'പിന്നെ ഷൂട്ട് തുടങ്ങിയപ്പോൾ പൃഥ്വിക്ക് ടെൻഷനായി'; സ്വപ്നക്കൂടിന്റെ ഷൂട്ടിനിടെ ഉണ്ടായ അനുഭവം പറഞ്ഞ് കമൽ
പ്രേക്ഷകർ സ്വീകരിച്ച സിനിമയായിരുന്നു സ്വപ്നക്കൂട്. പൃഥ്വിരാജ്, ജയസൂര്യ കുഞ്ചാക്കോബോബൻ, ഭാവന, മീര ജാസ്മിൻ എന്നിവർ പ്രധാന വേഷത്തിൽ എത്തിയ സിനിമ സംവിധാനം ചെയ്തത് കമലൽ ആയിരുന്നു. 2003 ൽ ആണ് സ്വപ്‌നക്കൂട് റിലീസ് ചെയ്തത്. സിനിമയും സിനിമയിലെ പാട്ടുമൊക്കെ ഹിറ്റായിരുന്നു. ഇപ്പോൾ സ്വപ്‌നക്കൂടിന്റെ ചിത്രീകരണത്തിന്റൈ സമയത്തുണ്ടായ ഒരു അനുഭവം പറയുകയാണ് സംവിധായകൻ കമൽ. കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പോണ്ടിച്ചേരിയിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ഷൂട്ട് തുടങ്ങി കുറച്ച് കഴിയഞ്ഞപ്പോൾ തന്റെ പിതാവ് മരണപ്പെട്ടത് കൊണ്ട് ഒരു മാസം ബ്രേക്ക് എടുക്കേണ്ടി വന്നെന്ന് കമൽ പറയുന്നു. പിന്നീട് ബ്രേക്ക് കഴിഞ്ഞ് കുഞ്ചാക്കോ ബോബന് ചിക്കൻ പോക്‌സ് പിടിപെട്ടെന്നും മൂന്ന് പേരുമുള്ള കോമ്പിനേഷൻ സീനുകൾ എടുക്കാൻ പറ്റാത്തത് കൊണ്ട് വീണ്ടും ബ്രേക്ക് എടുത്തെന്നു കമൽ പറഞ്ഞു.

വീണ്ടും ഷൂട്ട് തുടങ്ങിയപ്പോൾ ജയസൂര്യയ്ക്ക് ചിക്കൻ പോക്‌സ് പിടിപെട്ടെന്നും മൂന്നാമതും ബ്രേക്ക് എടുത്തെന്നും കമൽ പറയുന്നു. പോണ്ടിച്ചേരിയിലായിരുന്നു സ്വപ്‌നക്കൂടിന്റെ ഷൂട്ട് നടന്നത്. അതിന് മുൻപ് മലയാള സിനിമ അങ്ങനെ പോണ്ടിച്ചേരിയിൽ ഷൂട്ട് ചെയ്തിട്ടില്ലയ എല്ലാ ആർട്ടിസ്റ്റുകളു കൂടി പോണ്ടിച്ചേരിയിലെത്തി ഷൂട്ട് തുടങ്ങിയ ഒരാഴ്ച കഴിഞ്ഞപ്പോൾ നാട്ടിൽ നിന്ന് അച്ഛന് സുഖമില്ലെന്ന് പറഞ്ഞ് ഫോൺ വന്നു. പിന്നീട് അച്ഛൻ മരണപ്പെട്ടു എന്ന വാർത്ത അറിഞ്ഞു. ഒരു മാസത്തേക്ക് ബ്രേക്ക് നൽകി ഞാൻ നാട്ടിൽ പോയി.
ഒരു മാസം കഴിഞ്ഞ് വീണ്ടും ഷൂട്ട് തുടങ്ങിയപ്പോൾ കുഞ്ചാക്കോ ബോബന് ചിക്കൻ പോക്‌സ് പിടിച്ചു. മൂന്ന് പേരും തമ്മിലുള്ള കോമ്പിനേഷൻ സീനുകളാണ് എടുക്കേണ്ടത്. അത് എടുക്കാൻ പറ്റാത്തത് കാരണം വീണ്ടും ബ്രേക്ക് പറഞ്ഞു. ചാക്കോച്ചന്റെ ഹെൽത്ത് ഓക്കെയായി വീണ്ടും ഷൂട്ട് തുടങ്ങിയപ്പോൾ ജയസൂര്യയ്ക്ക് ചിക്കൻ പോക്‌സ് പിടിച്ചു. മൂന്നാമതും ബ്രേക്ക് പറഞ്ഞു.
പിന്നെ ഷൂട്ട് തുടങ്ങിയപ്പോൾ പൃഥ്വിക്ക് ടെൻഷനായി. ഇനി ചിക്കൻ പോക്‌സ് പിടിക്കാൻ രാജു മാത്രമെ ബാക്കിയുള്ളൂ. ആ സിനിമയിൽ പിന്നിടങ്ങോട്ട് ടെൻഷൻ അടിച്ചാണ് പൃഥ്വി അഭിനയിച്ചത്. എന്തോ ഭാഗ്യത്തിന് പിന്നീട് ഷൂട്ട് തീരുന്നത് വരെ സെറ്റിലെ ആർക്കും ചിക്കൻ പോക്‌സ് വന്നില്ല. കമൽ പറഞ്ഞു.












Click it and Unblock the Notifications