കാവ്യ മാധവൻ മഞ്ജു വാര്യർക്ക് പഠിക്കുകയാണോ? ഇനി എങ്ങനെ വിമർശിക്കും?; ഇങ്ങനെ വേണം വായടപ്പിക്കാൻ
മലയാള സിനിമയിലെ നടിമാർക്കിടയിലെ മമ്മൂട്ടിയാണ് മഞ്ജു വാര്യർ എന്ന് ആരാധകർ പറയാറുണ്ട്. 46 ൽ എത്തിയിട്ടും മഞ്ജുക്ക് ഇന്നും 20 ന്റെ ചെറുപ്പമാണ്. മഞ്ജു ചേച്ചി തങ്ങൾക്ക് ശരിക്കുമൊരു വെല്ലുവിളിയാകുന്നുണ്ടെന്ന് യുവനടിമാരടക്കം പലപ്പോഴും പറഞ്ഞിട്ടുണ്ട്.ചുറുചുറുക്കോടെയുള്ള മഞ്ജുവിന്റെ പെരുമാറ്റവും വ്യത്യസ്ത ലുക്കുമെല്ലാം ആരാധകരെ പലപ്പോഴും അമ്പരപ്പിക്കാറുമുണ്ട്.
എന്നാൽ ലുക്കിന്റെ കാര്യത്തിൽ ഇപ്പോഴിതാ കാവ്യ മാധവനും ചർച്ചയാകുകയാണ്. വിവാഹത്തിനും പ്രസവത്തിനും ശേഷം പഴയ കാവ്യ എവിടെയെന്ന് വിഷമിച്ചിരുന്ന ആരാധകർക്കും പരിഹസിച്ചിരുന്ന വിമർശകർക്കും മറുപടിയായി എത്തിയിരിക്കുകയാണ് നടി. ഇൻസ്റ്റഗ്രാമിൽ പങ്കിട്ട കാവ്യ മാധവന്റെ ചിത്രങ്ങൾ കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകർ.

നല്ല 'ശാലീന സുന്ദരി', അതാണ് കാവ്യ മാധവന് മലയാളികൾ നൽകിയ ടാഗ്. ദിലീപുമായുള്ള വിവാഹ ശേഷം പക്ഷെ ലുക്കിന്റെ കാര്യത്തിൽ കാവ്യ വലിയ വിമർശനം കേട്ടു. പ്രസവിച്ചതോടെ താരത്തിന്റെ ശരീരഭാരം കൂടിയിരുന്നു. അടുത്തിടെ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ എത്തിയപ്പോഴുള്ള കാവ്യയുടെ ലുക്കിനെതിരെ പലരും വിമർശനം. കടുത്ത ബോഡി ഷെയ്മിങ് ആയിരുന്നു താരം നേരിട്ടത്. എന്തൊരു വണ്ണമാണ്, തള്ള ലുക്ക് എന്നൊക്കെ പറഞ്ഞായിരുന്നു വിമർശനങ്ങൾ ഏറെയും. എന്നാൽ അന്ന് ഇത്തരം വിമർശനങ്ങൾക്കൊന്നും കാവ്യ മറുപടി നൽകിയിരുന്നില്ല. എന്നാൽ ഇപ്പോഴിതാ വിമർശകരുടെ വായടപ്പിക്കുകയാണ് കാവ്യ തന്റെ പുതിയ ചിത്രങ്ങളിലൂടെ.
ഇൻസ്റ്റഗ്രാമിൽ പങ്കിട്ട പുതിയ ഫോട്ടോകൾ ശരിക്കും ആരാധകരേയും ഞെട്ടിച്ചിരിക്കുകയാണ്. ശരീരഭാരം ഏറെ കുറച്ച് അതീവ സുന്ദരിയായിട്ടാണ് ഫോട്ടോകളിൽ കാവ്യ ഉള്ളത്. തന്റെ വസ്ത്രബ്രാന്റായ ലക്ഷ്യയുടെ മോഡലായിട്ടുള്ള ചിത്രങ്ങളാണ് കാവ്യ പങ്കിട്ടത്. വിവിധ ലുക്കുകളിൽ കാവ്യ സുന്ദരിയായിട്ടുണ്ടെന്നാണ് ആരാധകർ ഒന്നടങ്കം പറയുന്നത്.
