കരിക്ക് താരം ജീവൻ സ്റ്റീഫൻ വിവാഹിതനാകുന്നു, നിശ്ചയം കഴിഞ്ഞു; റിയ ആരാണെന്ന് തിരഞ്ഞ് സോഷ്യൽമീഡിയ
കരിക്ക് താരം ജീവൻ സ്റ്റീഫന്റെ വിവാഹ നിശ്ചയം കഴിഞ്ഞു. റിയ സൂസനാണ് ജീവന്റെ ഭാവി വധു. കരിക്കിലെ അർജുൻ രത്തനാണ് സോഷ്യൽ മീഡിയയിലൂടെ സന്തോഷ വാർത്ത അറിയിച്ചത്. ചടങ്ങിന്റെ ചിത്രങ്ങളും അർജുൻ പങ്കുവെച്ചു. കരിക്ക് നിർമ്മിച്ച നിരവധി വെബ്സീരീസുകളിൽ പ്രധാന വേഷങ്ങൾ ചെയ്ത നടനാണ് ജീവൻ. കരിക്കിന്റെ വെബ്സീരിസിന് പുറമെ മ്യൂസിക് ആൽബങ്ങളിലും ജീവൻ അഭിനയിച്ചിട്ടുണ്ട്.
നിരവധിപേരാണ് ജീവനും റിയയ്ക്കും ആശംസകളുമായി എത്തുന്നത്. കരിക്കിൽ ഉള്ള എല്ലാരും പെണ്ണ് കെട്ടി, അങ്ങനെ ഗോപി ചേട്ടൻ്റെ കല്യാണം കഴിഞ്ഞു എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഉടൻ വിവാഹം ഉണ്ടാകുമോ എന്നും ആരാധകർ ചോദിക്കുന്നുണ്ട്. അതേ സമയം ജീവന്റെ വധുവിനെക്കുറിച്ച് കൂടുതൽ അറിയാനുള്ള കൗതുകം ആരാധകർക്കുണ്ട്. എന്നാൽ റിയയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രൈവറ്റാണ്.

ആയിരത്തിൽ താഴെ ഫോളോവേഴ്സ് മാത്രമാണ് റിയയ്ക്കുള്ളത്. അറേഞ്ചിഡ് ആണോ ഇരുവരും പ്രണയത്തിലാണോ എന്നൊക്കെ ആരാധകർ ചോദിക്കുന്നുണ്ട്. അതേ സമയം കരിക്കിലെ ലോലൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ശബരീഷിന്റെ കല്യാണത്തെക്കുറിച്ചും ആരാധകർ ചോദിക്കുന്നുണ്ട്. കരിക്ക് കുടുംബത്തിലെ എല്ലാവരും വിവാഹം കഴിച്ചുതുടങ്ങി, ഇനി ലോലനും ഒരു കല്യാണം കഴിക്കണ്ടേ എന്നാണ് ആരാധകർ പറയുന്നത്.
മാർച്ച് മാസത്തിലായിരുന്നു കരിക്ക് ടീമിലെ കിരൺ വിയ്യത്ത് വിവാഹം കഴിച്ചത്. ആതിരയാണ് വധു. കരിക്ക് ടീം മൊത്തം വിവാഹത്തിന് എത്തിയിരുന്നു. അനു കെ അനിയനും, അർജുൻ രത്തൻ, നിഖിൽ, ജീവൻ സ്റ്റീഫൻ ഉൾപ്പടെയുള്ളവർ വിവാഹത്തിന് എത്തിയരുന്നു.












Click it and Unblock the Notifications