Kalidas Tharini Engagement; തരിണി ഇനി കാളിദാസിന് സ്വന്തം..വിവാഹ നിശ്ചയം കഴിഞ്ഞു, വീഡിയോ വൈറൽ
നടൻ കാളിദാസ് ജയറാമും മോഡൽ തരിണി കലിംഗരായയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞു. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരാകാനൊരുങ്ങുന്നത്. വിവാഹം അടുത്ത വർഷം ഉണ്ടാകുമെന്നാണ് കാളിദാസ് അറിയിച്ചത്.
വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു. ഇരുവരും നിശ്ചയ ചിത്രങ്ങൾ പങ്കിട്ടിട്ടില്ല. അതേസമയം ഇരുവരേയും ടാഗ് ചെയ്ത് കൊണ്ട് സുഹൃത്തുക്കൾ പങ്കുവെച്ച ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. റോസ് നിറത്തിലുള്ള ലെഹങ്ക പോലുള്ള വസ്ത്രമാണ് തരിണി ധരിച്ചിരിക്കുന്നത്. ജുബ്ബയും പൈജാമയുമാണ് കാളിദാസിന്റെ വേഷം.

2021 മിസ് ദിവാ റണ്ണറപ്പായിരുന്നു തരിണി വിഷ്വല്‍ കമ്യൂണിക്കേഷനില്‍ ബിരുദധാരി കൂടിയാണ്. മോഡലിങിലൂടെയാണ് കരിയര്‍ ആരംഭിച്ചത്. 22-കാരിയായ തരുണി ചെന്നൈ സ്വദേശിനിയാണ്. 2021 ലാണ് കാളിദാസ് പ്രണയം വെളിപ്പെടുത്തിയത്. മ്യൂച്ചൽ ഫ്രണ്ട്സ് വഴിയാണ് താരിണിയുമായി പരിചയത്തിലായത്. പിന്നീട് വീട്ടുകാർ താരിണിയെ നേരിട്ട് പരിചയപ്പെട്ടു. അങ്ങനെയാണ് തരിണി തന്റെ ജീവിതത്തിലേക്ക് വന്നതെന്നായിരുന്നു കാളിദാസ് പറഞ്ഞത്.
'ജീവിതത്തിൽ ഒന്നും പ്ലാൻ ചെയ്ത പോലെ സംഭവിച്ചിട്ടില്ല, ഒഴുക്കിന് അനുസരിച്ച് പോകുകയെന്നതാണ് എന്റെ ജീവിതം. ഞാൻ പല കാര്യങ്ങളും പ്ലാൻ ചെയ്തത് പോലെ അല്ല നടന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ വിവാഹവും അതുപോലെ തന്നെ നടക്കും', എന്നായിരുന്നു വിവാഹത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള കാളിദാസിന്റെ മറുപടി.












Click it and Unblock the Notifications