Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒറ്റ ചിത്രത്തിന് കരീനയ്ക്ക് ലഭിക്കുന്ന പ്രതിഫലം കേട്ടോ? ടിവി ഷോയിലും ശമ്പളം കോടികള്‍! ആകെ ആസ്തി ഇത്ര

ബോളിവുഡിലെ താരസുന്ദരിമാരില്‍ മുന്‍പന്തിയിലാണ് കരീന കപൂറിന്റെ സ്ഥാനം. നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ താരം ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാനെയാണ് വിവാഹം ചെയ്തിരിക്കുന്നത്. ഇന്നലെ താരത്തിന്റെ 44-ാം ജന്മദിനമായിരുന്നു. രണ്ട് കുട്ടികളുടെ അമ്മയായെങ്കിലും ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ് താരം. ബീഗം ഓഫ് ബോളിവുഡ് എന്നാണ് താരം അറിയപ്പെടുന്നത്.

ബോളിവുഡിലെ ഏറ്റവും ജനപ്രിയവും സ്‌റ്റൈലിഷുമായ നടിമാരില്‍ ഒരാളാണ് കരീന. അഭിനയത്തിന് പുറമെ തന്റെ ഫാഷനും ഗ്ലാമറസ് ലൈഫ്സ്റ്റൈലും കൊണ്ട് ഇന്‍ഡസ്ട്രിയില്‍ വലിയ ശ്രദ്ധ നേടാന്‍ കരീനയ്ക്ക് സാധിച്ചിരുന്നു. കൈവെച്ച എല്ലാ മേഖലകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള കരീന കപൂറിന്റെ ആസ്തി സമകാലീരരായിരുന്ന നായികമാരേക്കാള്‍ എത്രയോ കൂടുതലാണ്.

Kareena Kapoor

സിനിമയിലും ജീവിതത്തിലും ധീരമായ തിരഞ്ഞെടുപ്പുകള്‍ നടത്തുന്നതിന് മടി കാണിക്കാത്ത താരമാണ് കരീന. അതുകൊണ്ട് തന്നെയാണ് രണ്ട് പതിറ്റാണ്ടുകള്‍ക്കിപ്പുറവും തന്റെ താരസിംഹാസനം ഇളക്കം തട്ടാതെ നിലനിര്‍ത്താന്‍ കരീന കപൂറിന് സാധിക്കുന്നത്. നിലവില്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായിക നടിമാരില്‍ ഒരാള്‍ കൂടിയാണ് കരീന കപൂര്‍.

2024 ലെ ഏറ്റവും പുതിയ കണക്ക് പ്രകാരം ഏകദേശം 485 കോടി രൂപയാണ് കരീന കപൂറിന്റെ ആസ്തി. സിനിമകള്‍, പരസ്യചിത്രങ്ങള്‍, ടിവി ഷോകള്‍ എന്നിവയില്‍ നിന്നാണ് താരത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ഓരോ സിനിമയ്ക്കും കരീന ഈടാക്കുന്നത് ഏകദേശം 10-12 കോടി. പരസ്യചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന് അഞ്ച് കോടി രൂപയാണ് കരീനയ്ക്ക് ലഭിക്കുന്ന പ്രതിഫലം.

നിലവില്‍ കരീന ഡാന്‍സ് ഇന്ത്യ ഡാന്‍സിലെ വിധികര്‍ത്താവാണ്. ഈ ഷോയിലെ താരത്തിന്റെ പ്രതിഫലം മൂന്ന് കോടി രൂപയാണ്. കരീനയും ഭര്‍ത്താവ് സെയ്ഫ് അലി ഖാനും അടുത്തിടെ ബാന്ദ്രയിലെ ഒരു പുതിയ വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. 55 കോടി രൂപ മുതല്‍ മുടക്കുള്ള ഈ വീട് നാല് നിലകളുള്ളതും അതിശയകരമായ കലാസൃഷ്ടികളും മനോഹരമായ ഇംഗ്ലീഷ് ശൈലിയിലുള്ള ഫര്‍ണിച്ചറുകളും നിറഞ്ഞതാണ്.

ദമ്പതികള്‍ക്ക് സ്വിറ്റ്സര്‍ലന്‍ഡിലെ ജിസ്റ്റാഡില്‍ 33 കോടി രൂപ വിലമതിക്കുന്ന ഒരു അവധിക്കാല വസതിയും ഉണ്ട്. മഞ്ഞുകാലത്ത് ആല്‍പ്സ് പര്‍വതനിരകളുടെ കാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിയുന്ന സ്ഥലത്താണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. താരത്തിന്റെ കാര്‍ ശേഖരവും വൈവിധ്യം നിറഞ്ഞതാണ്. 1.40 കോടി രൂപയുള്ള എസ് ക്ലാസ് മെഴ്‌സിഡസ് ബെന്‍സ് കരീനയ്ക്കുണ്ട്.

ഇത് കൂടാതെ ലെക്‌സസ് എല്‍എക്‌സ് 470 (2.32 കോടി രൂപ), ഓഡി ക്യു7 (1.12 കോടി രൂപ), റേഞ്ച് റോവര്‍ സ്പോര്‍ട്ട് എസ്യുവി (ഒരു കോടി രൂപ) എന്നിവയും താരത്തിന്റെ ആഡംബര കാറുകളില്‍ ചിലതാണ്. ഇന്ത്യന്‍ സ്ട്രീറ്റ് പ്രീമിയര്‍ ലീഗില്‍ (ഐഎസ്പിഎല്‍) കളിക്കുന്ന ടൈഗേഴ്‌സ് ഓഫ് കൊല്‍ക്കത്ത എന്ന ക്രിക്കറ്റ് ടീമിന്റെ ഉടമകളാണ് കരീനയും സെയ്ഫും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+