'കരിക്ക്' താരം സ്നേഹ ബാബു വിവാഹിതയായി, വരൻ 'കരിക്ക്' കുടുംബത്തിൽ നിന്ന്; ചിത്രങ്ങൾ വൈറൽ
നടി സ്നേഹ ബാബു വിവാഹിതയായി. സിനിമകളിലൂടെയും കരിക്ക് വെബ് സീരീസിലൂടെയും ശ്രദ്ധേയയാണ് സ്നേഹ. കരിക്ക് കുടുംബത്തിൽ നിന്നുള്ള ആൾ തന്നെയാണ് സ്നേഹയുടെ വരൻ. കരിക്കിന്റെ സാമർത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായഗ്രാഹകനായ അഖിൽ സേവ്യർ ആണ് വരൻ. ഈ സീരീസിൽ സ്നേഹയും ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു.
സാമർത്ഥ്യ ശാസ്ത്രത്തിന്റെ സെറ്റിൽ വെച്ച് തുടങ്ങിയ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. വിവാഹത്തിന് കരിക്ക് താരങ്ങളെല്ലാം എത്തിയിരുന്നു. അർജുൻ രത്തൻ, ശബരീഷ്, കിരണൺ വിയത്ത്, ശ്രുതി സുരേഷ്, വിദ്യ വിജയ കുമാർ, അനഘ മരിയ വർഗീസ്, നീലിൻ സാൻഡ്ര എന്നിവർ വിവാഹത്തിൽ പങ്കെടുത്തു.

P C: Sneha Babu/ insta
വിവാഹത്തിന്റെ ചിത്രങ്ങൾ സ്നേഹ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമാണ് സ്നേഹ, നിരവധി ആരാധകരും താരത്തിന് ഉണ്ട്. ആദ്യ രാത്രി, ഗാനഗന്ധർവൻ, മിന്നൽ മുരളി എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷം സ്നേഹ ചെയ്തിട്ടുണ്ട്.
ടിക് ടോക്കിൽ സജീവമായിരുന്നു സ്നേഹ അങ്ങനെയാണ് കരിക്ക് ചാനലിൽഡ അവസരം ലഭിക്കുന്നത്. ബാബു, ഗ്രേസി എന്നിവരാണ് സ്നേഹയുടെ മാതാപിതാക്കൾ. സ്നേഹ ഇന്റീരിയർ ഡിസൈനിങ് ആണ് പഠിച്ചത്












Click it and Unblock the Notifications