Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണന് മുന്നിൽ തരിണിക്ക് താലിചാർത്തി കാളിദാസ്; മനംനിറഞ്ഞ് ജയറാമും പാർവതിയും ചക്കിയും, ചിത്രങ്ങൾ വൈറൽ

ജയറാമിന്റെയും പാർവതിയുടെയും മകനും നടനുമായ കാളിദാസ് ജയറാം വിവാഹിതനായി. ​ഗുരുവായൂരിൽ അമ്പലത്തിൽ വെച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വധു തരിണി കലിം​ഗരാണ്. ഇരുവരും പ്രണയത്തിലായിരുന്നു. ഞായറാഴ്ച രാവിലെ 7. 15 നും എട്ടിനും ഇടയിലുള്ള മുഹൂർത്തത്തിലായിരുന്നു വിവാഹം. മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപി തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു.

ചുവപ്പിൽ ​ഗോൾ‌ഡൻ ബോർഡറുള്ള മുണ്ടും മേൽമുണ്ടുമായിരുന്നു കാളിദാസിന്റെ വേഷം. പഞ്ചകച്ചം സ്റ്റൈലിലാണ് മുണ്ടുടുത്തത്. പീച്ച് നിറത്തിലുള്ള സാരിയാണ് തരിണി ധരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈയിൽ വെച്ച് ഇവരുടെ പ്രീ വെഡിം​ഗ് ആഘോഷങ്ങൾ നടത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളുമാണ് പങ്കെടുത്തത്.

kaalidas

നവംബറിലായിരുന്നു കാളിദാസിന്റെയും തരിണിയുടെയും വിവാഹ നിശ്ചയം നടന്നത്. ചെന്നൈയിലായിരുന്നു നിശ്ചയം. 2022 ൽ കാളിദാസിന്റെ വീട്ടിലെ ഓണഘോഷത്തിൽ തരിണി പങ്കെടുത്തതോടൊയണ് ഇരുവരും പ്രണയത്തിലാണെന്ന് കാര്യം വെളിപ്പെടുത്തുന്നത്. നീല​ഗിരി സ്വദേശിയാണ് തരിണി. 2019 ൽ മിസ് തമിഴ്നാട്, മിസ് സൗത്ത് ഇന്ത്യ ഫസ്റ്റ് റണ്ണർ അപ്പ് ആയിരുന്നു. മാളവിക ജയറാമിന്റെ വിവാഹവും ​ഗുരുവായൂരിൽ വെച്ചാണ് നടന്നത്. മേയ് മാസത്തിലായിരുന്നു വിവാഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+