മമ്മൂട്ടിക്കൊപ്പം അഭിനയിക്കാൻ ജ്യോതിക വാങ്ങിയ പ്രതിഫലം 5 കോടിയോ?സമ്പത്തിൽ ഞെട്ടിക്കും നടി, ആസ്തി ഇതാ
മമ്മൂട്ടി ചിത്രമായ കാതലിലൂടെ വീണ്ടും മലയാളത്തിൽ എത്തിയിരിക്കുകയാണ് ജ്യോതിക. നീണ്ട 25 വർഷങ്ങൾക്ക് ശേഷമാണ് മലയാളത്തിലേക്കുള്ള മടങ്ങി വരവ്. സിനിമയിലെ തൻറെ കഥാപാത്രവും മമ്മൂട്ടിയും തന്നെയാണ് കാതലിലേക്ക് തന്നെ ആകർഷിച്ചതെന്ന് ജ്യോതിക പറയുന്നു. മലയാളത്തിലേക്കുള്ള തിരിച്ചുവരവിന് ഏറ്റവും മികച്ച ചിത്രം ഇത് തന്നെയാണെന്നും ജ്യോതിക വ്യക്തമാക്കുന്നു.
തമിഴ് സിനിമാ രംഗത്ത് ഒരു കാലത്ത് തരംഗം തീർത്ത നടിയായിരുന്നു ജ്യോതിക. 1997 ൽ പ്രിയദർശൻ ചിത്രമായ ഡോലി സജാ കേ രഘ്നയിലൂടെ സിനിമാ അരങ്ങേറ്റം കുറിച്ച ജ്യോതികയ്ക്ക് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. തിരുമലൈ, ധൂൾ, കാക്ക കാക്ക, വേട്ടയാട് വിളയാട്, സില്ലിന് ഒരു കാതൽ, ചന്ദ്രമുഖി തുടങ്ങി ഹിറ്റുകളുടെ ഒരു നീണ്ട നിര തന്നെയുണ്ട് ജ്യോതികയുടെ പേരിൽ. അന്ന് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന തമിഴ് നടിമാരിൽ ഒരാൾ കൂടിയായിരുന്നു താരം.

2006 ൽ നടൻ സൂര്യയുമായുള്ള വിവാഹ ശേഷം സിനിമയിൽ നിന്നും വലിയൊരു ഇടവേള എടുത്തെങ്കിലും സമ്പത്തിന്റെ കാര്യത്തിൽ തെന്നിന്ത്യൻ നടിമാരിൽ ഒട്ടും പിന്നില്ല പ്രേക്ഷകരുടെ പ്രീയപ്പെട്ട ജോ. ജ്യോതികയുടെ ആസ്തി ഏകദേശം 40 മില്യൺ ഡോളറാണ് എന്നാണ് റിപ്പോർട്ട്. 12 കോടിയോളം രൂപയാണെത്രേ വാർഷിക വരുമാനം. അതായത് 15 മില്ല്യൺ ഡോൾ. ഒരു ചിത്രത്തിനായി 4 മുതൽ 5 കോടി വരെയാണ് ജ്യോതിക വാങ്ങുന്ന പ്രതിഫലം.
സിനിമയിൽ നിന്ന് മാത്രമല്ല പരസ്യ ചിത്രങ്ങളിലൂടെയും റിയൽ എസ്റ്റേറ്റ് ബിസിനസിലൂടെയുമെല്ലാം ജ്യോതികയ്ക്ക് വലിയ വരുമാനം ലഭിക്കുന്നുണ്ട്. നിരവധി ഉൽപ്പന്നങ്ങളുടെയും ബ്രാൻഡുകളുടെയും ബ്രാൻഡ് അംബാസഡർ കൂടിയാണ് നടി.ഭർത്താവിനും കുട്ടികൾക്കുമൊപ്പം ചെന്നൈയിലെ ഒരു പോഷ് പ്രദേശത്തെ ആഡംബര വസതിയിലാണ് താരം കഴിയുന്നത്.ഏകദേശം 20,000 ചതുരശ്ര അടി വിസ്തീർണത്തിലാണ് വീടുള്ളത്. തമിഴ്നാട്ടിൽ മറ്റ് പലയിടങ്ങളിലും നടിക്ക് സ്വത്തുക്കളുണ്ട്.മുംബൈയിൽ 70 കോടിയുടെ വമ്പൻ ബംഗ്ലാവും അടുത്തിടെ ജ്യോതികയും ഭർത്താവും നടനുമായ സൂര്യയും ചേർന്ന് സ്വന്തമാക്കിയതായി റിപ്പോർട്ടുണ്ടായിരുന്നു. പുതിയ സിനിമകൾക്കും പ്രമോഷനുമെല്ലാം സൗകര്യത്തിനായാണ് മുംബൈയിൽ താരങ്ങൾ പുതിയ വസതി വാങ്ങിയതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
വരുമാനത്തിന്റെ കാര്യത്തിൽ ജ്യോതികയെക്കാൾ സൂര്യയും ഒട്ടും പിന്നിലല്ല. ഒരു ചിത്രത്തിനായി 25 കോടി മുതൽ 25 കോടി വരെയാണ് താരം ഈടാക്കുന്നത്. പരസ്യ ചിത്രങ്ങളിൽ അഭിനയിക്കാൻ 2 കോടി വരെയാണത്രേ സൂര്യ വാങ്ങുന്നത്. പ്രതിവർഷ വരുമാനം 30 കോടിയാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു.












Click it and Unblock the Notifications