Get Updates
Get notified of breaking news, exclusive insights, and must-see stories!

വിനായകിന് ഹരിതയോടുള്ള ഇഷ്ടം ലാലേട്ടന് അറിയാമായിരുന്നു; ഒടുവിൽ താരത്തിന് മോഹൻലാലിന്റെ വമ്പൻ സർപ്രൈസ്!

ടെലിവിഷൻ താരം ഹരിത ജി നായരും സിനിമ എഡിറ്റർ വി എസ് വിനായകും തമ്മിലുള്ള വിവാഹം അടുത്തിടെയാണ് നടന്നത്. കസ്തൂരിമാൻ എന്ന സീരിയലിലൂടെയാണ് ഹരിത പ്രേക്ഷകരുടെ മനസ്സിൽ ഇടംനേടിയത്. സംവിധായകൻ ജീത്തു ജോസഫിന്റെ സിനിമകളിലൂടെയാണ് വിനായക് ശ്രദ്ധേയനാകുന്നത്.

ദൃശ്യം 2, ട്വൽത്ത്മാൻ മുതലായ ചിത്രങ്ങളുടെ എഡിറ്റം​ഗ് നിർവഹിച്ചത് വിനായ് ആണ്. മോഹൻലാൽ നായകനാവുന്ന ജീത്തു ജോസഫിന്റെ നേര് എന്ന ചിത്രത്തിന്റെ എഡിറ്ററും വിനായക് ആണ്. വിവാഹത്തിന് ശേഷം ഹരിതയും വിനായകും ഒരുമിച്ചെത്തിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. ബിഹൈൻഡ് വുഡ്സ് മലയാളത്തിനോടാണ് ഇരുവരും മനസ്സുതുറന്നത്.

Hartha

തങ്ങളുടെ ജീവിതത്തിൽ ഉണ്ടായ ഒരു രസകരമായ സംഭവത്തെക്കുറിച്ച് ഹരിത അഭിമുഖത്തിൽ പറയുന്നുണ്ട്. ഹരിതയുടെ പിറന്നാൾ ദിവസം മോഹൻലാലിനെ കൊണ്ട് വിളിപ്പിച്ച് വിനായക് സർപ്രൈസ് കൊടുത്ത സംഭവത്തെക്കുറിച്ച് പറയുന്നുണ്ട്. ഹരിതയുടെ ആരാധകൻ ആണെന്ന് പറഞ്ഞായിരുന്നു മോഹൻലാൽ ഹരിതയോട് സംസാരിച്ചത്. ഒടുവിൽ ആണ് മോഹൻലാലാണ് തന്നെ വിളിക്കുന്നതെന്ന് മനസ്സിലായത്.

റാമിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് പ്രണയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഹരിതയോട് ഉള്ള പ്രണയത്തെക്കുറിച്ച് ലാലേട്ടനോട് പറഞ്ഞിരുന്നുവെന്നും പിന്നെ കാണുമ്പോൾ ലാലേട്ടൻ ഹരിതയെക്കുറിച്ച് ചോദിക്കാറുണ്ടെന്നും വിനായക് പറയുന്നു. അങ്ങനെയാണ് ഹരിതയുടെ പിറന്നാൾ ദിവസം ലാലേട്ടനെ കൊണ്ട് ഹരിതയെ വിളിപ്പിച്ചതെന്ന് വിനായക് പറഞ്ഞു. ഹരിതയെ ഒന്ന് വിഷ് ചെയ്യാമോ എന്ന് ചോദിച്ചു.

'ഞാൻ കറക്ട് ഷൂട്ട് കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു. അപ്പോഴാണ് ഫോൺ വന്നത്, ഫോൺ എടുത്തു, ലോക്കേഷനിൽ നിന്റെ ഒരു ആരാധകൻ വന്നിട്ടുണ്ട് കൊടുക്കാം എന്ന് പറഞ്ഞു, ലാലേട്ടൻ ഫോണെടുത്തിട്ട്, ഹലോ ഹരിത മാഡമല്ലേ എന്ന് ചോദിച്ചു. ഞാൻ അതെ എന്ന് പറഞ്ഞു. മാഡത്തിന്റെ ബർത്ത് ഡേ ആണെന്ന് പറഞ്ഞു.

ഈ ചേട്ടൻ എപ്പോഴും മാഡത്തിനെക്കുറിച്ച് സംസാരിക്കാറുണ്ടെന്നൊക്കെ പറഞ്ഞു. ആ വോയ്‌സ് കേട്ടപ്പോൾ ലാലേട്ടനാണോ എന്ന് എനിക്ക് തോന്നിക്കൊണ്ടിരുന്നു. ലാലേട്ടൻ ആണോ എന്ന് ചോദിക്കണം എന്നുണ്ടായിരുന്നു. പിന്നെ ഇത് ലാലേട്ടനാണോ എന്ന് ഞാൻ ചോദിച്ചു. അതെ മോളെ ഇത് ലാലേട്ടനാണ്, ഹാപ്പി ബർത്ത്‌ഡേ എന്ന് ലാലേട്ടൻ പറഞ്ഞു. അത് ഭയങ്കര സർപ്രൈസ് ആയിരുന്നു, അനുഗ്രഹീത നിമിഷമായിരുന്നു, എന്നും ഹരിത പറഞ്ഞു.

അതേസമയം താനും വിനായകും കുട്ടിക്കാലം തൊട്ടേ സുഹൃത്തുക്കളാണെന്നും ആ സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിച്ചത് കുടുംബങ്ങളുടെ ആ​ഗ്രഹമായിരുന്നുവെന്നും ഹരിത പറയുന്നു. തങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നുവെന്നും എന്നാൽ തമ്മിൽ പ്രണയം ഉണ്ടായിരുന്നില്ല അത് കൊണ്ട് പ്രണയകഥ എന്നൊന്ന് പറയാൻ ഇല്ലെന്നും താരം പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+