Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിന്റെ ആ വരവ് ആരും പ്രതീക്ഷിച്ചില്ല; അതോടെ ജയറാം ഡൗണ്‍ ആയി, പക്ഷെ ആ പടം 100 ദിവസം ഓടി: കമല്‍

മലയാളികള്‍ എന്നും ഒരു പോലെ ഇഷ്ടപ്പെടുന്ന നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള കലാകാരനാണ് കമല്‍. ഷൈന്‍ ടോം ചാക്കോ, സ്വാസിക, ഗ്രേസ് ആന്റണി, മെറീന കുരിശിങ്കല്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അണിയിച്ചൊരുക്കിയ വിവേകാനന്ദന്‍വൈറലാണ് എന്ന ചിത്രമാണ് കമലിന്റെ സംവിധാനത്തില്‍ അവസാനമായി തിയേറ്ററിലേക്ക് എത്തിയത്. ചിത്രത്തിന് പ്രേക്ഷകരുടെ പൂർണ്ണമായി തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞില്ലെന്നതാണ് സത്യം.

സംവിധായകന്‍ കമല്‍ ആയതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെതായി പുറത്തിറങ്ങുന്ന ഏതൊരു ചിത്രത്തിലും പ്രേക്ഷകന് ഒരു പ്രതീക്ഷയുണ്ടാകുന്നു എന്ന് തെറ്റ് പറയാന്‍ പറ്റാത്ത കാര്യമാണ്. ഉണ്ണികളെ ഒരു കഥ പറയാം, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, ഓർക്കാപ്പുറത്ത്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പ്രാദേശിക വാർത്തകള്‍, വിഷ്ണുലോകം, മഴയത്തും മുന്‍പെ, ഈ പുഴയും കടന്ന്, അഴകിയ രാവണന്‍, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, അയാള്‍ കഥ എഴുതുകയാണ്, നിറം, നമ്മള്‍, ഗ്രമഫോണ്‍, സ്വപ്നക്കൂട്, പെരുമഴക്കാലം, രാപ്പകല്‍ തുടങ്ങിയ നിരവധി ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകനില്‍ നിന്നും അതുപോലെയുള്ളതോ, അതോ അതിന് അടുത്തെങ്കിലും എത്തിനില്‍ക്കുന്നതോ ആയ ചിത്രങ്ങളാണ് പ്രേക്ഷകർ പ്രതീക്ഷിക്കുക.

 jayaram-parvathy

കമലിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രങ്ങളില്‍ പ്രേക്ഷകർക്ക് പ്രത്യേക ഒരു ഇഷ്ടമുള്ള ചിത്രമാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍. മലയാള സിനിമയുടെ സുവർണകാലത്തെ ഒട്ടുമിക്ക സ്വഭാവ നടീ-നടന്മാർ അഭിനയിച്ച ചിത്രമാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍. ഓരോ ഫ്രെയിമും പ്രതിഭകളാല്‍ സമ്പന്നം. ഇപ്പോഴിതാ ഈ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ സംവിധായകന്‍ തന്നെ തുറന്ന് പറയുകയാണ്. കൗമുദി മൂവീസിന്റെ പ്രത്യേക പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ പോലെ സോഷ്യല്‍ മീഡിയ ഒന്നും ഇല്ലാതിരുന്ന കാലം ആയതുകൊണ്ട് തന്നെ പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നതായി പുറത്ത് മറ്റാർക്കും അറിയില്ല. ആകെ അന്ന് പേടിയുണ്ടായിരുന്നത് വാഴൂർ ജോസിനെയായിരുന്നു. വാഴൂർ ജോസ് അന്നും പി ആർ ഒ ആണ്. അദ്ദേഹം ഈ വിവരം അറിഞ്ഞ് കഴിഞ്ഞാല്‍ അത് പുറത്ത് വിടും എന്നതായിരുന്നു സ്ഥിതിയെന്നും കമല്‍ പറയുന്നു.

നാനയില്‍ ഇത് വന്ന് കഴിഞ്ഞാല്‍ എല്ലാ പ്രേക്ഷകരും വിവരം അറിയും. അതുകൊണ്ട് തന്നെ ഞാന്‍ ആദ്യം പറഞ്ഞത് ആ വാഴൂർ ജോസിന്റെ വായ് മൂടിക്കെട്ടണം എന്നായിരുന്നു. അങ്ങനെ ഞാന്‍ വാഴൂർ ജോസിനെ വിളിപ്പിച്ചു. ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പായിരുന്നു സംഭവം. അദ്ദേഹം വന്നപ്പോള്‍ 'മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്, ഈ വിവരം വേറെ ആരോടും പറയുന്നില്ല. നിങ്ങളെ മാത്രമേ വിശ്വാസമുള്ളു. ഈ വിവരം നിങ്ങളോട് പറഞ്ഞാല്‍ പുറത്ത് പറയില്ല എന്ന വിശ്വാസം എനിക്കുണ്ട്. അതുകൊണ്ട് ഇത് ആരോടും പറയരുത് ജോസേ" എന്ന് പറഞ്ഞു.

