Get Updates
Get notified of breaking news, exclusive insights, and must-see stories!

കമല്‍ ഹാസന് നല്‍കുന്ന പ്രതിഫലമുണ്ടെങ്കില്‍ 4 മലയാളം പടം പിടിക്കാം: ആകെ ആസ്തി 450 കോടിയിലേറെ

ഉലകനായകന്‍ കമല്‍ ഹാസന് ഇന്ന് എഴുപതാം പിറന്നാള്‍. തെന്നിന്ത്യയാകെ വളരെ വലിയ ആരാധക നിരയുള്ള താരത്തിന് പിറന്നാള്‍ ആശംസകള്‍ നേർന്നുകൊണ്ട് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നിരവധി ആളുകളാണ് മുന്നോട്ട് വന്നിരിക്കുന്നത്. പിറന്നാളിനോട് അനുബന്ധിച്ച് താരത്തിന്റെ വരാനിരിക്കുന്ന ചിത്രമായ തഗ് ലൈഫിന്റെ ടീസറും റിലീസ് തീയതിയും പുറത്തുവിട്ടിട്ടുണ്ട്. 37 വർഷങ്ങള്‍ക്ക് ശേഷം കമല്‍ഹാസനും മണിരത്നവും ഒന്നിക്കുന്ന ചിത്രം കൂടിയാണ് തഗ് ലൈഫ്.

കമല്‍ ഹാസന്റെ രാജ്കമല്‍ ഫിലിംസ്, മണിരത്‌നത്തിന്റെ മദ്രാസ് ടാക്കീസ്, ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഏറെ പ്രതീക്ഷയോടെ എത്തിയ ഇന്ത്യന്‍ 2 വലിയ പരാജയമായ സാഹചര്യത്തില്‍ തഗ് ലൈഫിലൂടെ വമ്പന്‍ തിരിച്ച് വരവ് കമല്‍ ഹാസന്‍ നടത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

kamal-hassan

തഗ് ലൈഫിനായി മുന്‍ ചിത്രത്തിനേക്കാള്‍ വളരെ ഉയർന്ന നിരക്കിലുള്ള പ്രതിഫലമാണ് കമല്‍ഹാസന്‍ വാങ്ങുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകളും നേരത്തെ പുറത്ത് വന്നിരുന്നു. ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടിക എടുത്താല്‍ ആദ്യ നിരയില്‍ വരുന്ന താരമാണ് കമല്‍ഹാസന്‍. അഭിനയത്തിന് പുറമെ സംവിധാനം, നിർമ്മാണം, തിരക്കഥ എന്നീ മേഖലകളിലെല്ലാം മികവ് തെളിയിച്ച് കമല്‍ഹാസന്റെ ആകെ ആസ്തി 450 കോടി രൂപയാണെന്നാണ് സി എന്‍ ബി സി ടിവി റിപ്പോർട്ട് ചെയ്യുന്നത്.

രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണൽ എന്ന പ്രൊഡക്ഷൻ ഹൗസ്, പരസ്യങ്ങള്‍, ടിവി ഷോകൾ എന്നിവയാണ് കമല്‍ ഹാസന്റെ പ്രധാന വരുമാന മാർഗ്ഗങ്ങള്‍. പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസ് തമിഴിന്റെ കഴിഞ്ഞ സീസണ്‍ വരേയുള്ള അവതാരകനായിരുന്നു കമല്‍ ഹാസന്‍. ഏഴാം സീസണിനായി അദ്ദേഹം 130 കോടിയാണ് പ്രതിഫലമായി വാങ്ങിയതെന്നാണ് പ്രമുഖ മാധ്യമങ്ങളുടെ റിപ്പോർട്ട്.

ഒരു സിനിമയില്‍ അഭിനയിക്കാനായി ഏകദേശം 100 കോടി രൂപയാണ് സൂപ്പർ സ്റ്റാർ ഒരു സിനിമയുടെ പ്രതഫിലമായി ഈടാക്കുന്നത്. അതായത് കമല്‍ഹാസന് ഒരു സിനിമയ്ക്ക് നല്‍കുന്ന പ്രതിഫലമുണ്ടെങ്കില്‍ മൂന്ന് നാല് മലയാള സിനിമ എടുക്കാം. ന്യൂസ് 18 റിപ്പോർട്ട് പ്രകാരം ഇന്ത്യൻ 2 ലെ സേനാപതി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിന് അദ്ദേഹം പ്രതിഫലമായി 150 രൂപ ആവശ്യപ്പെട്ടിരുന്നു. 1981-ലാണ് കമൽ ഹാസൻ രാജ് കമൽ ഫിലിംസ് ഇൻ്റർനാഷണൽ സ്ഥാപിക്കുന്നത്. ഇതില്‍ നിന്നുള്ള ലാഭവും അദ്ദേഹത്തിന്റെ വരുമാനത്തിന്റെ പ്രധാന ഘടകമാണ്.

131 കോടിയിലധികം രൂപ വിലവരുന്നതാണ് ചെന്നൈയിലെ അദ്ദേഹത്തിന്റെ ആഡംബരപൂർണമായ വീടും മറ്റും. യുകെ യില്‍ 2.5 ബില്യൺ മൂല്യമുള്ള ആസ്തിയും അദ്ദേഹത്തിനുണ്ടെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ബിഎംഡബ്ല്യു 730 എൽഡി, ലെക്‌സസ് എൽഎക്സ് 570 എന്നിവ ഉൾപ്പെടുന്ന ആഡംബര കാറുകളുടെ ഒരു വിപുലമായ ശേഖരവും അദ്ദേഹത്തിനുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+