‍ അത് അസൂയ കാരണമാണെന്നെ ഞാന്‍ പറയുകയുള്ളു. ഇപ്പോള്‍ അതൊക്കെ വലിയ തോതില്‍ മാറി. പണ്ട് കലാഭവന്‍ മണി ഒരാളെ അടിച്ച സംഭവമുണ്ടായിട്ടുണ്ട്. മിമിക്രിക്കാരെ പുച്ഛിച്ച് പല പ്രാവശ്യം സംസാരിച്ചപ്പോള്‍ സഹിച്ചില്ല. അതോടെയാണ് അടിച്ചത്. ആ നടനെ നമുക്കൊക്കെ അറിയാം. പക്ഷെ ഞാന്‍ പേര് പറയുന്നില്ല. ഒരിക്കലും നമ്മള് ഒന്നിനേയും താഴ്ത്തിക്കെട്ടാന്‍ പാടില്ല.
നാടകത്തില്‍ നിന്ന് വന്ന തിലകന് ചേട്ടന്, കൊട്ടാരക്കര ശ്രീധരന് നായർ, രാജന് പി ദേവ്. അവരൊക്കെ എത്ര വലിയ കലാകാരന്മാരാണ്. കഥാപ്രസംഗം എടുത്ത് നോക്ക്, അത് മോശമാണോ. പൂജപ്പുര ജയിലില്‍ വെച്ച് സാംബശിവന്റെ കഥാപ്രസംഗം കേട്ടതിന് ഇനി പരിപാടി അവതരിപ്പിക്കണോയെന്ന് ഞങ്ങള്‍ ആലോചിച്ചിട്ടുണ്ട്. ഒരാള്‍ തനിച്ച് നിന്ന് പെർഫോം ചെയ്യുന്നത് കണ്ടിട്ട് തരിച്ചു പോയെന്നും റഹ്മാന് കൂട്ടിച്ചേർത്തു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications