കരീനയുടെ പുത്തന്‍ ലാന്‍ഡ് റോവര്‍ വൈറല്‍, ചെലവേറിയ മോഡല്‍, വില എത്രയെന്നറിയുമോ?
ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് കരീന കപൂര്‍. സൂപ്പര്‍ താര നായിക എന്ന് വിശേഷണമുള്ള ഏക നടിയും അവരാണ്. മൂന്ന് ഖാന്‍മാരുടെയും നായികയായി അഭിനയിച്ച അപൂര്‍വം ചില നടിമാരില്‍ ഒരാളാണ് അവര്‍. ഏറ്റവും ആരാധകരുള്ള നടിയും കരീനയാണ്. ജബ് വി മെറ്റിന് ശേഷമാണ് കരീന ബോളിവുഡിലെ മുന്‍നിര നായികയായി ഉയര്‍ന്ന് വന്നത്. വന്‍ തോതില്‍ പ്രതിഫലം വാങ്ങുന്നത് കൊണ്ട് തന്നെ നടിയുടെ ജീവിതം അത്യാഡംബരം നിറഞ്ഞതുമാണ്.
അതേസമയം നടി ഇപ്പോള്‍ പുതിയൊരു കാര്‍ വാങ്ങിയിരിക്കുകയാണ്. അതിന്റെ ദൃശ്യങ്ങള്‍ വൈറലായിരിക്കുകയാണ്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡറാണ് കരീന വാങ്ങിയിരിക്കുന്നത്. അടുത്തിടെ പുറത്തുവന്ന ഒരു വീഡിയോയില്‍ കരീനയും സഹോദരയും കരിഷ്മ കപൂറും പടിയിറങ്ങി താഴേക്ക് വരുന്നതും ഗ്യാരേജിലേക്ക് നടക്കുന്നതുമാണ് ഉള്ളത്. അവിടെ പുതിയ കാര്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് കാണാം.

കരീനയും കരിഷ്മയും പരസ്പരം സംസാരിക്കുന്നതും കാണാനാവും. കരീന സഹോദരിയെ കാണാന്‍ വേണ്ടി വന്നതാണ് എന്ന് വീഡിയോയില്‍ വ്യക്തമാണ്. യുലോങ്ങ് വൈറ്റ് നിറത്തിലുള്ള കരീനയുടെ ആഡംബര കാര്‍. കുറച്ചധികം വിലയുള്ള കാറാണിത്. ലാന്‍ഡ് റോവര് ഡിഫന്‍സിന് രണ്ട് മുതല്‍ 2.3 കോടി വരെയാണ് വില. എന്നാല്‍ ഈ കാര്‍ സ്വന്തമാക്കുന്ന ആദ്യ താരമല്ല കരീന. ബോളിവുഡില്‍ തന്നെ പ്രമുഖ താരങ്ങളായ സണ്ണി ഡിയോളിനും, സുനില്‍ ഷെട്ടിക്കും ഈ കാറുണ്ട്.
അതേസമയം നടിയുടെ കാര്‍ ശേഖരത്തില്‍ വേറെയും ആഡംബര എസ്‌യുവികള്‍ അടക്കമുണ്ട്. ബിഎംഡബ്ല്യുവിന്റെ എക്‌സ് 7 ആണ് ഇതില്‍ ഏറ്റവും സ്‌റ്റൈലിഷായ വാഹനം. ബോളിവുഡ് താരങ്ങള്‍ ജര്‍മന്‍ നിര്‍മിത വാഹനങ്ങളോട് പ്രത്യേക താല്‍പര്യമുണ്ടെന്ന് നേരത്തെ തന്നെ ബിടൗണില്‍ സംസാരമുണ്ട്. 1.06 കോടിയാണ് ഈ കാറിന്റെ വില. ബിഎംഡബ്ല്യു എക്‌സ്7, എക്‌സ്7 എം50 ഡി എന്നീ രണ്ട് മോഡലുകളില്‍ ഇവ ലഭ്യമാവും.
മേഴ്‌സിഡസിന്റെ ബെന്‍സ് എസ് ക്ലാസാണ് ഈ ശേഖരത്തിലെ മറ്റൊരു പ്രമുഖന്‍. ഇത് 350 ഡി വേരിയന്റാണ്. 3.0 ലിറ്റര്‍ വി6 ഡീസല്‍ എഞ്ചിനാണ് ഇതിനുള്ളത്. 1.33 കോടി രൂപയാണ് കാറിന്റെ വില. മെഴ്‌സിഡസ് ബെന്‍സിന്റെ തന്നെ ഇ ക്ലാസ്, ഓഡി ക്യു 7 എന്നിവയാണ് കരീനയുടെ ശേഖരത്തിലെ പ്രമുഖ ആഡംബര കാറുകള്‍. ക്യൂ 7ന് മുപ്പത് ലക്ഷം രൂപയില്‍ താഴെയാണ് വില. പക്ഷേ കരുത്തനായ എസ്‌യുവിയാണ് ഈ കാര്‍.
അതേസമയം ബോളിവുഡിലെ ഏറ്റവും സമ്പത്തുള്ള നടിമാരില്‍ ഒരാളാണ് കരീന. 485 കോടിയാണ് നടിയുടെ ആസ്തി. ഒരു ചിത്രത്തിനായി പത്ത് മുതല്‍ പന്ത്രണ്ട് കോടി വരെ നടി വാങ്ങുന്നുണ്ട്. മുംബൈയിലെ ബാന്ദ്രയില്‍ 48 കോടിയുടെ അപ്പാര്‍ട്ട്‌മെന്റ് നടിക്കുണ്ടെന്ന് ജിക്യു ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്വിറ്റ്‌സര്‍ലന്‍ഡില്‍ 33 കോടിയുടെ മറ്റൊരു വീടും കരീനയ്ക്കുണ്ട്. പരസ്യങ്ങളിലൂടെ അടക്കം നടിക്ക് വരുമാനവും ലഭിക്കുന്നുണ്ട്.












Click it and Unblock the Notifications