Get Updates
Get notified of breaking news, exclusive insights, and must-see stories!

60 സെക്കന്റ് 60 സ്ഥലങ്ങൾ; കാർത്തിക് സൂര്യയ്ക്ക് ചെലവായത് ചില്ലറയല്ല; തുക വെളിപ്പെടുത്തി താരം

ഏറെ ആരാധകരുള്ള താരമാണ് കാർത്തിക് സൂര്യ. കഴിഞ്ഞ ദിവസങ്ങളിൽ കാർത്തിക് സൂര്യ ചെയ്ത ഒരു വീഡിയോ വൈറലായിരുന്നു. കേരളത്തിലെ പ്രധാനപ്പെട്ട 60 സ്ഥലങ്ങളിൽ പോയി 60 സെക്കന്റ് വീഡിയോയിൽ ഉൾക്കൊള്ളിച്ചാണ് കാർത്തിക് പങ്കുവെച്ചത്.

60 സെക്കന്റ് 60 സ്ഥലം എന്ന വീഡിയോ വൻ വൈറലാവുകയും ചെയ്തു. മഞ്ജു വാര്യർ നായികയായ വേട്ടയ്യ എന്ന പാട്ടിന് 60 സ്ഥലങ്ങളിൽ വെച്ച് കാർത്തിക് ഡാൻസ് ചെയ്യുന്നുണ്ട്. വീഡിയോ ട്രെന്റിം​ഗ് ആയതിന് പിന്നാലെ ഈ വീഡിയോയ്ക്ക് ചെലവായ തുക വെളിപ്പെടുത്തുകയാണ് കാർത്തിക്.

karthik surya

പെട്രോളിന് എത്രയായി, യാത്രയ്ക്ക് എത്രയായി ഭക്ഷണത്തിന് എത്രയായി എന്നിവ ഉൾപ്പെടെ എല്ലാ ചെലവും കാർത്തിക് പറയുന്നുണ്ട്. ടൂറിസം മന്ത്രി ഉൾപ്പെടെയുള്ളവർ ഈ വീഡിയോ പങ്കുവെച്ചതിലുള്ള സന്തോഷവും കാർത്തിക് പങ്കുവെച്ചു. 9 ദിവസം കൊണ്ടാണ് യാത്ര പൂർത്തിയാക്കിയത്. എറണാകുളത്ത് നിന്ന് കാസർഗോഡ് ചെന്ന് കാസർഗോഡ് നിന്ന് തുടങ്ങിയ യാത്ര തിരുവനന്തപുരത്താണ് അവസാനിച്ചത്.

മൊത്തം ട്രാവൽ ഡിസ്റ്റൻസ് 2400 കിലോമീറ്റർ ആണ്. പെട്രോളിനും ഫുഡിനും, ഡ്രസ്സിനും താമസത്തിനുമൊക്കെയായി ഒരുലക്ഷത്തി മുപ്പതിനായിരം രൂപയാണ് ചെലവായത്. ഒരു ഡ്രോൺ നഷ്ടമായിരുന്നു ഇതിന്റെ കാശ് കൂടി കൂട്ടുമ്പോൾ രണ്ട് ലക്ഷത്തി ചില്ലാനം രൂപ ചെലവായതായി കാർത്തിക് പറഞ്ഞു. വീഡിയോ പങ്കുവെച്ചത് മുതൽ വൻ പ്രതികരണമാണ് ലഭിച്ചത്. ഈ വീഡിയോ ചെയ്യാൻ എത്ര തുകയാണ് ചെലവായത് എന്ന് പലരും കമന്റായി ചോദിച്ചിരുന്നു, ഇതിന് പിന്നാലെയാണ് കാർത്തിക് വീഡിയോ ചെയ്തത്.

ഒരു സ്‌പോൺസറുമില്ലാതെ ചെലവാക്കിയ തുകയാണ് കാർത്തിക് സൂര്യ പറഞ്ഞത്. ഇത്രയും രൂപ ചെലവാക്കിയതിൽ തനിക്ക് വിഷമമില്ലെന്നും താൻ ഉദ്ദേശിച്ച പോലുള്ള ഔട്ട്പുട്ട് ലഭിച്ചെന്നും കാർത്തിക് സൂര്യ പറയുന്നു. ഒരുപാട് സ്ഥലങ്ങളിൽ നിന്നും ഒരുപാട് സഹായം ലഭിച്ചെന്നും കാർത്തിക് പറയുന്നു.

പലരും വീഡിയോ വി എഫ് എക്സാണെന്നും ഫേയ്ക്കാണെന്നുമൊക്കെ പറഞ്ഞിരുന്നു. ഫേസ്ബുക്കിലും ഇൻസ്റ്റ​ഗ്രാമിലുമൊക്കെ ഈ വീഡിയോ ഷെയർ ചെയ്തപ്പോൾ പലരും ഫേയ്ക്കാണെന്നൊക്കെ പറഞ്ഞി​രുന്നതായി കാർത്തിക് പറയുന്നു. ചില ഫ്രെയിമുകളിൽ തറയിൽ ചവറൊക്കെ കിടന്നിട്ടുണ്ടാകുമ്പോൾ ആ ചവറ് മാത്രം എഡിറ്റിം​ഗിലൂടെ കളഞ്ഞിട്ടുണ്ടെന്നും കളർ​ഗ്രേയ്ഡ് ചെയ്തിട്ടുണ്ടെന്നും ഇതല്ലാതെ ഒന്നും ചെയ്തിട്ടില്ലെന്നും കാർത്തിക് സൂര്യ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+