Get Updates
Get notified of breaking news, exclusive insights, and must-see stories!

വിജയ്‌യും രജനിയുമല്ല; ഒടിടിയിലെ നായകന്‍ ഈ നടന്‍; തഗ് ലൈഫിന്റെ ഒടിടി തുക ഞെട്ടിക്കും

തമിഴ് സിനിമാ മേഖല പതിറ്റാണ്ടുകളായി ഭരിക്കുന്ന താരങ്ങളാണ് വിജയും രജനികാന്തും കമല്‍ ഹാസനും. പ്രായം അന്‍പത് കടന്നെങ്കിലും നായക കഥാപാത്രങ്ങള്‍ പൂര്‍ണതയോടെ ചെയ്യുന്നതിന് മൂന്ന് പേര്‍ക്കും അതൊരു തടസമല്ല. പഴയ തലമുറയെയും യുവതലമുറയെയും തൃപ്തിപ്പെടുത്തിയുള്ള കഥാപാത്രങ്ങളിലൂടെ മൂവരുടെയും ആധിപത്യം കോളിവുഡില്‍ തുടരുകയാണ്.

സിനിമകള്‍ വലിച്ചുവാരി ചെയ്യുന്നതിന് പകരം വര്‍ഷത്തില്‍ ഒരു സിനിമ എന്നതാണ് കഴിഞ്ഞ കുറച്ചുകാലങ്ങളായി ഈ മൂന്ന് താരങ്ങളും പിന്തുടരുന്ന രീതി. വിജയ് ആകട്ടെ രാഷ്ട്രീയത്തില്‍ സജീവമാകുന്നതിന്റെ ഭാഗമായി സിനിമാഭിനയം തന്നെ നിര്‍ത്താനൊരുങ്ങുകയാണ്. അതിനാല്‍ തന്നെ വിജയ്‌യുടെ സിനിമകളെ ഏറെ പ്രാധാന്യത്തോടെയാണ് ആരാധകര്‍ സ്വീകരിക്കുന്നത്. തങ്ങളുടെ താരപദവിക്ക് കോട്ടം തട്ടാത്ത വിധം കമല്‍ഹാസനും രജനികാന്തും വളരെ സൂക്ഷ്മതയോടെയാണ് സിനിമകള്‍ ചെയ്യുന്നത്.

Vijay kamal haasan

തെന്നിന്ത്യയും കടന്ന് ബോളിവുഡും ഇപ്പോള്‍ ദക്ഷിണേന്ത്യന്‍ സിനിമകളെ പിന്തുടരാന്‍ തുടങ്ങിയതോടെ തമിഴിലെ ബിഗ് ബജറ്റ് പടങ്ങളുടെ സ്ട്രീമിങ് അവകാശം ആരാധകരുടെ പ്രതീക്ഷകള്‍ക്കപ്പുറമുള്ള തുകയ്ക്കാണ് ഒടിടി പ്ലാറ്റ്‌ഫോമുകള്‍ സ്വന്തമാക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷത്തെ ഏറ്റവുമുയര്‍ന്ന ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഉലക നായകനായ കമല്‍ ഹാസനാണ്. രജനികാന്തിനെയും വിജയ്‌യെയും പിന്നിലാക്കിയാണ് ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.

മണിരത്നം സംവിധാനം ചെയ്ത്, കമല്‍ ഹാസന്‍ നായകനാകുന്ന തഗ് ലൈഫ് എന്ന ചിത്രമാണ് ഈ നേട്ടം സ്വന്തമാക്കിയത്. സിനിമാ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് തഗ്ലൈഫ്. കമല്‍ ഹാസന്റെ 70-ാം പിറന്നാള്‍ ദിനത്തിലാണ് തഗ് ലൈഫിന്റെ ടീസര്‍ പുറത്തുവിട്ടത്.
38 വര്‍ഷത്തിന് ശേഷം മണിരത്നവും കമല്‍ ഹാസനും കൈകോര്‍ക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. 149 കോടി രൂപ എന്ന സ്വപ്‌ന തുല്യമായ തുകയ്ക്കാണ് നെറ്റ്ഫ്ളിക്സ് ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയത്.

തമിഴ്നാട് തിയറ്റര്‍ ഓണേഴ്സ് അസോസിയേഷന്‍ ടൈര്‍ നാലിലാണ് കമല്‍ ഹാസനെ ഉള്‍പ്പെടുത്തിയിരുന്നത്. എന്നാല്‍ വിക്രം എന്ന ചിത്രം വമ്പന്‍ ഹിറ്റായതോടെ കമല്‍ ഹാസന്‍ തന്റെ താരമൂല്യം വീണ്ടെടുത്തു. തുടര്‍ന്ന് വന്ന ഇന്ത്യന്‍ 2 നിരാശപ്പെടുത്തിയെങ്കിലും തഗ് ലൈഫ് താരത്തിന്റെ മികച്ച തിരിച്ചുവരവായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കമല്‍ ഹാസനൊപ്പം വന്‍ താരനിരയാണ് തഗ് ലൈഫില്‍ അണിനിരക്കുന്നത്. സിലമ്പരസന്‍, അശോക് സെല്‍വന്‍, തൃഷ, അഭിരാമി, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് നാസര്‍ എന്നിവര്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. എആര്‍ റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. ജൂണ്‍ അഞ്ചിന് തഗ് ലൈഫ് തിയേറ്ററുകളിലെത്തും.

തൊട്ടുപിന്നില്‍ വിജയ്യുടെ അവസാന ചിത്രമായ ജനനായകനുമുണ്ട്. ആമസോണ്‍ പ്രൈമാണ് ചിത്രത്തിന്റെ ഡിജിറ്റല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. 121 കോടിക്കാണ് കരാര്‍ ഉറപ്പിച്ചിരിക്കുന്നത്. 300 കോടിയാണ് ജന നായകന്റെ ബജറ്റ്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്ഡേയാണ് നായിക. മലയാളി താരം മമിത ബൈജുവും ജന നായകനില്‍ ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. 2026 പൊങ്കലിന് ചിത്രം തിയേറ്ററുകളിലെത്തും.

രജനികാന്ത് ചിത്രം കൂലിയാണ് പട്ടികയില്‍ മൂന്നാമത്. 120 കോടിക്ക് ആമസോണ്‍ പ്രൈം തന്നെയാണ് കൂലിയുടെ ഒടിടി അവകാശം സ്വന്തമാക്കിയത്. ലിയോ എന്ന ഹിറ്റിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണ് കൂലി. ഇന്ത്യന്‍ സിനിമയിലെ വന്‍ താരങ്ങള്‍ കൂലിയില്‍ അണിനിരക്കുന്നുണ്ട്. തെലുങ്ക് താരം നാഗാര്‍ജുന, കന്നഡ താരം ഉപേന്ദ്ര, സത്യരാജ് എന്നിവരോടൊപ്പം മലയാള നടന്‍ സൗബിന്‍ ഷാഹിറും ശക്തമായ വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ബോളിവുഡ് താരം ആമിര്‍ ഖാന്‍ കൂലിയില്‍ അതിഥിവേഷത്തിലെത്തുന്നുണ്ട് എന്ന വാര്‍ത്തകള്‍ കൂടി വന്നതോടെ ആരാധകര്‍ അമിത പ്രതീക്ഷയിലാണ്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+