Get Updates
Get notified of breaking news, exclusive insights, and must-see stories!

ചക്കിയുടെ ചെക്കനെ പോലെ കാളിദാസിന്റെ തരിണിയും കോടീശ്വരിയോ?, മകൻ സ്ത്രീധനം വാങ്ങുമോ?; ജയറാം പറഞ്ഞത്

കൊച്ചി: നടൻ ജയറാമിന്റെ മകൾ ചക്കി എന്ന് വിളിക്കുന്ന മാളവികയുടെ വിവാഹം സോഷ്യൽ മീഡിയയിൽ വൻ ചർച്ചയായിരുന്നു. ഗുരുവായൂരിൽ വെച്ചായിരുന്നു വിവാഹം നടന്നത്. പാലക്കാട് നെന്മാറ സ്വദേശിയും യുഎന്നിലെ മുൻ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെ മകൻ നവനീത് ആയിരുന്നു ചക്കിയുടെ വരൻ.

അത്യാഡംബരപൂർവ്വമായിട്ടായിരുന്നു ചടങ്ങുകൾ നടന്നത്. വിവാഹ ചടങ്ങിന് ചക്കി ധരിച്ച ആഭരണങ്ങളും വസ്ത്രങ്ങളും എന്തിന് മേക്കപ്പ് പോലും വൈറാലയി മാറിയിരുന്നു. ഇനി ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ജയറാമിന്റെ മകൻ കാളിദാസിന്റെ വിവാഹമാണ്. കാളിദാസിന്റെ വിവാഹ നിശ്ചയമായിരുന്നു ജയറാമിന്റെ വീട്ടിൽ ആദ്യം നടന്നിരുന്നത്. മോഡലും ചെന്നൈ സ്വദേശിയുമായ തരിണിയെ ആണ് കാളിദാസ് വിവാഹം കഴിക്കുന്നത്.

tarininew-

22-കാരിയായ തരുണി ചെന്നൈ സ്വദേശിനിയാണ്. 2021ലായിരുന്നു താൻ തരിണിയുമായി പ്രണയത്തിൽ ആണെന്ന് കാളിദാസ് വെളിപ്പെടുത്തിയത് . മ്യൂച്ചൽ ഫ്രണ്ട്സ് വഴിയാണ് താരിണിയുമായി പരിചയത്തിലായത്. പിന്നീട് വീട്ടുകാർ താരിണിയെ നേരിട്ട് പരിചയപ്പെട്ടു. അങ്ങനെയാണ് തരിണി തന്റെ ജീവിതത്തിലേക്ക് വന്നതെന്നായിരുന്നു കാളിദാസ് പറഞ്ഞത്. തുടർന്ന് 2023 ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടന്നത്.

ഇതോടെ ആദ്യം കാളിദാസിന്റെ വിവാഹം ഉണ്ടാകുമെന്നായിരുന്നു ആരാധകർ കരുതിയത്. എന്നാൽ ചക്കിയുടെ വിവാഹമായിരിക്കും ആദ്യമെന്ന് ജയറാമും പാർവ്വതിയും അറിയിക്കുകയായിരുന്നു. ചക്കിയുടെ വിവാഹം കഴിഞ്ഞ സ്ഥിതിക്ക് ഉടൻ തന്നെ കുടുംബത്തിലെ രണ്ടാമത്തെ വിവാഹവും ഉണ്ടാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

ചക്കിയുടെ വരൻ നവനീത് അതിസമ്പന്ന കുടുംബത്തിലെ അംഗമാണെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു.ചാർട്ടഡ് അക്കൗണ്ടന്റാണ് നവനീത്. നിലവിൽ ഒരു എയര്‍ലെന്‍സിന്റെ സൈബർ വിങ്ങിന്റെ സെക്യൂരിറ്റി വിങ് ഹെഡായാണ് നവനീത് ജോലി ചെയ്യുന്നത്. അതേസമയം കാളിദാസ് വിവാഹം കഴിക്കാൻ പോകുന്ന തരിണിയുടെ കുടുംബവും ചില്ലറക്കാരല്ലെന്നാണ് ജയറാം തന്നെ തുറന്ന് പറഞ്ഞത്. കാളിദാസ് വിവാഹം കഴിക്കുമ്പോൾ സ്ത്രീധനം വാങ്ങുമോയെന്നത് സംബന്ധിച്ച് ചോദ്യമുയർന്നപ്പോഴായിരുന്നു ജയറാം മുൻപ് തരിണിയുടെ കുടുംബത്തെ കുറിച്ച് പറഞ്ഞത്.

'എന്റെ മകൻ ഒരു കുട്ടിയെ ഇഷ്ടമാണെന്ന് പറഞ്ഞപ്പോൾ ഞാൻ ആദ്യം പറഞ്ഞത് കണ്ണാ ആ കുട്ടിയെ വിളിച്ചോണ്ട് വന്നോളൂ, ആ ഇട്ടോണ്ട് വരുന്ന ഡ്രസ് അല്ലാതെ ബാക്കി കണ്ണനാണ് അവൾക്ക് വാങ്ങി കൊടുക്കേണ്ടത് എന്നാണ്. അവർ വല്യ കുടുംബമാണ്. മകളുടെ വിവാഹം നടക്കുമ്പോൾ ചെക്കന്റെ വീട്ടുകാർ പറഞ്ഞത് വിവാഹം തൊട്ട് ഞാൻ നടത്തിക്കോളാം, ഞങ്ങൾക്ക് കുട്ടിയെ മാത്രം മതിയെന്നാണ്. അത് എന്നെ ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ച കാര്യമാണ്. സ്ത്രീ തന്നെയാണ് ധനം എന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. സ്ത്രീധനം എന്ന സമ്പ്രദായമൊക്കെ ഒഴിഞ്ഞ് പോകേണ്ട സമയമായി', എന്നായിരുന്നു താരത്തിന്റെ വാക്കുകൾ.

എന്തായാലും കാളിദാസ്-തരിണി വിവാഹവും അപ്പോൾ ആഡംബരത്തിന്റെ കാര്യത്തിൽ ഒട്ടും പുറകിലാകാൻ വഴിയില്ലെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്. ധനത്തിന്റെ കാര്യത്തിൽ കാളിദാസിന്റെ കുടുംബവും ഒട്ടും പിന്നിൽ അല്ലല്ലോയെന്നും ആരാധകർ പറയുന്നു. മൂന്ന് പതിറ്റാണ്ടിൽ ഏറെയായി തെന്നിന്ത്യൻ സിനിമയിൽ തിളങ്ങി നിൽക്കുന്ന ജയറാമിന് 40 കോടിയിൽ അധികം രൂപയുടെ ആസ്‌തി ഉണ്ടെന്നാണ് കണക്കുകൾ. അപ്പോൾ പിന്നെ മക്കളുടെ വിവാഹ കാര്യത്തിൽ എന്തിന് ആഡംബരം കുറക്കണമെന്നും പ്രേക്ഷകർ ചോദിക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+