Get Updates
Get notified of breaking news, exclusive insights, and must-see stories!

കാന്താര ചാപ്റ്റർ 1: ഇത് മറ്റൊരു ഋഷഭ് ഷെട്ടി മാജിക്; ജയറാമിനും കൈയടി: 1000 കോടി ഉറപ്പെന്ന്

സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരുന്ന ഋഷഭ് ഷെട്ടി ചിത്രം കാന്താര ചാപ്റ്റർ 1 തിയേറ്ററുകളില്‍. ദക്ഷിണ കന്നഡ സംസ്കാരവുമായി ബന്ധപ്പെടുത്തി എത്തിയ ചിത്രത്തിന് റെക്കോർഡ് നിരക്കിലുള്ള അഡ്വാന്‍സ് ബുക്കിങ് ആയിരുന്നു ലഭിച്ചത്. ചില റിപ്പോർട്ടുകള്‍ പ്രകാരം ചിത്രം കേരളത്തില്‍ നിന്ന് മാത്രം അഡ്വാന്‍സ് ബുക്കിങ്ങിലൂടെ കോടികള്‍ വാരിയിട്ടണ്ട്. ഋഷഭ് ഷെട്ടി സംവിധായകനും നായകനുമാകുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം ജയറാമും പ്രധാനപ്പെട്ട ഒരു വേഷത്തില്‍ എത്തുന്നുണ്ട്.

കാന്താര ചാപ്റ്റർ 1 പ്രിവ്യൂ ഷോ കണ്ട് ഇറങ്ങിയവർ മുതല്‍ മികച്ച അഭിപ്രായമാണ് ചിത്രത്തിന് നല്‍കുന്നത്. തിയേറ്ററുകള്‍ ആദ്യ പ്രദർശനം കണ്ടിറങ്ങയവർക്കും ചിത്രത്തെക്കുറിച്ച് രണ്ടാമത് ഒരു അഭിപ്രായമില്ല. അവർ ഒന്നടക്കം പറയുന്നു 'കാന്താര ചാപ്റ്റർ 1 - കിടിലോൽക്കിടിലം'. ആദ്യ ഭാ​ഗത്തിലേത് പോലെ തന്നെ ക്ലൈമാക്സിൽ വൻ ദൃശ്യവിരുന്നും എക്സ്പീരിയൻസുമാകും പ്രേക്ഷകരെ കാത്തിരിക്കുന്നത്.

kanthra-

പതിവ് പോലെ ഋഷഭ് ഷെട്ടിയുടെ അത്യു​ഗ്രൻ പ്രകടനം തന്നെയാണ് കാന്താര ചാപ്റ്റർ 1 ന്റെ ഏറ്റവും വലിയ പ്രത്യേകത്. അതോടൊപ്പം തന്നെ ചിത്രം എല്ലാതലത്തിലും മികച്ച് നില്‍ക്കുന്നു. മികച്ച അഭിപ്രായം വന്നത് മുതല്‍ കർണാടകയില്‍ പല സ്ഥലങ്ങളിലും രണ്ടും മൂന്നും ദിവസത്തെ ഷോ ബുക്കിങ് തീർന്നു കഴിഞ്ഞു. ഇതോടെ ചിത്രം അടുത്ത ബ്ലോക് ബസ്റ്റർ ആകും എന്ന കാര്യത്തില്‍ ആർക്കും സംശയമില്ല.

'കാന്താരയുടെ ലോകത്തെ കാഴ്ചകൾ പ്രതീക്ഷകൾക്കും ഒരുപടി മുകളിൽ. സെക്കന്റ് ഹാഫ് ഒരു രക്ഷയുമില്ല. ഋഷഭ് ഷെട്ടി തന്നെയാണ് താരം,ഒരു സ്റ്റാർ മെറ്റീരിയിലിലേക്കുള്ള അയാളുടെ മാറ്റം അടിവരയിടുന്നുണ്ട് കാന്താരയിൽ...... വൻ വിജയം ആകാനുള്ള എല്ലാ സാധ്യതയും ഉണ്ട്.' എന്നാണ് ചിത്രം കണ്ട ദാസ് അഞ്ജലി എന്ന പ്രേക്ഷകന്‍ കുറിക്കുന്നത്.

