Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ടു'; കനി കുസൃതിക്കെതിരെ ഹരീഷ് പേരടി

കാനിലെ റെഡ് കാർപ്പറ്റിൽ നടി കനി കുസൃതി പലസ്തീൻ ഐക്യദാർഢ്യത്തിന്റെ ഭാഗമായി തണ്ണിമത്തൻ ബാഗ് ഉയർത്തിക്കാണിച്ചത് വലിയ രീതിയിൽ പ്രശംസ നേടിയിരുന്നു.എന്നാൽ ഒരു വിഭാഗം ആളുകൾ കനിയെ വിമർശിച്ചുകൊണ്ട് രംഗത്തെത്തി. മുസ്ലിം വിരുദ്ധ ഉള്ളടക്കമുള്ള ബിരിയാണി എന്ന സിനിമയിൽ അഭിനയിച്ച കനിയുടെ പലസ്തീൻ ഐക്യദാർഢ്യം അത്രകണ്ട് ആഘോഷിക്കേണ്ട പെടേണ്ടതില്ലെന്നായിരുന്നു വിമർശനം.

എന്നാൽ ആ സിനിമയുടെ രാഷ്ട്രീയത്തോട് തനിക്ക് യോജിപ്പില്ലെന്നും പണത്തിന് വേണ്ടി മാത്രമാണ് അത്തരം ഒരു സിനിമ ചെയ്തത് എന്നുമായിരുന്നു കനി പ്രതികരിച്ചത്. മുൻപും ഇത് വ്യക്തമാക്കിയിരുന്നു. എന്നാൽ കനിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനം ഉയർത്തുകയാണ് നടൻ ഹരീഷ് പേരടി. കടുത്ത രാഷ്ട്രിയമായ അഭിപ്രായ വിത്യാസമുള്ള ബിരിയാണി സിനിമയിലൂടെ ലഭിച്ച അവാർഡ് വേണ്ടന്ന് വെക്കലായിരുന്നു യഥാർത്ഥ രാഷ്ട്രീയം എന്ന് ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു. നടന്റെ കുറിപ്പിന്റെ പൂർണരൂപം വായിക്കാം

kani-17

'രാഷ്ട്രിയമായ അഭിപ്രായ വിത്യാസമുണ്ടെങ്കിലും ജീവിക്കാൻ വേണ്ടി "ബിരിയാണി" എന്ന സിനിമ ചെയ്തു എന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നുറ്റിയൊന്നു ശതമാനവും ഉൾക്കൊള്ളുന്നു..പക്ഷെ രാഷ്ട്രീയ അഭിപ്രായ വിത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരിൽ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്റെ പേരിലായിരുന്നു?..കടുത്ത രാഷ്ട്രിയമായ അഭിപ്രായ വിത്യാസമുള്ള ആ സിനിമയുടെ അവാർഡ് വേണ്ടന്ന് വെക്കലായിരുന്നു യഥാർത്ഥ രാഷ്ട്രീയം..അഥവാ രാഷ്ട്രീയ ബോധം..

അതല്ല നല്ല നടിക്കുള്ള സംസ്ഥാന അവാർഡിന്റെ തുകയാണ് കനിയെ ആകർഷിച്ചതെങ്കിൽ അത് തുറന്ന് പറയണമായിരുന്നു...ഇതിപ്പോൾ കാനിലെ വെള്ളി വെളിച്ചത്തിൽ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനേയും കുപ്പതൊട്ടിയിൽ തള്ളിയതുപോലെയായി..നീതി ബോധമുള്ള മനുഷ്യരും ഇൻഡ്യൻ ഭരണഘടനയും അന്തസ്സോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയം..അല്ലാതെ രാഷ്ട്രിയം പണവും പ്രശ്സതിയും നിറക്കാനുള്ള ഒരു തണ്ണീർമത്തൻ സഞ്ചിയല്ല..ആശംസകൾ', പോസ്റ്റിൽ പറഞ്ഞു.

അതേസമയം കാൻ ചലച്ചിത്രമേളയിലെ ഇന്ത്യൻ സിനിമയായ ഓൾ വീ ഇമാജിൻ ആസ് ലൈറ്റിന്റെ നേട്ടത്തെ ഇകഴ്ത്തിക്കാണിക്കാനാണ് താൻ സംവിധാനം ചെയ്ത ബിരിയാണി എന്ന സിനിമയുടെ പ്രമേയം ഇപ്പോൾ ചർച്ചയാക്കുന്നതെന്ന് കഴിഞ്ഞ ദിവസം ബിരിയാണിയുടെ സംവിധായകൻ സജിൻ ബാബു പറഞ്ഞിരുന്നു. കനിയുമായി തനിക്ക് ഇപ്പോഴും നല്ല സൗഹൃമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+