കരിക്ക് താരം കിരൺ വിവാഹിതനായി; ചിത്രങ്ങൾ പങ്കുവെച്ച് അനു അനിയനും താരങ്ങളും
കരിക്ക് ബെബ് സീരീസ് കാരം കിരൺ വിയ്യത്ത് വിവാഹിതനായി. ആതിരയാണ് വധു. കണ്ണൂരിൽ നടന്ന വിവാഹച്ചടങ്ങിൽ കരിക്ക് ടീമിലെ സഹപ്രവർത്തകരും ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. കരിക്ക് താരങ്ങളായ അനു കെ അനിയൻ, അർജുൻ, നിഖിൽ എന്നിവരൊക്കെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ... അവർ ഒന്നിക്കുകയാണ് !!! എന്നാണ് അർജുൻ രത്നൻ വിവാഹ വീഡിയോയ്ക്ക് താഴെ കമന്റ് ഇട്ടത്. നിരവധി ആരാധകരാണ് കിരണിനും ആതിരയ്ക്കും ആശംസ അറിയിച്ച് എത്തിയത്. തൃശൂർ ഒല്ലൂർ സ്വദേശിയാണ് കിരൺ.

p c: kiran viyyath/ insta
കരിക്കിലെ ഒട്ടുമിക്ക എപ്പിസോഡുകളിലും പ്രധാന വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്. കരിക്കിന്റെ അവസാനം പുറത്തിറക്കിയ മോക്ക, ജബ്ല തുടങ്ങിയ സീരീസുകളിലും ശ്രദ്ധേയമായ വേഷങ്ങൾ കിരൺ ചെയ്തിട്ടുണ്ട്.
ജബ് ലായിൽ ജെറിൻ എന്ന കിരൺ ചെയ്ത കഥാപാത്രത്തിന് വലിയ തരത്തിലൂടെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു. മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള ബെബ് സീരീസുകളിൽ ഒന്നാണ് കരിക്ക്. കരിക്കിലെ നിഖിൽ പ്രസാദ് സംവിധാനം ചെയ്ത തേരാ പാര എന്ന സീരീസിലൂടെയാണ് കിരൺ ശ്രദ്ധ നേടുന്നത്.
ഇക്കഴിഞ്ഞ ജനുവരിയിലാണ് കരിക്ക് കുടുംബത്തിലെ സ്നേഹ ബാബു വിവാഹിതയായത്. കരിക്ക് കുടുംബത്തിൽ നിന്നുള്ള ആൾതന്നെയായിരുന്നു സ്നേഹയുടെ വരൻ. കരിക്കിന്റെ സാമർത്ഥ്യശാസ്ത്രം എന്ന സീരീസിന്റെ ഛായഗ്രാഹകനായ അഖിൽ സേവ്യർ ആണ് സ്നേഹയെ വിവാഹം കഴിച്ചത്.












Click it and Unblock the Notifications