Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയും മോഹന്‍ലാലും ഒന്നുമല്ല, കമല്‍ഹാസന്റെ സാമ്പാദ്യത്തിന് മുന്നില്‍: ആകെ സ്വത്ത് എത്ര കോടി?

ബോളിവുഡിൽ ഉള്‍പ്പെടെ വ്യക്തിമുദ്ര പതിപ്പിക്കാൻ കഴിഞ്ഞ ചുരുക്കം ചില തെന്നിന്ത്യൻ നടന്മാരിൽ ഒരാളാണ് കമൽഹാസൻ. മികച്ച നടനുള്ള മൂന്ന് ദേശീയ അവാർഡുകളും പത്മഭൂഷൺ, പത്മശ്രീ പുരസ്‌കാരങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സിവിൽ അവാർഡുകളും ഉൾപ്പെടെ പതിനായിരക്കണക്കിന് അവാർഡുകളും ഇതിനോടകം കമല്‍ഹാസന്‍ കരസ്ഥമാക്കി.

സിനിമാ മേഖലയ്ക്ക് നൽകിയ സംഭാവനകളെ മാനിച്ച് ഫ്രാൻസ് സർക്കാരിന്റെ ഓർഡ്രെ ഡെസ് ആർട്സ് എറ്റ് ഡെസ് ലെറ്റേഴ്സ് അവാർഡും നടന് ലഭിച്ചിട്ടുണ്ട്. ഈ അവാർഡ് ലഭിച്ച ഏക ഇന്ത്യൻ നടനുമാണ് കമല്‍ ഹാസന്‍. താരം അഭിനയിച്ച് അവസാനമായി പുറത്തിറങ്ങിയ വിക്രം എന്ന ചിത്രം ബോക്സ് ഓഫീസില്‍ വന്‍ വിജയവുമായിരുന്നു. ഇന്ത്യന്‍-2 വിന് പുറമെ മണി രത്നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രവുമാണ് താരത്തിന്റെതായി അടുത്തതായി പുറത്ത് വരാനുള്ളത്.

 kamal-hassan

രാഷ്ട്രീയക്കാരന്‍ കൂടിയായ കമല്‍ ഹാസന്റെ ആകെ സ്വത്ത് 388 കോടിയോളം വരുമെന്നാണ് ചില റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അതായത് പ്രമുഖ മലയാളം നടന്മാരായ മോഹന്‍ലാലിനേക്കാളും മമ്മൂട്ടിയേക്കാളും ഇരട്ടിയിലേറെ സ്വത്ത് കമലിനുണ്ട്. 230-ലധികം ചിത്രങ്ങളിൽ അഭിനയിച്ച താരം ബിഗ് ബോസ് തമിഴിന്റെ അവതാരകനുമാണ്. 2023-ലെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ ആകെ ആസ്തി 50 മില്യൺ ഡോളറാണെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

വലിയ കാർ പ്രേമിയായ കമലിന്റെ കാർ ശേഖരത്തിൽ ബിഎംഡബ്ല്യു 730 എൽഡി, ലെക്സസ് എൽഎക്സ് 570 തുടങ്ങിയ കാറുകളാണുള്ളത്. ഈ രണ്ട് കാറുകള്‍ക്ക് മൂന്ന് കോടിയോളം വില വരും. സിനിമകള്‍ക്ക് പുറമെ ബിഗ് ബോസ്, പരസ്യങ്ങള്‍, മറ്റ് ബിസിനസ് എന്നിവയില്‍ നിന്നെല്ലാം കമലിന് വരുമാനമുണ്ട്. സ്വന്തമായി ഒരു പ്രൊഡക്ഷന്‍ ഹൌസും താരം നടത്തുന്നു. കമലഹാസന്റെ ചലച്ചിത്രനിർമ്മാണ കമ്പനി ആയ രാജ് കമൽ ഇന്റർനാഷണൽ ആണ് അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളുടേയും നിർമ്മാതാക്കൾ.

തമിഴ്നാട്ടിലെ പരമക്കുടിയിൽ 1954 നവംബർ 7 ന് ജനിച്ച കമൽ ഹാസൻ വളരെ ചെറുപ്പത്തില്‍ തന്നെ അഭിനയത്തിലേക്ക് എത്തിയ കാര്യം ഏതൊരാള്‍ക്കും അറിയാവുന്ന കാര്യമാണ്. അച്ഛന്റെ ടി ശ്രീനിവാസന്‍ സ്വാതന്ത്ര സമര സേനാനിയായിരുന്നു. നടന്‍ ചാരുഹാസൻ സഹോദരനാണ്. ചാരുഹാസന്റെ മകളും നടിയുമായ സുഹാസിനിയുടെ ഭർത്താവ് എന്ന ബന്ധവും കമലിന് മണി രത്നവുമായിട്ടുണ്ട്.

കളത്തൂർ കണ്ണമ്മ ചിത്രത്തിലൂടെ ആറാം വയസ്സിൽ കമലഹാസൻ ചലച്ചിത്ര രംഗത്ത് എത്തിയത്. ഈ ചിത്രത്തിലൂടെ അരങ്ങേറ്റത്തിൽ തന്നെ മികച്ച ബാലനടനുള്ള ദേശീയ അവാർഡും നേടി.മൂന്നാംപിറൈ, നായകൻ, ഇന്ത്യന്‍ എന്നീ ചിത്രങ്ങളിലൂടെയാണ് കമല്‍ മികച്ച നടനുള്ള ദേശീയ പുരസ്കാരം പില്‍ക്കാലഘട്ടത്തില്‍ കരസ്ഥമാക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+