Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജയറാമിന്റെ വാക്ക് കേട്ട് കരഞ്ഞ് കാളിദാസ്; വൈകാരിക രംഗങ്ങൾ, വിവാഹ നിശ്ചയ വീഡിയോ വൈറൽ

കൊച്ചി: അടുത്തിടെയാണ് നടൻ കാളിദാസ് ജയറാമിന്റേയും താരിണി കലിംഗരായരുടേയും വിവാഹ നിശ്ചയം നടന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം. ചെന്നൈയിൽ ആഡംബരപൂർണമായിട്ടായിരുന്നു ചടങ്ങുകൾ നടന്നത്. നേരത്തേ നിരവധി ഫോട്ടോകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ വീഡിയോയും താരം പങ്കിട്ടിരികുകയാണ്.

'കഴിഞ്ഞ 58 വര്‍ഷങ്ങള്‍ക്കിടയില്‍ ഒരുപാട് നല്ല കാര്യങ്ങൾ, സന്തോഷമുള്ള നിമിഷങ്ങൾ ,ഓർമകൾ എല്ലാം ഉണ്ടായിട്ടുണ്ട്. അതില്‍ എപ്പോഴും ദിവസം ഒരു നേരമെങ്കിലും ഞാൻ ഓര്‍ക്കുന്ന ചിലതുണ്ട്. ചില തിയതികള്‍. അതിലൊന്ന് 1988 ഡിസംബര്‍ 23, അന്നാണ് അശ്വതി (പാര്‍വതി) ആദ്യമായി എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്. അതിന് ശേഷം 1992 സെപ്റ്റംബര്‍ 7 ഞങ്ങളുടെ വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നു.

jayaramkalidas

1993 ഡിസംബര്‍ 16,അന്ന് കൊച്ചി ആശുപത്രിയില്‍ ഞാന്‍ ഡോക്ടറോട് പറഞ്ഞു, എന്നെ പുറത്തിരുത്തരുത് ഞാന്‍ അശ്വതിയുടെ അടുത്ത് തന്നെ ഉണ്ടാവണം എന്ന് പറഞ്ഞു. അത് അനുവദീനിയമല്ലെന്ന് ഡോക്ടൿ പറഞ്ഞെങ്കിലും ഞാന്‍ സമ്മതിച്ചില്ല. അവള്‍ എന്റെ കൈ മുറുകെ പിടിച്ച് ഇരിക്കുകയായിരുന്നു. ഡോക്ടര്‍ കുഞ്ഞിനെ എടുത്ത് നഴ്‌സിന് കൊടുക്കുന്നതിന് മുന്‍പേ ഞാനാണ് കൈയ്യില്‍ വാങ്ങിയത്. അവനാണ് എന്റെ കണ്ണന്‍.

29 വര്‍ഷങ്ങള്‍, ഇന്ന് അവന്‍ നില്‍ക്കുന്നത് എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ഒരു നിമിഷത്തിലാണ്. ഇനിയും അധികം സംസാരിച്ചാല്‍ ഞാന്‍ കൂടുതല്‍ ഇമോഷനലാവും. ഹരിക്കും ആര്‍തിക്കും (തരുണിയും അച്ഛനും അമ്മയും) നന്ദി. ഇന്ന് മുതല്‍ എനിക്ക് ഒരു മകള്‍ അല്ല, രണ്ട് പെണ്‍മക്കളാണ്', ജയറാം പറഞ്ഞ് തീരും മുൻപ് തന്നെ കാളിദാസ് കരയുന്നത് വീഡിയോയിൽ കാണാം. ഇതോടെ കാളിദാസിന്റെ നെറുകെയിൽ ജയറാം ചുംബിക്കുന്നതും വീഡിയോയിൽ ഉണ്ട്.

പിന്നീട് ചടങ്ങുകളുടെ ദൃശ്യങ്ങളാണ് വീഡിയോയിൽ ഉള്ളത്. സത്യരാജ്, നടി അപർണ ബാലമുരളി, ധനുഷ്, വിജയ് യേശുദാസ്, സുഷിൻ ശ്യാം തുടങ്ങി മലയാളത്തിലേയും തമിഴിലേയും സൂപ്പർ താരങ്ങൾ പലരും ചടങ്ങിൽ പങ്കെടുത്തു.

ഈ മാസം ആദ്യം ചെന്നൈയിൽ വച്ചായിരുന്നു കാളിദാസും താരിണിയും തമ്മിലെ വിവാഹനിശ്ചയം നടന്നത്.2021 മിസ് ദിവാ റണ്ണറപ്പായിരുന്നു തരിണി വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദധാരി കൂടിയാണ്. മോഡലിങിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. 22-കാരിയായ തരുണി ചെന്നൈ സ്വദേശിനിയാണ്.

2021 ലാണ് കാളിദാസ് പ്രണയം വെളിപ്പെടുത്തിയത്. മ്യൂച്ചൽ ഫ്രണ്ട്സ് വഴിയാണ് താരിണിയുമായി പരിചയത്തിലായത്. പിന്നീട് വീട്ടുകാർ താരിണിയെ നേരിട്ട് പരിചയപ്പെട്ടു. അങ്ങനെയാണ് തരിണി തന്റെ ജീവിതത്തിലേക്ക് വന്നതെന്നായിരുന്നു കാളിദാസ് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+