സാധാരണ കാവ്യ പങ്കിടുന്ന ഫോട്ടോകളിൽ താരത്തിനെ ബോഡി ഷെയിം ചെയ്തുകൊണ്ടും ദിലീപുമായി ബന്ധപ്പെടുത്തിയെല്ലാം നെഗറ്റീവ് കമന്റ് ഉയരാറുണ്ട്. അടുത്തിടെ പങ്കുവെച്ച ഓണചിത്രത്തിനടക്കം കടുത്ത അധിക്ഷപമാണ് ചിലർ ചൊരിഞ്ഞത്. ദിലീപിന്റേയും കാവ്യയുടേയും പ്രായ വ്യത്യാസം ചൂണ്ടുക്കാട്ടിയും നടി ആക്രമിക്കപ്പെട്ട സംഭവം ചൂണ്ടിക്കാട്ടിയുമെല്ലാമാണ് കമന്റുകൾ ഉണ്ടായിരുന്നത്. എന്നാൽ കാവ്യയയുടെ പുതിയ ഫോട്ടോയ്ക്ക് താഴെ അത്തരം നെഗറ്റീവ് കമന്റുകൾ ഒന്നും ഇല്ലെന്നതാണ് ശ്രദ്ധേയം. സ്നേഹം വാരിവിതറുകയാണ് ആരാധകർ.
പ്രസവ ശേഷം സ്ത്രീകൾ തടി വെയ്ക്കാറുണ്ട്. സിനമാ നടിമാരിൽ പലരും ഇത്തരത്തിൽ തടി വെച്ചിട്ടുണ്ട്. അവർ വീണ്ടും തങ്ങളുടെ ആകാരവടിവ് വീണ്ടെടുത്ത് സ്ക്രീനിൽ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്. ഇനി മെലിഞ്ഞ്, ലുക്കിൽ മാറ്റം വരുത്തി കാവ്യ സിനിമയിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാകുമോയെന്നതാണ് ആരാധകർക്ക് അറിയാനുള്ളത്. വിവാഹശേഷം കാവ്യ സിനിമയിൽ അഭിനയിച്ചിട്ടില്ല. കാവ്യ സിനിമയിലേക്ക് തിരിച്ചുവരുമോയെന്ന് പലപ്പോഴും ചോദ്യമുയർന്നിട്ടുണ്ട്. താൻ ഇനി ഇല്ലെന്നാണ് നേരത്തേ കാവ്യ പറഞ്ഞത്. ഭർത്താവായ ദിലീപിനോടും ഇതേ ചോദ്യം മാധ്യമങ്ങൾ ചോദിച്ചിട്ടുണ്ട്. മുൻപത്തെ താര ജോഡിയെ വീണ്ടും സ്ക്രീനിൽ കാണാനുള്ള ആഗ്രഹവും ആരാധകർ പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ കുഞ്ഞിന് പുറകിലുള്ള ഓട്ടത്തിലാണ് അവൾ എന്നും നല്ലൊരു കഥാപാത്രം വന്നാൽ ഒരുമിച്ച് വരുന്നത് ആലോചിക്കാമെന്നുമായിരുന്നു ആരാധകരുടെ ചോദ്യത്തോട് ദിലീപ് പ്രതികരിച്ചത്. 2016 ൽ പുറത്തിറങ്ങിയ 'പിന്നെയും' ആണ് ഇവർ ഒരുമിച്ചെത്തിയ അവസാന ചിത്രം.












Click it and Unblock the Notifications