ആദ്യ ഫ്രെയിം മുതൽ അവസാനം വരെ, ദൃശ്യവിസ്മയങ്ങളാൽ കാന്താര പ്രേക്ഷകരെ പിടിച്ചിരുത്തു.സിനിമ ബോക്സ് ഓഫീസിൽ നിന്നും കൂളായി 1000 കോടി അടിച്ചെടുക്കുമെന്നതില്‍ യാതൊരു സംശയവും ഇല്ല. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും ബെസ്റ്റ് ക്ലൈമാക്സ് ആണ് സിനിമയുടേത്. ഹൈപ്പിന് ഒത്ത പ്രതീക്ഷ ചിത്രം കാത്തുസൂക്ഷിച്ചിരിക്കുന്നു- എന്നാണ് മറ്റൊരാള്‍ അഭിപ്രായപ്പെടുന്നത്.

ആക്ഷൻ രംഗങ്ങളിലെ ക്യാമറ വർക്കും സ്റ്റണ്ടുകളും തീപ്പൊരി പോലെ മുന്നോട്ട് പോകുന്നു. ഋഷഭ് ഷെട്ടി ഊരിലേക്ക് വന്ന് നായികയെ കണ്ടുമുട്ടുന്ന രംഗത്തെ തേര് സീനും, അതേ ശൈലിയിലുള്ള കുതിര രംഗവും അതിമനോഹരമാണ്. ജയറാമിന്റെ കഥാപാത്രം കാന്താര കാടിനെ ഭയപ്പെടുന്നതും, ക്ലൈമാക്സിൽ അവൻ സ്വീകരിക്കുന്ന അവതാരവും, ആരും പ്രതീക്ഷിക്കാത്ത വില്ലന്റെ ട്വിസ്റ്റ് രംഗങ്ങളും കൃത്യതയോടെ അവതരിപ്പിച്ചിരിക്കുന്നു- എന്ന് മറ്റ് ചിലരും ചൂണ്ടിക്കാട്ടുന്നു.

ചിത്രത്തിന്റെ ആദ്യ പകുതിയിലെ ചില കോമഡി രംഗങ്ങൾ നന്നായി വർക്ക് ആയിട്ടുണ്ട്. നായകന്റെ മാത്രമല്ല കുലശേഖരനായി അഭിനയിച്ച ഗുൽഷൻ ദേവയ്യയുടെയും രുക്മിണി വസന്തിന്റെയും പ്രകടനം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. കാന്താരയിലെ ജനങ്ങളെ ദൈവങ്ങൾ അയച്ച് കാത്തുസൂക്ഷിക്കുമെന്ന് വിശ്വസിക്കുന്നതും, ആ ശക്തികളെ വഞ്ചനയിലൂടെ കീഴടക്കി ഭീമാകാരമായ ക്ഷേത്രം പണിയാൻ ഭരണാധികാരികൾ നടത്തുന്ന ചതിയുംവഞ്ചനകളും, അതിനോടുള്ള പ്രതികരണവും അവസാനം വരെ ചിത്രം പ്രേക്ഷകരെ അത്ഭുതത്തിന്റെ മുൾമുനയിൽ നിർത്തുന്നു.

അരവിന്ദ് എസ്. കശ്യപിന്റെ ഛായാഗ്രഹണം കാന്താര കാടിന്റെ അമാനുഷികതകളെ ആദ്യ ഭാഗത്തിന്റെ ത്രിൽ അനുഭവം നൽകുന്ന അതേ വിധത്തിൽ പകർത്തിയിരിക്കുന്നു. കാന്താര ജനതയുടെ കാട്ടുകാഹളങ്ങൾ പോലും അജനീഷ് ലോക്‌നാഥിന്റെ മികവുറ്റ സംഗീതത്താൽ നിയന്ത്രിക്കപ്പെട്ട്, പ്രേക്ഷകരുടെ കാതുകളെ തുളച്ചുകയറാതെ രസിപ്പിക്കുന്നു. ഋഷഭ് ഷെട്ടിയുടെ തുടക്കം മുതലുള്ള തമാശകളും, ക്ലൈമാക്സിലെ കാളി ദേവിയുടെ അവതാരവും ചിത്രത്തെ ഒരു മെഗാ ബ്ലോക്ക്ബസ്റ്ററാക്കി മാറ്റും.

