ബോളിവുഡ് ഷെഹ്‌സാദ കാര്‍ത്തിക് ആര്യന്റെ ആസ്തി ഇത്ര; പ്രതിഫലം എത്രയെന്നറിയുമോ?
ബോളിവുഡിന്റെ മനംകവര്‍ന്ന ഷെഹ്‌സാദയാണ് കാര്‍ത്തിക് ആര്യന്‍. ചുരുങ്ങിയ കാലം കൊണ്ട് യാതൊരു സിനിമ പശ്ചാത്തലവുമില്ലാതെയാണ് കാര്‍ത്തിക് വളര്‍ന്ന് വന്നത്. ലവ് രഞ്ജന്റെ പ്യാര്‍ കാ പഞ്ച്‌നാമ സിനിമാ സീരീസിലൂടെയാണ് കാര്‍ത്തിക് ബോളിവുഡിലേക്ക് എത്തിയത്. ഈ സീരീസ് വമ്പന്‍ ഹിറ്റായതോടെ ലവ് രഞ്ജന്റെയും, അതുപോലെ കാര്‍ത്തിക്കിന്റെയും തലവര മാറുകയായിരുന്നു.
രഞ്ജന്റെ തന്നെ സോനു കെ ടിറ്റു കീ സ്വീറ്റി പുറത്തിറങ്ങിയതോടെ കാര്‍ത്തിക് ബോളിവുഡിലെ വമ്പന്‍ താരങ്ങളുടെ നിരയിലേക്ക് മാറുകയായിരുന്നു. പിന്നീട് താരം വലിയ ഹിറ്റുകള്‍ സമ്മാനിക്കുന്നതാണ് കണ്ടത്. ഇപ്പോള്‍ സൂപ്പര്‍ താരങ്ങളുടെ നിരയിലാണ് കാര്‍ത്തിക്ക് ഉള്ളത്. താരത്തിന്റെ ആസ്തി എത്രയെന്ന് പരിശോധിക്കാം.

ബുധനാഴ്ച്ചയാണ് കാര്‍ത്തിക് തന്റെ 33ാം പിറന്നാള്‍ ആഘോഷിച്ചത്. അടുത്തിടെ സത്യപ്രേം കി കഥ എന്ന മികച്ചൊരു ഹിറ്റും താരത്തിന് ലഭിച്ചിരുന്നു. അടുത്തിടെ തന്റെ ബാങ്ക് ബാലന്‍സിനെ കുറിച്ച് കാര്‍ത്തിക് സംസാരിച്ചിരുന്നു. ഇത് ഇപ്പോള്‍ വൈറലായിരിക്കുന്നത്. തന്റെ ബാങ്ക് ്അക്കൗണ്ടില്‍ എത്ര പണമുണ്ടെന്ന് തനിക്ക് അറിയില്ലെന്ന് കാര്‍ത്തിക് പറഞ്ഞു.
എന്റെ അമ്മയാണ് പണവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം നോക്കുന്നത്. അതുകൊണ്ട് എത്ര പണമുണ്ടെന്നോ, ഇനി പണമുണ്ടോ അതിലെന്നോ പോലും തനിക്ക് അറിയില്ലെന്നും കാര്‍ത്തിക് പറഞ്ഞു. എന്റെ പിറന്നാളിന് ഒരു കാര്‍ വാങ്ങണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ അമ്മ അതിന് സമ്മതിച്ചില്ല. പണമില്ലെന്നാണ് അമ്മ പറഞ്ഞത്. അടുത്ത വര്‍ഷമോ അതുകഴിഞ്ഞോ അക്കാര്യം ആലോചിക്കാമെന്നും അമ്മ പറഞ്ഞു.
എനിക്ക് മറ്റൊരു ഓപ്ഷനില്ലായിരുന്നു. അമ്മ പറഞ്ഞത് വിശ്വസിക്കുകയായിരുന്നു ഞാന്‍. എവിടെയാണ് എന്റെ അക്കൗണ്ടില്‍ എത്ര പണമുണ്ടെന്ന് നോക്കുകയെന്ന് പോലും അറിയില്ല. ഏത് അക്കൗണ്ടിലാണ് പണമുള്ളതെന്നും അറിയില്ലെന്നും കാര്‍ത്തിക് ആര്യന്‍ വ്യക്തമാക്കി.അതേസമയം ഇത്രയൊക്കെ പറഞ്ഞെങ്കിലും സമ്പത്തില്‍ കാര്‍ത്തിക് ആര്യന്‍ വലിയ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. 46-50 കോടിയാണ് താരത്തിന്റെ ആസ്തി.
ഒരു ചിത്രത്തിനായി അഞ്ച് മുതല്‍ പത്ത് കോടി വരെയാണ് കാര്‍ത്തിക് പ്രതിഫലമായി വാങ്ങുന്നത്. പരസ്യത്തിലൂടെയും താരത്തിന് നല്ലൊരു വരുമാനം ലഭിക്കുന്നുണ്ട്. തെലുങ്ക് ചിത്രമായ അലവൈകുന്തപുരത്തിന്റെ റീമേക്കായ ഷെഹ്‌സാദയ്ക്ക് വേണ്ടി താരം പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചത്. ഇതും നിര്‍മാതാക്കള്‍ക്കിടയില്‍ കാര്‍ത്തിക്കിനെ പ്രിയപ്പെട്ടവനാക്കിയ കാര്യമാണ്.
ബോട്ട്, ഓപ്പോ, ഇമാമി, ഫെയര്‍ ആന്‍ഡ് ഹാന്‍ഡ്‌സം, വീറ്റ് മെന്‍, അര്‍മാനി എക്‌സ്‌ചേഞ്ച് മെന്‍സ് വാച്ചുകള്‍, ഐടിസിയുടെ എന്‍ഗേജ് ഡിയോഡറന്റുകള്‍ എന്നിവയുടെ പരസ്യത്തിലും കാര്‍ത്തിക് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വെര്‍സോവയില്‍ മുമ്പ് വാടകയ്ക്ക് താമസിച്ചിരുന്ന വീട് കാര്‍ത്തിക് നേരത്തെ വാങ്ങിയിരുന്നു. 1.60 കോടിയായിരുന്നു വില.ഇതൊരു ആഡംബര വസതിയായിരുന്നു.
അതുപോലെ ഫാഷനിലും കാര്‍ത്തിക് മുന്‍പന്തിയിലാണ്. നാലര ലക്ഷത്തിന്റെ മാസ്റ്റര്‍മൈന്‍ഡ് ജാക്കറ്റ് നേരത്തെ കാര്‍ത്തിക് ധരിച്ചത് വൈറലായിരുന്നു. ലമ്പോര്‍ഗിനി, മക്ലാരന്‍ ജിടി, ബിഎംഡബ്ല്യു 5 സീരീസ്, മിനി കൂപ്പര്‍ എസ് എന്നിവയും കാര്‍ത്തിക്കിന്റെ കാര്‍ ശേഖരത്തിലുണ്ട്.












Click it and Unblock the Notifications