Get Updates
Get notified of breaking news, exclusive insights, and must-see stories!

'കാവ്യ മാധവൻ ദിലീപിന്റെ കാലൻ, കുടുംബം കലക്കി'; നടിയുടെ പുതിയ വീഡിയോക്കും വെറുപ്പ്

ദിലീപുമായി വിവാഹം കഴിഞ്ഞപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും അകന്ന് നിൽക്കുകയായിരുന്നു കാവ്യ മാധവൻ. സോഷ്യൽ മീഡിയയിൽ നിന്ന് മാത്രമല്ല പൊതുഇടങ്ങളിലൊന്നും കാവ്യയെ കണ്ടേയില്ല. പിന്നീട് മകൾ മഹാലക്ഷ്മി ഉണ്ടായതിന് ശേഷമാണ് ഇടയ്ക്കെങ്കിലും കാവ്യ ദിലീപിനൊപ്പം എത്തിയത്. ഇപ്പോൾ പൊതുഇടത്തും സോഷ്യൽ മീഡിയയിലുമെല്ലാം കാവ്യ സജീവമാണ്.

തന്റെ വസ്ത്ര ബ്രാന്റായ ലക്ഷ്യയുടെ മോഡലായി കാവ്യ അണിഞ്ഞൊരുങ്ങാറുണ്ട്. ഈ ചിത്രങ്ങൾ അവർ തന്റെ ഇൻസ്റ്റഗ്രാം പേജിലും പങ്കിടാറുണ്ട്. മാത്രമല്ല പൊതുപാരിപാടികളിലും കാവ്യ കുടുംബസമേതം പങ്കെടുക്കാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം കാവ്യയും ദിലീപും പങ്കെടുത്തൊരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആകുകായണ്. നിർമ്മാതാവ് രവി കൊട്ടാരക്കരയുടെ മകളുടെ വിവാഹ റിസപ്ഷനിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു കാവ്യയും ദിലീപും.

Kavya Madhavan-Dileep

സിനിമ മേഖലയിലുള്ള തങ്ങളുടെ സുഹൃത്തുക്കളുമായി സൗഹൃദവും വിശേഷങ്ങളുമെല്ലാം പങ്കിടുന്ന കാവ്യയെ വീഡിയോയിൽ കാണാം. ഇതിനിടയിൽ മകൾ മഹാലക്ഷ്മിയെ കുറിച്ചുള്ള ചോദ്യങ്ങൾക്കും കാവ്യ മറുപടി നൽകുന്നുണ്ട്. മകൾക്ക് പൊട്ടൊക്കെ പാടികൊടുക്കുന്ന അമ്മയാണോയെന്ന് ഓൺലൈൻ മാധ്യമങ്ങൾ ചോദിക്കുമ്പോൾ ഉണ്ടെന്ന് ചിരിച്ചുകൊണ്ട് മറുപടി നൽകുകയാണ് കാവ്യ. വളരെ മെലഡിയസ് ആയ പാട്ടുകളുടെ ആരാധികയാണ് മകൾ എന്നാണ് കാവ്യ പറയുന്നത്. ഇത് മാധ്യമങ്ങൾ പകർത്തുമ്പോൾ ഇതൊക്കെ എന്തിനാണ് എടുക്കുന്നതെന്ന് നാണത്തോടെ ചോദിക്കുന്ന കാവ്യയേയും വീഡിയോയിൽ കാണാം. തുടർന്ന് ഗായിക സുജാതയ്ക്കും കുടുംബത്തിനുമൊപ്പമെല്ലാം വീഡിയോയും ഫോട്ടോയും പകർത്തുന്ന കാന്യയേയും വീഡിയോയിൽ കാണാം.

ജയറാമും ഭാര്യയും നടിയുമായി പാർവ്വതിയുമായും വിശേഷം പങ്കിടുന്ന കാവ്യയുടെ വീഡിയോയും വൈറലാകുന്നുണ്ട്. എന്നാൽ പതിവ് പോലെ തന്നെ ഈ വീഡിയോകൾക്ക് താഴെ കാവ്യയെ അധിക്ഷേപിച്ച് കൊണ്ട് നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. കാവ്യ കുടുംബം കലക്കിയാണെന്നാണ് ആക്ഷേപം. ഇവർ കാലുകുത്തുന്നിടം നശിച്ച് തകരും, ദിലീപിന്റെ കാലനാണ് കാവ്യ ഇങ്ങനെ പോകുന്നു കമന്റുകൾ. അതേസമയം നടിയെ സ്നേഹിക്കുന്നവരുടെ കമന്റുകളും ധാരാളം ഉണ്ട്. കാവ്യയെ വീണ്ടും കണ്ടതിലെ സന്തോഷമാണ് പലരും പങ്കുവെയ്ക്കുന്നത്.

തങ്ങളുടെ പ്രിയ ജോഡിയായ കാവ്യയും ദിലീപും ഇനി ഒരുമിച്ച് എന്ന് സ്ക്രീനിൽ എത്തുമെന്നാണ് ആരാധകർക്ക് അറിയേണ്ടത്. അടുത്തിടെ ഇത് സംബന്ധിച്ച് ദിലീപിനോട് ചോദ്യം ഉയർന്നിരുന്നു. എന്നാൽ അത്തരത്തിലൊരു സ്ക്രീപ്റ്റ് വരുമ്പോൾ അതിനെ കുറിച്ച് ആലോചിക്കാമെന്നായിരുന്നു ദിലീപിന്റെ മറുപടി. ഇപ്പോൾ മകൾ മഹാലക്ഷ്മിയെ നോക്കുന്ന തിരക്കിലാണ് കാവ്യയെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. അതേസമയം ഇപ്പോൾ അഭിനയിക്കാൻ ഇല്ലെന്നായിരുന്നു കാവ്യ പ്രതികരിച്ചത്. നിലവിൽ ചെന്നൈയിലാണ് കാവ്യയും മകളും കഴിയുന്നത്. അവിടെ തന്നെയുള്ള ഒരു സ്കൂളിലാണ് മകൾ പഠിക്കുന്നതെന്നും ദിലീപ് പറഞ്ഞിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+