'തരിണിയുമായുള്ള പ്രണയം വീട്ടുകാർ പൊക്കിയതാണ്, പിന്നീട് നടന്നത് '; കാളിദാസ് ജയറാം പറയുന്നു
കൊച്ചി: 2022 ൽ ഒരു ഓണദിവസത്തിലായിരുന്നു കാമുകിയായ തരിണിയുടെ ചിത്രങ്ങൾ നടൻ കാളിദാസ് ജയറാം പങ്കിട്ടത്. തരിണിയുമൊന്നിച്ചള്ള കുടുംബ ചിത്രമായിരുന്നു കാളിദാസ് പങ്കുവെച്ചത്. ഇതോടെ തരിണി ആരാണെന്ന ചോദ്യവുമായി ആരാധകർ പിറകെ കൂടി. പിന്നാലെയാണ് കാളിദാസ് തങ്ങളുടെ ബന്ധത്തെ കുറിച്ച് വെളിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ഒരു പൊതുവേദിയിൽ വെച്ച് കാളിദാസ് തരിണിയെ പ്രൊപ്പോസ് ചെയ്യുകയും ചെയ്തു. തന്റെ പ്രണയിനിയാണ് തരിണയെന്നും ഉടൻ തങ്ങൾ വിവാഹിതരാകുമെന്നുമാണ് കാളിദാസ് വ്യക്തമാക്കിയത്. ഇപ്പോഴിതാ തരിണിയെ എങ്ങനെ പരിചയപ്പെട്ടെന്നും വിവാഹം എപ്പോൾ ഉണ്ടാകുമെന്നുമെല്ലാം തുറന്നുപറയുകയാണ് കാളിദാസ്. യുട്യൂബ് ചാനലുകളോടാണ് പ്രതികരണം. വായിക്കാം

'മ്യൂച്ചൽ ഫ്രണ്ട്സ് വഴിയാണ് താരിണിയുമായി പരിചയത്തിലായത്. വീട്ടിൽ അവതരിപ്പിച്ചത് അല്ല. വീട്ടുകാർ പൊക്കിയതാണ്. പിന്നീട് വീട്ടുകാർ താരിണിയെ നേരിട്ട് പരിചയപ്പെട്ടു. അത്യാവശ്യം റൊമാന്റിക്ക് ആയ ആളാണ് ഞാൻ. ജീവിതത്തിൽ ഒന്നും പ്ലാൻ ചെയ്ത പോലെ സംഭവിച്ചിട്ടില്ല, ഒഴുക്കിന് അനുസരിച്ച് പോകുകയെന്നതാണ് എന്റെ ജീവിതം. ഞാൻ പല കാര്യങ്ങളും പ്ലാൻ ചെയ്തത് പോലെ അല്ല നടന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ ഇതും നടക്കും.
വിവാഹത്തിന് തീയതിയൊന്നും കണ്ടിട്ടില്ല. അടുത്ത വർഷം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരിണിയുമായുള്ള ബന്ധം വെളിപ്പെടുത്തിയപ്പോൾ നിരവധി പേർ മെസേജ് അയച്ചിരുന്നു. ചിലർ ആശംസ അറിയിച്ചു. ചിലർ വിഷമം പങ്കിട്ടു. അപ്പോഴാണ് ഇത്രയും ആളുകളൊക്കെ നമ്മളെ ഇഷ്ടപ്പെടുന്നുണ്ടെന്ന് മനസിലായത്', കാളിദാസ് പറഞ്ഞു.
2021 മിസ് ദിവാ റണ്ണറപ്പായിരുന്നു തരിണി വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദധാരി കൂടിയാണ്. മോഡലിങിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. 22-കാരിയായ തരുണി ചെന്നൈ സ്വദേശിനിയാണ്.
അതിനിടെ അഭിമുഖത്തിൽ സഹോദരിയായ മാളവികയെ എപ്പോഴാണ് സിനിമയിൽ പ്രതീക്ഷിക്കാനാവുകയെന്ന ചോദ്യത്തോടും കാളിദാസ് പ്രതികരിച്ചു. 'ചക്കി എന്തുകൊണ്ടാണ് സിനിമയിലേക്ക് വരാത്തത് എന്നൊക്കെ ആളുകൾ ചോദിക്കുന്നുണ്ട്. പക്ഷേ എത്രയോ ആളുകൾ പ്രതീക്ഷിക്കുന്ന വെയ്ക്കുന്ന, വളരെ സീരിയസ് ആയി സമീപിക്കുന്ന മേഖലയാണ് സിനിമ. അത്രയും എഫേർട്ട് ഇടാൻ അവർ തയ്യാറാകുമെങ്കിൽ അവർ വരുമായിരിക്കാം', നടൻ പറഞ്ഞു.
സിനിമയിൽ സജീവമല്ലെങ്കിലും ചക്കി പരസ്യ ചിത്രങ്ങളിലും ആൽബങ്ങളിലും അഭിനയിച്ചിട്ടുണ്ട്.അടുത്തിടെ താരം തന്റെ പ്രണയവും വെളിപ്പെടുത്തിയിരുന്നു. കാമുകന് പിറന്നാൾ ആശംസിച്ച് കൊണ്ടായിരുന്നു പോസ്റ്റ്. എന്നാൽ പേര് വിവരങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല.












Click it and Unblock the Notifications