വിവരം ലീക്ക് ആകുമോയെന്ന പേടിയില്‍ ഞാന്‍ ഇറക്കുന്ന തന്ത്രമാണ് ഇതെന്ന് ജോസിനും മനസ്സിലായി. എന്തായാലും മോഹന്‍ലാലിന്റെ കാര്യം പത്രത്തില്‍ വരാതിരിക്കുക എന്നുള്ളത് ജോസിന്റെ കൂടി ഉത്തരവാദിത്തം കൂടിയായി മാറി. ചുരുക്കിപ്പറഞ്ഞാല്‍ പടത്തിന്റെ ആദ്യത്തെ ഷോ വരെ ഒരു മനുഷ്യനും അറിഞ്ഞിരുന്നില്ല ഈ പടത്തില്‍ മോഹന്‍ലാല്‍ ഉണ്ടെന്നെന്നും കമല്‍ പറയുന്നു.

സിനിമ തുടങ്ങി, ആളുകള്‍ രസിച്ച് ഇരുന്ന് പടം കാണുന്നുണ്ട്. അവസാനത്തോടെ അടുക്കുമ്പോള്‍ ആ ഗ്രാമത്തിലേക്ക് ഒരു ബെന്‍സ് കാറില്‍ വന്ന് ഇറങ്ങുന്നതാണ് മോഹന്‍ലാലിന്റെ എന്‍ട്രി. ഒടുവില്‍ ഉണ്ണികൃഷ്ണന്റെ ചായക്കടയുടെ മുന്നിലാണ് കാർ നിർത്തുന്നത്. ആ സമയത്ത് അപ്പുറത്ത് ബാർബർ ഷോപ്പ് നടത്തുന്ന പപ്പു ചേട്ടനും എത്തി നോല്‍ക്കുന്നു. ആ സീന്‍ നമ്മള്‍ ഒന്ന് ബില്‍ഡപ്പ് ചെയ്തു. ഒരു മിനിറ്റ് കാറില്‍ നിന്നും ആരും ഇറങ്ങുന്നില്ല. പ്രേക്ഷകരും ഇത് നോക്കുമ്പോഴാണ് മോഹന്‍ലാല്‍ ഇറങ്ങുന്നത്.

നമ്മള്‍ ആദ്യം കരുതിയത് ലാലിനെ കാണുമ്പോള്‍ ഭയങ്കര കയ്യടിയായിരിക്കുമെന്നാണ്. എന്നാല്‍ ആളുകള്‍ പ്രതീക്ഷിക്കാത്തത് കൊണ്ട് അവർ ആദ്യമൊന്ന് നിശബ്ദമായി. പിന്നീട് ഒരു ഡയലോഗ് കഴിഞ്ഞതിന് ശേഷമാണ് ആളുകള്‍ കയ്യടിക്കാന്‍ തുടങ്ങിയത്. മോഹന്‍ലാല്‍ കൂടെ വന്നതോടെ ആ പടം പെട്ടെന്ന് അങ്ങ് കയറി. മോഹന്‍ലാല്‍ അഭിനയിച്ചതുകൊണ്ട് ആ പടം വലിയ ഹിറ്റായി എന്നത് ശരിയാണ്. അല്ലെങ്കിലും ആ പടത്തിന് അതിന്റേതായ ഗുണമുണ്ട്.

മോഹന്‍ലാല്‍ വന്നതോടെ ജയറാമിന്റെ കഥാപാത്രം ഒന്ന് ഡൌണാകും എന്ന് തോന്നു. എന്നാല്‍ ആ ചിത്രം ജയറാമിനുണ്ടാക്കിയ മൈലേജും വളരെ വലുതാണ്. അദ്ദേഹത്തിന്റെ ആദ്യത്തെ നൂറ് ദിവസത്തെ ഓടിയ ചിത്രമാണ് അത്. ജയറാമിന്റെ ജീവിതത്തിലേക്ക് പാർവതി വരാന്‍ കാരണമായ ചിത്രം കൂടിയാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍. ഈ ചിത്രത്തിന്റെ ലൊക്കേഷനില്‍വെച്ചാണ് ജയറാമും പാർവതിയും പ്രണയത്തിലാകുന്നതെന്നും കമല്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+