Get Updates
Get notified of breaking news, exclusive insights, and must-see stories!

മമ്മൂട്ടിയുടെ ക​ണ്ണൂർ സ്ക്വാഡ് ഒ ടി ടിയിലേക്ക്?; എപ്പോൾ, എവിടെ കാണാം; വിശദവിവരം

ഒരു ഹൈപ്പുമില്ലാതെ വന്ന് തിയറ്ററുകളെ ഇളക്കി മറിച്ച സിനിമയാണ് മമ്മൂട്ടി നായ.കനായി എത്തിയ കണ്ണൂർ സ്ക്വാഡ്. ഇപ്പോഴും കണ്ണൂർ സ്വാഡ് നിറഞ്ഞസദസ്സിൽ പ്രദർശനം തുടരുകയാണ്. അഞ്ചാമത്തെ ആഴ്ചയിലും കണ്ണൂർ സ്ക്വാഡ് കാണാൻ ആളുകൾ എത്തിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ ഒ ടി ടി റിലീസുമായി ബന്ധപ്പെട്ട പുതിയ വിവരമാണ് പുറത്തുവരുന്നത്.

ഡിസ്നി ഹോട്ട്സ്റ്റാറാണ് കണ്ണൂർ സ്ക്വാഡിന്റെ സ്ട്രീമിം​ഗ് റൈറ്റ്സ് നേടിയിത് എന്ന് വിവരം. നവംബറിൽ പ്രദർശനം ഉണ്ടാകുമെന്നും ഒ ടി ടി പ്ലാറ്റ്ഫോമുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈൻ റിപ്പോർട്ട് ചെയ്യുന്നു. കണ്ണൂർ സ്ക്വാഡ് വമ്പിച്ച ഹിറ്റാണ് ഉണ്ടാക്കിയത്.

​ഗ്രീൻ ടീയ്ക്കൊപ്പം കറ്റാർവാഴ, ഉള്ളിനീരിനൊപ്പവും; തീർന്നില്ല; ഇങ്ങനെ ഉപയോ​ഗിച്ചുനോക്കൂ, മുടി വളരും

ആ​ഗോളതലത്തിൽ 82. 95 കോടി രൂപയാണ് ആകെ നേടിയത്. എന്നാണ് ട്രേഡ് അനലിസ്റ്റുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, ചിത്രം ആകെ 75 കോടി രൂപ നേടിയെന്ന് ഔദ്യോ​ഗികമായി ഒക്ടോബർ 17 ന് അറിയിച്ചിരുന്നു, റിലീസിന് കണ്ണൂർ സ്ക്വാഡ് 2.40 കോടി രൂപ നേടിയാണ് ബോക്സ് ഓഫീസിലെ മുന്നേറ്റം തുടങ്ങിയത്.

റോബി വർ​ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്. മുഹമ്മദ് ഷാഫിയും നടൻ റോണി ഡേവിഡ് രാജും ചേർന്നാണ് കണ്ണൂർ സ്ക്വാഡിന്റെ തിരക്കഥരചന. ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന് വൻ സ്വീകാര്യത ലഭിച്ചു. നൻപകൽ നേരത്ത് മയക്കം റോഷാക്ക് എന്നീ സിനിമകൾക്ക് ശേഷം മമ്മൂട്ടി കമ്പനിയുടെ നിർമാണത്തിൽ എത്തിയ ചിത്രമാണ് കണ്ണൂർ സ്‍ക്വാ‍ഡ്. വിതരണം ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ്.

മമ്മൂട്ടി ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.

എല്ലാവരും മികച്ച പ്രതികരണം തന്നെയാണ് പുറത്തെടുത്തിരിക്കുന്നത്. മമ്മൂട്ടിയുടെ ആരാധകും ഏറെ സന്തോഷത്തിലാണ്. എല്ലാ കഥാപാത്രങ്ങളും ചിത്രത്തിൽ നിർണായകമാണ്. മമ്മൂട്ടിയുടെ നേതൃത്വത്തിൽ ഉത്തരേന്ത്യയിലേക്ക് ഒരു കേസ് അന്വേഷണത്തിന് പോകുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് സിനിമയിൽ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+