ജയറാം, രുക്മിണി വസന്ത്, ഗുൽഷൻ ദേവയ്യ തുടങ്ങിയ പ്രധാന കഥാപാത്രങ്ങളുടെ സംഭാവനകളാണ് ചിത്രത്തിന്റെ മറ്റൊരു അനുകൂല ഘടകം . കഥ പറഞ്ഞ രീതിയും, രംഗങ്ങൾ അവതരിപ്പിച്ച മനോഹാരിതയിലും ഋഷഭ് ഷെട്ടി മികവ് പുലർത്തിയിരിക്കുന്നു. പുലിയുമായുള്ള രംഗം പോലുള്ളവ ഹോളിവുഡ് നിലവാരത്തിലുള്ള നിർമ്മാണ മികവ് കാണിക്കുന്നു.

കഥയുടെ ആരംഭം

പഞ്ചുരുളി വേഷം ധരിച്ച് നൃത്തം ചെയ്തിരുന്ന തന്റെ പിതാവ് എന്തുകൊണ്ടാണ് ഈ സ്ഥലത്ത് അപ്രത്യക്ഷനായതെന്ന് ഒരു ബാലന്‍ ചോദിക്കുന്നിടത്ത് നിന്നാണ് ആദ്യ ഭാഗവുമായുള്ള ബന്ധം ആരംഭിക്കുന്നത്. അവിടെനിന്ന് ചിത്രം കാന്താരയുടെ പുരാണ കഥയിലേക്ക് യാത്ര ചെയ്യുന്നു. കാന്താരയിലെ ജനങ്ങൾ കാർണിക കല്ല് എടുത്ത് ആരാധിക്കുന്നത് കാണുന്ന രാജാവ്, ഈശ്വരന്റെ പൂന്തോട്ടത്തിലെത്താനുള്ള അത്യാഗ്രഹത്താൽ കാന്താര കാട്ടിലേക്ക് പ്രവേശിക്കുന്നു. എന്നാൽ, അവിടെയുള്ള മായാശക്തി രാജാവിനെയും മറ്റ് പടയാളികളെയും നശിപ്പിക്കാൻ തുടങ്ങുന്നു. ഒടുവിൽ രാജാവിന്റെ വംശപരമ്പരയിൽ ഒരാൾ മാത്രം (വിജയേന്ദ്രന്‍) രക്ഷപ്പെടുന്നു

വളർന്ന് രാജാവായ വിജയേന്ദ്രന് (ജയറാം) ഒരു ആൺകുട്ടിയും പെൺകുട്ടിയും ജനിക്കുന്നു. കാന്താരയിൽ ബ്രഹ്മരാക്ഷസന്മാർ ഉണ്ടെന്നും ആരും അവിടേക്ക് പോകരുതെന്നും വിശ്വസിച്ചാണ് അവർ ജീവിക്കുന്നത്. തനിക്ക് ആരോഗ്യമുള്ളപ്പോൾ തന്നെ വിജയേന്ദ്രൻ തന്റെ മകൻ കുലശേഖരന് (ഗുൽഷൻ ദേവയ്യ) രാജപദവി നല്‍കുന്നു. അധികാരം കിട്ടിയ ഉടനെ, തന്റെ മുത്തച്ഛന്റെ കഥകൾ കേട്ട് വളർന്ന കുലശേഖരൻ വേട്ടയ്ക്കായി കാന്താര കാട്ടിലേക്ക് പോകുന്നു. എന്നാൽ, അവിടെ വസിക്കുന്ന ആദിവാസി ജനത അവനെ ബ്രഹ്മരാക്ഷസന്മാരെപ്പോലെ വേട്ടയാടുന്നു. ഇതേതുർന്ന് കുലശേഖരന്‍ ഭയന്ന് ഓടിപ്പോകുന്നു. അവിടെ വെച്ച് പിടികൂടിയ ഒരു പടയാളി വഴി നായാകനായ ഫെർമി (ഋഷഭ് ഷെട്ടി) രാജ്യതലസ്ഥാനത്തേക്ക് എത്തുന്നതോടെയാണ് കഥ ആരംഭിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+