Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാവ്യയുടെ മകളായതിനാൽ മഹാലക്ഷ്മിയെ ഇഷ്ടമല്ല'; മാമാട്ടിയുടെ പിറന്നാൾ ചിത്രത്തിനും നെഗറ്റീവ് കമന്റ്

കഴിഞ്ഞ ദിവസമായിരുന്നു കാവ്യയുടേയും ദിലീപിന്റേയും മകൾ മഹാലക്ഷ്മിയുടെ ആറാം പിറന്നാൾ. 2018 ഒക്ടോബർ 19 നായിരുന്നു മീനാക്ഷിക്ക് കൂട്ടായി മഹാലക്ഷ്മി എത്തിയത്. വിജയദശമി ദിനത്തിൽ ജനിച്ചതിനാലായിരുന്നു കുഞ്ഞിന് മഹാലക്ഷ്മി എന്ന് താരദമ്പതികൾ പേര് നൽകിയത്.

ജനിച്ച് മാസങ്ങൾക്കകം തന്നെ മാമ്മാട്ടി എന്ന് വിളിക്കുന്ന മഹാലക്ഷ്മിയുടെ ചിത്രങ്ങൾ താരങ്ങൾ പുറത്തുവിട്ടിരുന്നു. വൈകാതെ തന്നെ അച്ഛനേയും അമ്മയേയും പോലെ ആരാധകർക്കിടയിൽ മാമ്മൂട്ടിക്കും സ്റ്റാറായി മാറി. പിന്നീട് ദിലീപിനേയും കാവ്യയേയും കാണുമ്പോഴെല്ലാം ആരാധകർക്ക് അറിയാനുണ്ടായിരുന്നത് മാമ്മൂട്ടിയുടെ വിശേഷങ്ങൾ ആണ്.

kavyamain2-

മകൾ കുറുമ്പിയാണെന്നും മൂത്തമകളായ മീനാക്ഷിയെ പോലെ അല്ലെന്നും പല അഭിമുഖങ്ങളിലും ദിലീപ് വ്യക്തമാക്കിയിട്ടുണ്ട്. മീനാക്ഷി ചെറുപ്പത്തില്‍ വളരെ സൈലന്റ് ആയിരുന്നു. അവള്‍ നല്ല ലിസണറും ഭയങ്കരമായി പൊട്ടിചിരിക്കുകയും തമാശകള്‍ എന്‍ജോയി ചെയ്യുകയും ചെയ്യുന്ന ആളാണ്. എന്നാൽ മഹാലക്ഷ്മി അങ്ങനെയല്ല, അവൾ ഭയങ്കര വികൃതിയും കോമഡിയുമാണ്',എന്നാണ് ദിലീപ് പറഞ്ഞു. അവൾ എവിടെ ചെന്നാലും തന്റെ കംഫേർട്ട് സോൺ ഉണ്ടാക്കാൻ ശ്രമിക്കുമെന്നും ദിലീപ് പറഞ്ഞിരുന്നു.

താൻ സംസാരിക്കുമ്പോഴൊക്കെ ഇടപെട്ട് തിരുത്താറുണ്ടെന്നും ഒരിക്കൽ ദിലീപ് പറഞ്ഞിരുന്നു. മുൻപൊരിക്കൽ ദിലീപിനേയും കാവ്യയേയും മകൾ തിരുത്തിയ സംഭവവും അഭിമുഖത്തിൽ ദിലീപ് പറഞ്ഞിരുന്നു. 'ഞങ്ങൾ ഹോങ്കോങ്ങിൽ ഒരു യാത്ര പോയിരുന്നു. എയർപോർട്ടിൽ ലഗേജ് റാപ് ചെയ്യാൻ നിൽക്കുകയാണ് ഞാൻ. അതിനിടയിൽ കാവ്യയുടെ പുറകിൽ ഒരു വയസായവർ ക്യൂ നിൽക്കുന്നുണ്ട്. കാവ്യ അവരോട് പോയിക്കോളൂ പറഞ്ഞു. അപ്പോൾ മഹാലക്ഷ്മി കാവ്യയോട് പറഞ്ഞ് അങ്ങനെ പറയരുത് അത് കമാന്റ് ആണെന്നാണ്. പ്ലീസ് യുകാൻ ia എന്നാണ് പറയേണ്ടത് എന്നാണ് അവൾ പറഞ്ഞത്. മറ്റൊരു അവസരത്തിൽ ഞാൻ ഇൻ എന്ന് പറഞ്ഞപ്പോൾ അവൾ എന്നോട് പറഞ്ഞും ഇൻ എന്നല്ല ഓൺ എന്നാണ് പറയേണ്ടതെന്ന്', എന്നായിരുന്നു നടന്റെ വാക്കുകൾ.

കുറുമ്പിയായ മഹാലക്ഷ്മിയുടെ കുഞ്ഞിക്കുറുമ്പുകൾ പ്രേക്ഷകരും വീഡിയോയിലൂടെ കണ്ടിട്ടുണ്ട്. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ ദിലീപിനൊപ്പം എത്തിയ മീനാക്ഷിയുടെ വീഡിയോകളും കളികളുമെല്ലാം വൻ വൈറലായിരുന്നു. എന്തായാലും പൊന്നുമോളുടെ പിറന്നാൾ ആഘോഷകമാക്കുകയാണ് ദിലീപും കുടുംബവും. പിറന്നാൾ ദിനത്തിൽ മകളെ ചേർത്ത് പിടിച്ചൊരു ചിത്രമാണ് കാവ്യ തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കിട്ടത്. നിരവധി പേരാണ് മീനാക്ഷിക്ക് ആശംസ അറിയിച്ച് കമന്റിട്ടത്. കാവ്യയോടുള്ള സ്നേഹവും ചിലർ പങ്കിടുന്നുണ്ട്. എന്നാൽ ഇതിനിടയിലും ഒരാൾ ഒരു ഹേറ്റ് കമന്റ് കുറിച്ചു. കാവ്യയുടെ മകളായതിനാൽ മഹാലക്ഷ്മിയെ ഇഷ്ടമല്ലെന്നായിരുന്നു കമന്റ്. ഏറ്റവും ശ്രദ്ധേയമായൊരു കാര്യം ഈ കമന്റിനെ കാവ്യയോ കാവ്യയുടെ ആരാധകരോ കാര്യമാക്കിയിട്ടേ ഇല്ലെന്നതാണ്. സാധാരണ ഹേറ്റ് കമന്റ് വരുമ്പോൾ കാവ്യ മറുപടി നൽകാറില്ലെങ്കിലും താരത്തിന്റെ ഫാൻസ് ചുട്ട മറുപടി കൊടുക്കാറുണ്ട്. എന്നാൽ ഇവിടെ ആ കമന്റുകൾ ആരാധകർ തള്ളി എന്ന് മാത്രമല്ല അതിന് ശേഷമുള്ള കമന്റുകളിലും ആരാധകർ കാവ്യയേയും മകളേയും സ്നേഹം കൊണ്ട് മൂടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+