ബിഗ് ബോസ് ഏഴാം സീസണിലും കമല്‍ഹാസന്‍ അവതാരകനാവും; പ്രതിഫലം 130 കോടി?
ബിഗ് ബോസിന്റെ ഏഴാം സീസണിന് വേണ്ടി കമല്‍ ഹാസന്‍ വരുമോ? ദിവസങ്ങളോളം ഇക്കാര്യത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ അവതാരകനായി കമല്‍ തന്നെ വരുമെന്ന് സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണ്. കമല്‍ഹാസന്‍ ബിഗ് ബോസ് അവതാരകനായി വരില്ലെന്നായിരുന്നു നേരത്തെ വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ആളുകളുമായി ആശയവിനിമയം നടത്താന്‍ പറ്റുന്ന വേദിയായിട്ടാണ് ഞാന്‍ ബിഗ് ബോസിനെ കാണുന്നതെന്നായിരുന്നു കമലിന്റെ മറുപടി.
എന്നാല്‍ അവതാരക സ്ഥാനത്തേക്ക് കമല്‍ തിരിച്ചെത്തുമെന്ന് ഉറപ്പിച്ചതോടെ അദ്ദേഹത്തിന്റെ പ്രതിഫല കാര്യവും ചര്‍ച്ചയായിരിക്കുകയാണ്. റെക്കോര്‍ഡ് പ്രതിഫലമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. കമല്‍ഹാസന്‍ ആവശ്യപ്പെട്ടിരിക്കുന്നത് 130 കോടി രൂപ പ്രതിഫലമാണ്. തമിഴ് സിനിമാ ലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ് ഈ റിപ്പോര്‍ട്ടില്‍. തമിഴ്‌നാട്ടില്‍ ഒരു സൂപ്പര്‍ താരത്തിന് പോലും 130 കോടി പ്രതിഫലമായി ലഭിക്കുന്നില്ല. ആ സമയത്താണ് കമല്‍ഹാസന്‍ 130 കോടി ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. വിക്രം സിനിമയുടെ വമ്പന്‍ വിജയത്തോടെ കമല്‍ പഴയ ജനപ്രീതി തിരിച്ചുപിടിച്ചിരിക്കുകയാണ്. ഇതും കൂടി കണക്കിലെടുത്താണ് ഇത്രയും വലിയ തുക ആവശ്യപ്പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ബിഗ് ബോസ് ഏഴാം സീസണിന്റെ പ്രൊമോയും പുറത്തുവിട്ടിട്ടുണ്ട്. വലിയ പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. പുതിയ ലോഗോയും പുറത്തുവിട്ടതിലുണ്ട്.
നേരത്തെ ഇന്ത്യാ ടുഡേ കോണ്‍ക്ലേവിലായിരുന്നു ബിഗ് ബോസിന്റെ ഏഴാം സീസണില്‍ അവതാരകനായി എത്തുമെന്ന് കമല്‍ഹാസന്‍ അറിയിച്ചത്. വിജയ് ടിവിയിലും, ഡിസ്‌നി പ്ലസ് ഹോട്ട്‌സറ്റാറിലുമാണ് ബിഗ് ബോസിന്റെ ഏഴാം സീസണ്‍ സംപ്രേഷണം ചെയ്യുക. അതേസമയം കമല്‍ഹാസന്‍ വമ്പന്‍ ചിത്രങ്ങളുമായി ഇപ്പോള്‍ സഹകരിക്കുന്നത്. നാഗ് അശ്വിന്റെ കല്‍ക്കിയില്‍ വില്ലന്‍ വേഷത്തില്‍ കമല്‍ അഭിനയിക്കുന്നുണ്ട്.
ഇതിനായി 25 കോടി രൂപയാണ് താരം പ്രതിഫലമായി വാങ്ങുന്നത്. ഇരുപത് ദിവസം ചിത്രത്തിനായി അനുവദിച്ചിട്ടുണ്ട്. ചിത്രത്തില്‍ കുറച്ച് രംഗങ്ങളാണ് കമലിനുണ്ടാവുക. അതേസമയം രണ്ടാം ഭാഗത്തില്‍ കൂടുതല്‍ റോളുണ്ടാവുമെന്നാണ് സൂചന. അതേസമയം ബിഗ് ബോസിന്റെ വിവിധ ഭാഷകളിലെ ഏറ്റവും ഉയര്‍ന്ന ശമ്പളമാണ് കമല്‍ വാങ്ങുന്നത്. തുടക്കത്തില്‍ ആഴ്ച്ചയില്‍ 12 കോടിയാണ് സല്‍മാന്‍ ഖാന്‍ ബിഗ് ബോസ് ഹിന്ദിക്കായി വാങ്ങിയത്. പിന്നീട് ഒരു എപ്പിസോഡിന് 25 കോടിയായി അത് മാറിയിരുന്നു.
നിലവില്‍ ഒരു എപ്പിസോഡിന് 43 കോടി രൂപയാണ് സല്‍മാന്‍ ഖാ്ന്‍ പ്രതിഫലമായി വാങ്ങുന്നത്. ബിഗ് ബോസ് ഒടിടിക്കും താരം കൂടുതല്‍ ശമ്പളം വാങ്ങുന്നുണ്ട്. കന്നഡയില്‍ കിച്ച സുദീപ് അഞ്ച് വര്‍ഷത്തേക്ക് 20 കോടിയാണ് വാങ്ങിയിരുന്നത്. പിന്നീട് അത് വര്‍ധിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. മോഹന്‍ലാല്‍ മലയാളത്തില്‍ ഒരു എപ്പിസോഡിനായി 70 ലക്ഷമാണ് വാങ്ങുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. തെലുഗില്‍ 15 കോടിയാണ് ആറാം സീസണിനായി നാഗാര്‍ജുന വാങ്ങിയത്.












Click it and Unblock the Notifications