തമിഴിലെ ഏറ്റവും സമ്പന്നനായ നടന്‍ ആരെന്ന് അറിയുമോ? അത് വിജയിയും രജനിയും അല്ല, മറ്റൊരാള്‍
സൂപ്പർ താരങ്ങളായ ഒട്ടനവധി താരങ്ങളുള്ള സിനിമ ഇന്‍ഡസ്ട്രിയാണ് തമിഴ്. രജനീകാന്ത് മുതല്‍ ധനുഷ് വരെ നീളുന്നു ആ പട്ടിക. 2023 എന്നത് തമിഴ് സിനിമയെ സംബന്ധിച്ച് വമ്പന്‍ ഹിറ്റുകളുടെ ഒരു വർഷം കൂടിയായിരുന്നു. വികം, ലിയോ, ജയിലർ തുടങ്ങിയ വമ്പന്‍ സിനിമകളാണ് 2023 ല്‍ തമിഴ് സിനിമയില്‍ ഉണ്ടായി. ജയിലറിലെ അഭിനയത്തിന് ഇരുന്നൂറ് കോടിയോളം രൂപയാണ് രജനീകാന്തിന് പ്രതിഫലമായി ലഭിച്ചതെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്.
ലിയോയും വിജയ്ക്ക് വലിയ വരുമാനം നേടിക്കൊടുത്തു. എന്നാല്‍ തമിഴ്നാട്ടിലെ ഏറ്റവും സമ്പന്നനായ താരം ആരാണെന്ന് ചോദിച്ചാല്‍ അത് രജനീകാന്തോ വിജയിയോ ധനുഷോ ഒന്നുമല്ല എന്നുള്ളതാണ് സത്യാവസ്ഥ. സൂപ്പർസ്റ്റാർ കമൽ ഹാസനാണ് ഇന്ന് തമിഴ് സിനിമയിലെ ഏറ്റവും ധനികനായ നടൻ. റിപ്പോർട്ടുകൾ പ്രകാരം കമൽഹാസൻ്റെ ആസ്തി ഏകദേശം 70 മില്യൺ ഡോളറാണ് . അതായത് 450 കോടി രൂപ.

നിലവിൽ, ഒരു സിനിമയ്ക്ക് 100 കോടിയിലധികം രൂപയുമായി തമിഴ്നാട്ടില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ് കമല്‍ഹാസന്‍. വിജയ്, രജനീകാന്ത് എന്നിവരാണ് ഇന്ന് തമിഴ്സിനിമാ ലോകത്ത് കമല്‍ഹാസനേക്കാള്‍ പ്രതിഫലം വാങ്ങിക്കുന്ന സിനിമാ താരങ്ങള്‍.
ബോക്‌സോഫീസിൻ്റെ കാര്യത്തിൽ രജനികാന്തും ദളപതി വിജയും തമ്മിലാണ് കടുത്ത മത്സരമായിരുന്നു കഴിഞ്ഞ വർഷം നടന്നത്. തമിഴിലെ ഏറ്റവും സമ്പന്നരായ അഭിനേതാക്കളുടെ പട്ടികയിൽ ഈ രണ്ട് താരങ്ങളാണ് കമല്‍ഹാസന് പുറകിലുള്ളത്. രജനികാന്തിൻ്റെ ആസ്തി 450 കോടിയോളം വരുമ്പോൾ വിജയുടെ ആസ്തി 410 കോടിയാണെന്നാണ് ചില റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
അജിത് കുമാർ (350 കോടി), സൂര്യ (300 കോടി), കാർത്തി (110 കോടി), ധനുഷ് (160 കോടി), മാധവൻ (115 കോടി രൂപ) എന്നിവരാണ് 100 കോടിയിലധികം ആസ്തിയുള്ള മറ്റ് സൂപ്പർ സമ്പന്നരായ തമിഴ് താരങ്ങൾ.വിക്രം പോലുള്ള ബ്ലോക്ക്ബസ്റ്ററുകൾ നിർമ്മിച്ചതിലൂടേയു കമല്‍ഹാസന്റെ നിർമ്മാണ കമ്പനി വലിയ രീതിയിലുള്ള ലാഭം ഉണ്ടാക്കിയിട്ടുണ്ട്.
നടിമാരുടെ കാര്യത്തിലേക്ക് വരികയാണെങ്കില്‍ നയന്‍താരയാണ് തമിഴ്നാട്ടിലെ ഏറ്റവും സമ്പന്നയായ നടി. തമിഴ് സിനിമയിലെ മാത്രമല്ല, തെന്നിന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ സമ്പാദ്യമുള്ള നടിയാണ് നയന്‍താരയെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഏകദേശം 183 കോടി രൂപയുടെ ആസ്തിയാണ് നയന്‍താരയ്ക്കുള്ളത്. ഹൈദരാബാദ്, ചെന്നൈ, കൊച്ചി തുടങ്ങിയ ഒന്നിലധികം നഗരങ്ങളിൽ നടിക്ക് സ്വന്തമായി വീടുകളും ആഡംബര വാഹനങ്ങളുമുണ്ട്.
സിനിമാ അഭിനയത്തിന് വലിയ തോതില്‍ പ്രതിഫലം വാങ്ങിക്കുന്ന ഒരാള്‍ കൂടിയാണ് നയന്‍താര. ഒരു സിനിമയിലെ അഭിനയിത്തിന് 10 കോടിയോളം രൂപയാണ് . ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടികൂടിയാണ് ഇന്ന് നയന്‍താര. അതേസമയം കമല്‍ ഹാസന്‍ - മണി രത്നം ചിത്രത്തിനായി തൃഷ 12 കോടി പ്രതിഫലം വാങ്ങുന്നതായും റിപ്പോർട്ടുണ്ട്
-
ഇറാന് വന്‍ വിജയം; 10000 കോടി ഡോളര്‍ കൈയ്യിലെത്തും, അമേരിക്ക വിട്ടുവീഴ്ച ചെയ്തെന്ന് റിപ്പോര്‍ട്ട് -
മീന പണം എറിഞ്ഞ് പണം കൊയ്യുന്നു; 10 കോടി 100 കോടിയാക്കിയ ബുദ്ധി, വീട് വില്‍പ്പന ചര്‍ച്ച -
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള












Click it and Unblock the Notifications