മാളവികക്ക് പിന്നാലെ കാളിദാസും; വേദിയില്‍ വെച്ച് കാമുകിയെ പ്രൊപ്പോസ് ചെയ്ത് താരപുത്രന്‍
മലയാള സിനിമാ പ്രേക്ഷകര്‍ എന്നും നെഞ്ചോട് ചേര്‍ത്ത് വെച്ചിട്ടുള്ള താരദമ്പതികളാണ് ജയാറും പാര്‍വതിയും. മലയാളികള്‍ക്ക് ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ച ഇരുവരും 1992 ല്‍ ആണ് വിവാഹിതരായത്. വിവാഹത്തിന് ശേഷം പാര്‍വതി സിനിമയോട് വിട പറഞ്ഞെങ്കിലും ഇരുവരുടേയും മകന്‍ കാളിദാസ് ബാലതാരമായെത്തി ദേശീയ പുരസ്‌കാരം വരെ നേടുകയും ചെയ്തിരുന്നു.
ഇപ്പോള്‍ നായകവേഷം ചെയ്യുന്ന കാളിദാസ് മലയാളത്തില്‍ എന്നല്ല തെന്നിന്ത്യന്‍ സിനിമാ ലോകത്ത് തന്നെ സുപരിചിതനാണ്. കാളിദാസിനെ കൂടാതെ ജയറാം-പാര്‍വതി ദമ്പതികള്‍ക്ക് മാളവിക എന്ന മകള്‍ കൂടിയുണ്ട്. കഴിഞ്ഞ ദിവസം മാളവിക തന്റെ ആണ്‍സുഹൃത്തിനെ പ്രേക്ഷകര്‍ക്കായി പരിചയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ കാളിദാസും തന്റെ കാമുകിയെ ആദ്യമായി പരസ്യമായി പ്രൊപ്പോസ് ചെയ്തിരിക്കുകയാണ്.

Image Credit: Tarini Kalingarayar@Instagram
മോഡല്‍ തരിണി കലിങ്കരായരുമായി പ്രണയത്തിലാണ് എന്ന് നേരത്തെ തന്നെ കാളിദാസ് പറഞ്ഞിരുന്നു. താന്‍ പ്രണയത്തിലാണെന്നും ഇതാണെന്റെ പങ്കാളിയെന്നുമായിരുന്നു തരിണിയെ പരിചയപ്പെടുത്തി കൊണ്ട് കാളിദാസ് ജയറാം പറഞ്ഞിരുന്നത്. ഇപ്പോഴിതാ തരിണിയെ ഒരു അവാര്‍ഡ് ദാന പരിപാടിക്കിടെ പ്രൊപ്പോസ് ചെയ്തിരിക്കുകയാണ്. അതിന് ശേഷം തരിണിയെ എടുത്തുയര്‍ത്താനും കാളിദാസ് മറന്നില്ല.
ഷി തമിഴ് നക്ഷത്ര 2023 അവാര്‍ഡ് നൈറ്റിന്റെ വേദിയില്‍ വെച്ചായിരുന്നു തരിണിയെ താന്‍ വിവാഹം ചെയ്യാന്‍ പോകുകയാണെന്ന് കാളിദാസ് പറഞ്ഞത്. പരിപാടിയില്‍ തരിണിക്കൊപ്പം എത്തിയതായിരുന്നു കാളിദാസ്. ബെസ്റ്റ് ഫാഷന്‍ മോഡലിനുള്ള 2023 ലെ അവാര്‍ഡ് ഏറ്റുവാങ്ങാനാണ് തരിണി എത്തിയത്. അവാര്‍ഡ് നല്‍കിയതിന് പിന്നാലെ നിങ്ങളുടെ പിന്നില്‍ അഭിമാനത്തോടെ ഒരാളുണ്ടെന്ന് പറഞ്ഞ് അവതാരകയാണ് കാളിദാസിനെ വേദിയിലേക്ക് ക്ഷണിച്ചത്.
വേദിയിലെത്തിയ കാളിദാസിനോട് തരിണിയുമായുള്ള ബന്ധം എന്താണെന്ന് അവതാരക ചോദിച്ചപ്പോള്‍ വിവാഹം കഴിക്കാന്‍ പോകുകയായിരുന്നു എന്നായിരുന്നു കാളിദാസിന്റെ മറുപടി. പിന്നീട് സൂര്യയുടെ ശബ്ദം അനുകരിച്ച് തരിണിയെ പ്രപ്പോസ് ചെയ്യുന്നതും പ്രോമോ വീഡിയോയില്‍ കാണാം. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. 2021 ലെ ലിവാ മിസ് ദിവാ റണ്ണറപ്പാണ് തരിണി.
ചെന്നൈ നീലഗിരി സ്വദേശിനിയാണ് തരിണി. കഴിഞ്ഞ വര്‍ഷത്തെ തിരുവോണദിനത്തില്‍ കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും തരിണി ഉണ്ടായിരുന്നു. തരിണിയുടെ ജനനം 1999 ഏപ്രില്‍ ആറിനാണ്. വിഷ്വല്‍ കമ്മ്യൂണിക്കേഷനില്‍ ബിരുദധാരിയാണ് തരിണി. അതേസമയം എങ്ങനെയാണ് തമ്മില്‍ പരിചയപ്പെട്ടതെന്നോ പ്രണയത്തിലായതെന്നോ എന്നൊന്നും ഇതുവരെ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല.












Click it and Unblock the Notifications