ഒറ്റ എപ്പിസോഡിന് കപിലിന്റെ പോക്കറ്റിലെത്തുന്ന തുക കേട്ടോ? ഏറ്റവും കൂടുതല്‍ പ്രതിഫലമുള്ള ടിവി താരം!
ഏറ്റവും മോശം അവസ്ഥയില്‍ നിന്ന് പ്രശസ്തിയുടെ കൊടുമുടിയിലേക്ക് നടന്ന് കയറിയ ചരിത്രമുള്ള കലാകാരനാണ് കപില്‍ ശര്‍മ്മ. ഗായകനാകാന്‍ ആഗ്രഹിച്ച് ഒടുവില്‍ അവതാരകനും കൊമേഡിയനും ആയി മാറിയ കപില്‍ ശര്‍മ്മ ഇന്ന് ഇന്ത്യന്‍ മിനി സ്‌ക്രീനിലെ ഏറ്റവും ജനപ്രിയ താരങ്ങളില്‍ ഒരാളാണ്. എന്നാല്‍ കേവലം ജനപ്രീതി മാത്രമല്ല താരത്തിന്റെ കൈമുതല്‍ എന്ന റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അവതാരകന്‍ കൂടിയാണ് കപില്‍ ശര്‍മ്മ എന്നാണ് പുറത്തുവരുന്ന വിവരം. ഗായകനാകാന്‍ കൊതിച്ചിരുന്ന ഒരു കുട്ടിക്കാലമുണ്ടായിരുന്നു കപിലിന്. എന്നാല്‍ പൊലീസുകാരനായ അച്ഛന്റെ മരണം കുടുംബത്തെ തകര്‍ത്ത് കളഞ്ഞു. എങ്കിലും കല ഉള്ളില്‍ കൊണ്ട് നടന്ന കുടുംബത്തെ നോക്കിയതിനൊപ്പം തന്റെ സ്വപ്‌നങ്ങള്‍ക്ക് പിന്നാലെയും പാഞ്ഞു.

2007 ലെ ദി ഗ്രേറ്റ് ഇന്ത്യന്‍ ലാഫര്‍ ചലഞ്ച് എന്ന ടിവി ഷോയിലൂടെയാണ് കപില്‍ ശര്‍മ്മ എന്ന പേര് എല്ലാവരുടേയും ശ്രദ്ധയിലെത്തുന്നത്. ഈ ഷോയില്‍ വിജയ കിരീടം നേടിയത് കപില്‍ ശര്‍മ്മയായിരുന്നു. ഇതിന് ശേഷം കപിലിന്റെ ജീവിതം തന്നെ മാറി മറിഞ്ഞു. ഇന്ന് ഇന്ത്യന്‍ ടെലിവിഷനില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരമായി മാറാനും കപില്‍ ശര്‍മ്മയ്ക്ക് സാധിച്ചിരിക്കുന്നു.
അനുപമയിലെ അഭിനയത്തിന് എപ്പിസോഡിന് 3 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന രൂപാലി ഗാംഗുലി, സ്വരാഗിണി, നാഗിന്‍ 6 എന്നിവയിലൂടെ പ്രശസ്തയായ തേജസ്വി പ്രകാശ് എന്നിവരെ പിന്നിലാക്കിയാണ് താരത്തിന്റെ കുതിപ്പ്. ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയുടെ അവതാരകനായ ശര്‍മ്മ ഒരു എപ്പിസോഡിന് 5 കോടി രൂപയാണ് ഈടാക്കുന്നത് എന്നാണ് ദി മണികണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നിലവില്‍ നെറ്റ്ഫ്‌ലിക്‌സിന്റെ ഷോയായ ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോ എന്ന ഹാസ്യപരിപാടിയാണ് കപില്‍ അവതരിപ്പിക്കുന്നത്. 2013-ല്‍ കോമഡി നൈറ്റ്‌സ് വിത്ത് കപില്‍, 2016 മുതല്‍ 2023 വരെ ദ കപില്‍ ശര്‍മ്മ ഷോ എന്നിവയുടെ അവതാരകനായാണ് ടെലിവിഷന്‍ മേഖലയിലെ തന്റെ ആധിപത്യം താരം ഉറപ്പിക്കുന്നത്. ആകെ 300 കോടിയുടെ ആസ്തിയാണ് താരത്തിന് ഉള്ളത് എന്നാണ് വിവരം.
റിയാലിറ്റി ഷോയ്ക്ക് പുറമേ, ഭാവ്നാവോ കോ സംജോ (2010), എബിസിഡി (2015), ഫിരംഗി (2017), സ്വിഗാറ്റോ (2022), ക്രൂ (2024) തുടങ്ങിയ നിരവധി സിനിമകളിലും കപില്‍ അഭിനയിച്ചിട്ടുണ്ട്. അന്ധേരിയില്‍ 15 കോടി രൂപ വിലമതിക്കുന്ന ഒരു ആഡംബര അപ്പാര്‍ട്ട്‌മെന്റും താരത്തിന് സ്വന്തമായുണ്ട്. അമ്മയ്ക്കും ഭാര്യ ജിന്‍ ചത്രത്തിനും രണ്ട് കുട്ടികള്‍ക്കുമൊപ്പമാണ് കപില്‍ ഇവിടെ താമസിക്കുന്നത്.
ചണ്ഡീഗഢില്‍ 25 കോടി രൂപ വിലമതിക്കുന്ന ഒരു ഫാം ഹൗസും അദ്ദേഹത്തിനുണ്ട്. വോള്‍വോ എക്‌സ് സി90, മെഴ്സിഡസ് ബെന്‍സ് എസ്350, റേഞ്ച് റോവര്‍ ഇവോക്ക്, 5.5 കോടി രൂപ വിലമതിക്കുന്ന കസ്റ്റം-ഡിസൈന്‍ ചെയ്ത വാനിറ്റി വാന്‍ എന്നിവ ഉള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ വാഹനങ്ങളുടെ ശേഖരം.












Click it and Unblock the Notifications