Get Updates
Get notified of breaking news, exclusive insights, and must-see stories!

കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട 'കല്യാണി' തിരിച്ച് നാട്ടിലേക്ക്; സീരിയലുകളി‍ൽ വീണ്ടും സജീവമാകുമോ?

ഒരു പിടി സൂപ്പർ ഹിറ്റ് സീരിയലുകളിലൂടെ പ്രേക്ഷക മനസ്സിൽ സ്ഥാനം കണ്ടെത്തിയ നടിയാണ് നിയ രഞ്ജിത്ത്. മലയാളത്തിലും തമിഴിലുമൊക്കെയായി 25 ൽ അധികം സിനിമകളിൽ നിയ അഭിനയിച്ചിട്ടുണ്ട്. കല്യാണി എന്ന പരമ്പയിലെ കല്യാണി എന്ന കഥാപാത്രത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്.

മിഥുനം, അമ്മ, കറുത്തമുത്ത് പോലെയുള്ള സീരിയലുകളിലും നിയ വേഷമിട്ടു. ചില സിനികളിലും നിയ അഭിനയിച്ചിട്ടുണ്ട്. കലാഭവൻ മണിയുടെ നായികയായി മലയാളി എന്ന സിനിമയിലും ബെസ്റ്റ് ഫ്രണ്ട് എന്ന സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

niya

p C: Niya Renjith/ Insta

വിവാഹത്തിന് ശേഷമാണ് നിയ വിദേശത്തേക്ക് പോയത്. നിയയും കുടുംബവും ലണ്ടനിൽ താമസിക്കുകയാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് നിയ. ഇപ്പോൾ ആരാധകർക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ഇടവേളയ്ക്ക് ശേഷം നാട്ടിലേക്ക് തിരിച്ചെത്തുകയാണെന്നാണ് നിയ പറഞ്ഞിരിക്കുന്നത്. തിരിച്ച് നാട്ടിലേക്ക് പോകണം എന്ന ആ​ഗ്രഹമായിരുന്നു കുറേ നാളായി മനസ്സിലെന്നും ലണ്ടനിൽ നല്ല ശാന്തമായ ജീവിതം തന്നെയാണ് ജീവിക്കുന്നതെന്നും പക്ഷേ താൻ വർക്ക് ചെയ്തിരുന്ന ആളല്ലേ എന്ന ചിന്ത എപ്പോഴും മനസ്സിലുണ്ടെന്നും നിയ പറയുന്നു. ഒരു വീട്ടമ്മയായി ഒതുങ്ങിക്കൂടാൻ വല്ലാത്ത മടിയാണെന്നും താൻ അത് പലതവണയായി പറഞ്ഞിട്ടുണ്ടെന്നും നിയ പറയുന്നു.

എനിക്ക് ആകെ അറിയുന്നത് അഭിനയിക്കാനോ അല്ലെങ്കിൽ കുക്കറി ഷോ ചെയ്യാനും ഒക്കെയാണ്. വേറെ ജോലിയൊക്കെ നോക്കിയാൽ ഇവിടെ കിട്ടുമായിരിക്കും. എന്നാൽ സന്തോഷം ലഭിക്കുമോ എന്ന് അറിയില്ല.

എറണാകുളത്ത് സീരിയലുകളോ സിനിമകളോ ഒക്കെ കിട്ടിയാൽ ചെയ്യണമെന്നുണ്ട്, രഞ്ജിത്ത് ലണ്ടനിൽ തന്നെ ഉണ്ടാവും. ഒരു ആറ് മാസം നീ നാട്ടിൽ നിന്ന് നോക്ക്, പറ്റുന്നില്ലെങ്കിൽ തിരകെ പോരൂ എന്നാണ് രഞ്ജിത്ത് എന്നോട് പറഞ്ഞിട്ടുള്ളത്. എന്നാണ് നിയ വീഡിയോയിൽ പറഞ്ഞിരിക്കുന്നത്. നാല് വർഷം മുൻപാണ് നിയ ലണ്ടനിലേക്ക് പോയത്.

ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് നിയയും രഞ്ജിത്തും വിവാഹിതരായത്. സീരിയിൽ അഭിനയിച്ചുകൊണ്ടിരിക്കുന്ന സമയത്തായിരുന്നു ഇവരുടെ വിവാഹം. ജോലി സംബന്ധമായി രഞ്ജിത്ത് ലണ്ടനിലേക്ക് പോയതോടെ നിയയും മോനും ലണ്ടനിലേക്ക് പോവുകയായിരുന്നു. അഭിനയിക്കുന്ന സമയത്ത് വളരെ കുറഞ്ഞ കാലയളവിൽ നിരവധി സീരയലുകൾ നിയ ചെയ്തിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+