Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്യ, ഷേര്‍ഷ, ഗുഞ്ചന്‍ സക്‌സേന; കാര്‍ഗില്‍ വിജയ് ദിവസില്‍ കാണേണ്ട അഞ്ച് സിനിമകള്‍

1999ലെ കാര്‍ഗില്‍ യുദ്ധത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ നേടിയ വിജയത്തെ അനുസ്മരിച്ച് എല്ലാ വര്‍ഷവും ജൂലായ് 26 ന് ആണ് കാര്‍ഗില്‍ വിജയ് ദിവസ് ആഘോഷിക്കുന്നത്. 1999 മെയ് 3 മുതല്‍ ജൂലൈ 26 വരെ 60 ദിവസത്തിലേറെ നീണ്ടുനിന്ന പോരാട്ടത്തില്‍ ഇന്ത്യ വിജയം കൈവരിക്കുകയായിരുന്നു. കാര്‍ഗില്‍ നിയന്ത്രണ രേഖയിലെ ഇന്ത്യന്‍ ഭൂമി പാകിസ്ഥാന്‍ സൈന്യം അനധികൃതമായി കൈവശപ്പെടുത്തിയതിനെ തുടര്‍ന്നാണ് യുദ്ധ സാഹചര്യം ഉടലെടുത്തത്.

ഈ വര്‍ഷം 24ാം കാര്‍ഗില്‍ വിജയ് ദിവസാണ് ഇന്ത്യ ആഘോഷിക്കുന്നത്. അന്ന് മുതല്‍ ഇത്രയും കാലത്തിനിടെ ബോളിവുഡും നമ്മുടെ ധീരജവാന്മാര്‍ക്ക് ആദരവ് അര്‍പ്പിച്ച് കാര്‍ഗില്‍ യുദ്ധവുമായി ബന്ധപ്പെടുത്തി സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. യഥാര്‍ത്ഥ സംഭവങ്ങളെ കോര്‍ത്തിണക്കി ബോളിവുഡില്‍ പുറത്തിറങ്ങിയ സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

kargil vijay diwas

ഷേര്‍ഷാ

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച 'ഷേര്‍ഷാ', കാര്‍ഗിലില്‍ 4875-ല്‍ പോയിന്റില്‍ വെച്ച് മരണമടഞ്ഞ ക്യാപ്റ്റന്‍ വിക്രം ബത്രയെ കുറിച്ച് ആരും പറയാത്ത കഥയെ കുറിച്ച് സംസാരിക്കുന്ന ചിത്രമാണ്. തന്റെ കാമുകി ഡിംപിള്‍ ചീമയുമായുള്ള അദ്ദേഹത്തിന്റെ അടുപ്പത്തെ കുറിച്ചും സിനിമ സംസാരിക്കുന്നുണ്ട്. ആമസോണ്‍ പ്രൈമില്‍ ഈ സിനിമ കാണാന്‍ സാധിക്കും.

ഗുഞ്ചന്‍ സക്‌സേന, ദ കാര്‍ഗില്‍ ഗേള്‍

ബോളിവുഡ് താരം ജാന്‍വി കപൂര്‍ നായികയായി എത്തിയ ചിത്രത്തില്‍ മുന്‍ എയര്‍ഫോഴ്സ് പൈലറ്റ് ഗുഞ്ചന്‍ സക്സേനയുടെ യഥാര്‍ത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ്, ഒരു യുദ്ധത്തില്‍ പങ്കെടുത്ത ആദ്യത്തെ ഇന്ത്യന്‍ വനിതാ വ്യോമസേനാ പൈലറ്റ് എന്ന ബഹുമതി നേടിയ വ്യക്തിയാണ് ഗുഞ്ചന്‍ സക്‌സേന. പങ്കജ് ത്രിപാഠിയും അംഗദ് ബേദിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രം നെറ്റ്ഫ്‌ലിക്‌സില്‍ ലഭ്യമാണ്.

ലക്ഷ്യ

സൂപ്പര്‍ സ്റ്റാര്‍ ഹൃത്വിക്ക് റോഷന്‍ നായകനായി എത്തിയ ചിത്രമാണ് ലക്ഷ്യ. ഒരു ലക്ഷ്യ ബോധമില്ലാത്ത ചെറുപ്പക്കാരന്‍ സൈന്യത്തില്‍ ചേര്‍ന്ന് കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രീതി സിന്റ, അമിതാഭ് ബച്ചന്‍, ബൊമന്‍ ഇറാനി, ഓം പുരി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. നെറ്റ്ഫ്‌ളിക്‌സിലും ആമസോണ്‍ പ്രൈമിലും ഈ ചിത്രം ലഭ്യമാണ്.

എല്‍ഒസി; കാര്‍ഗില്‍

ജെ പി ദത്ത സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ കാര്‍ഗില്‍ യുദ്ധത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ്. ചിത്രത്തില്‍ സഞ്ജയ് ദത്ത്, അജയ് ദേവ്ഗണ്‍, അഭിഷേക് ബച്ചന്‍, നാഗാര്‍ജുന, അശുതോഷ് റാണ, സെയ്ഫ് അലി ഖാന്‍, രവീണ ടണ്ടന്‍, ഇഷാ ഡിയോള്‍, മഹിമ ചൗധരി, റാണി മുഖര്‍ജി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഈ ചിത്രം യൂട്യൂബില്‍ ലഭ്യമാണ്.

ദൂപ്പ്

2003ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ വീരമൃത്യു വരിച്ച ഇന്ത്യന്‍ ആര്‍മിയിലെ 17 ജാട്ട് റെജിമെന്റിന്റെ എംവിസി ക്യാപ്റ്റന്‍ അനൂജ് നയ്യാറിന്റെ ജീവിതങ്ങളെ ചുറ്റിപ്പറ്റിയാണ്. അദ്ദേഹത്തിന്റെ ജീവിതത്തിലും കുടുംബത്തിലും സംഭവിച്ച യഥാര്‍ത്ഥ കാര്യങ്ങളാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. രേവതി, ഓം പുരി, ഗുല്‍ പനാഗ്, സഞ്ജയ് സൂരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+