Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവിൽ മഞ്ജു പിള്ളയുടെ പിണക്കം മാറ്റി; എന്താണ് സംഭിവച്ചതെന്ന് പറഞ്ഞ് കാർത്തിക് സൂര്യ

ഒരു ചിരി ഇരു ചിരി ബമ്പർ ചിരിയുടെ അവതാരകനായി എത്തുന്നതിന് മുമ്പ് തന്നെ യൂട്യൂബർ എന്ന നിലയിൽ ധാരാളം ആരാധകരെ സ്വന്തമാക്കിയ താരമാണ് കാർത്തിക് സൂര്യ. എന്നാൽ അവതാരകനായി എത്തിയതോടെ കാർത്ത് സൂര്യയ്ക്ക് ആരാധകർ കൂടി. കാർത്തികും മഞ്ജു പിള്ളയും തമ്മിലുള്ള കോമ്പോ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ്. ഇപ്പോൾ മഞ്ജു പിള്ള തന്നോട് പിണങ്ങിയ സംഭവം പറയുകയാണ് കാർത്തിക്. പിണക്കം മാറ്റുന്നതും കാർത്തിക് സൂര്യയുടെ പുതിയ വീഡിയോയിൽ പറയുന്നുണ്ട്.

മഞ്ജുവിനോട് കുമ്പിളപ്പം ഉണ്ടാക്കാൻ പറഞ്ഞിട്ട് അത് കഴിക്കാൻ പോകാൻ മറന്നുപോയതും പിന്നീട് മഞ്ജു ചേച്ചി തന്നോട് മിണ്ടാതിരുന്നതുമൊക്കെ കാർത്തിക് സൂര്യ പറയുന്നുണ്ട്. കാർത്തിക് സൂര്യ തന്നെ കുമ്പിളപ്പം ഉണ്ടാക്കി മഞ്ജു പിള്ളയ്ക്ക് കൊണ്ടുകൊടുത്താണ് പിണക്കം മാറ്റിയത്.

karthik

ഞാൻ നിങ്ങൾക്ക് ഒരു കഥ പറഞ്ഞുതരാം, ആറ്റുകാൽ പൊങ്കാല നടക്കുന്നു. അപ്പോൾ ഒരു അനിയൻ അവന്റെ ചേച്ചിയുടെ അടുത്ത് പറയുകയാണ്, ചേച്ചി എനിക്ക് കുമ്പിളപ്പം ഉണ്ടാക്കണം. ഈ ചേച്ചി ജീവിതത്തിൽ കുമ്പളപ്പം ഉണ്ടാക്കിയിട്ടില്ല. ഈ പയ്യൻ പറയുന്നത് കേട്ടിട്ട്, പയ്യൻ ഇലയൊക്കെ കൊണ്ട് കൊടുത്തപ്പോൾ ഇലയൊക്കെ മടക്കി കുമ്പിളപ്പം ഉണ്ടാക്കി. എടാ കുമ്പിളപ്പം സെറ്റായിട്ടുണ്ട് എന്ന് പറഞ്ഞു. ഈ പയ്യൻ ക്ഷീണിച്ചത് കൊണ്ട് വൈകുന്നേരം ചെല്ലാന്ന് പറഞ്ഞു. വൈകുന്നേരം അഞ്ച് മിനിട്ട് ഉറങ്ങട്ടേ എന്ന് വിചാരിച്ചിട്ട് ഈ പയ്യൻ അടുത്ത ദിവസം രാവിലെ വരെ കിടന്ന് ഉറങ്ങിപ്പോയി.

രാവിലെ എഴുന്നേറ്റപ്പോൾ ഈ പയ്യൻ ഈ കാര്യമേ മറന്നുപോയി. ഈ ചേച്ചികക്ക് സ്വാഭാവികമായി ഈ പയ്യനോട് ദേഷ്യം വരില്ലേ, ഈ പയ്യനാണ് ഞാൻ. എനിക്ക് വേണ്ടി കുമ്പിളപ്പം ഉണ്ടാക്കിയ ചേച്ചിയാണ് മഞ്ജു ചേച്ചി. മഞ്ജു ചേച്ചി എന്നെ എടുത്തിട്ട് പൊങ്കാലയിട്ടു. ശരിക്കും എനിക്ക് മനസ്സിൽ നിന്നേ പോയി.

ഇപ്രാവശ്യം ഷെഡ്യൂളിന് ചെന്നപ്പോൾ മഞ്ജു ചേച്ചി ഒരേ കലിപ്പ്. അപ്പോഴാണ് എനിക്ക് ഓർമ്മ വന്നത് കുമ്പിളപ്പം കഴിച്ചില്ലല്ലോ എന്ന്. ചേച്ചിയെ സോപ്പിടാനായി ഞാൻ ഇന്ന് കഷ്ടപ്പെട്ട് ചേച്ചിക്ക് വേണ്ടി കുമ്പിളപ്പം ഉണ്ടാക്കിക്കൊടുക്കയാണ്. അമ്മ പറഞ്ഞുതരും ഞാൻ ഉണ്ടാക്കും. എന്നിട്ട് ചേച്ചിക്ക് കൊണ്ടുകൊടുത്തിട്ട് ഈ അനിയനോട് ക്ഷമിക്കണം ചേച്ചി എന്ന് പറയും' കാർത്തിത് സൂര്യ പറഞ്ഞു.

അതിന് ശേഷം മഞ്ജു പിള്ളയ്ക്ക് കൊടുക്കാനായി മഞ്ജു പിള്ളയുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. ഒരു തെരളിയപ്പം പൊങ്കാലക്ക് ഉണ്ടാക്കി വെച്ചിട്ട് ഈ മഹാ പാപി കഴിക്കാൻ വരുമെന്ന് പറഞ്ഞിട്ട്, പൊങ്കാല കഴിഞ്ഞിട്ട് ചേച്ചി ഞാൻ ദേ വരുന്നുവെന്ന് പറഞ്ഞ ആൾക്ക് അഞ്ച് ദിവസം കഴിഞ്ഞ് ഷൂട്ടിംഗിന് വരുമ്പോഴും അവൻ ഓർക്കുന്നില്ല.

ഞാൻ പിണങ്ങിയിരിക്കുമ്പോൾ എന്റെയടുത്ത് ചോദിക്കുന്നു എന്തേ ചേച്ചി എന്റെയടുത്ത് പിണക്കം എന്ന് മഞ്ജു പിള്ള പറയുന്നു. സ്വന്തം കൈ കൊണ്ട് ഉണ്ടാക്കിയതാണെന്ന് കാർത്തിക് സൂര്യ പറയുന്നു. കഴിച്ച ശേഷം അടി പൊളിയാണെന്ന് മഞ്ജു പറയുന്നു. അങ്ങനെ മഞ്ജു ചേച്ചിയുടെ പിണക്കം മാറ്റിയാണ് വ്‌ലോഗ് അവസാനിച്ചത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+