കാവ്യാ മാധവന് ഒരിക്കലും മാനം കളയുന്ന വസ്ത്രം ധരിക്കേണ്ടി വന്നില്ല, സൗന്ദര്യ റാണി: ദിലീപ് ഭാഗ്യവാനാണ്
വിവാഹത്തോടെ സിനിമ മേഖലയില്‍ നിന്നും വിട്ടുനില്‍ക്കുന്ന അഭിനേതാക്കളില്‍ ഒരാളാണ് കാവ്യാ മാധവന്. 2009 ല്‍ കാവ്യാ മാധവന് നിഷാല്‍ ചന്ദ്രയെ വിവാഹം ചെയ്തെങ്കിലും ഈ ബന്ധം അധികനാള്‍ നീണ്ടുനിന്നില്ല. ബന്ധം വേർപെടുത്തിയതിന് പിന്നാലെ സിനിമാ മേഖലയില്‍ താരം വീണ്ടും സജീവമായി. 2016 ലാണ് ദിലീപുമായുള്ള കാവ്യയുടെ വിവാഹ നടക്കുന്നത്. അതിന് ശേഷം വീണ്ടും അഭിനയ ജീവിതത്തോട് കാവ്യ വിടപറഞ്ഞു. 2016 ല്‍ പുറത്തിറങ്ങിയ പിന്നെയും എന്ന അടൂർ ഗോപാലകൃഷ്ണന് ചിത്രത്തില്‍ ദിലീപിനൊപ്പും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും വീണ്ടും താരം സിനിമയെ ഉപേക്ഷിച്ചു.
അഭിനയം നിർത്തിയെന്ന് വെച്ച് വീട്ടില്‍ ഒതുങ്ങിക്കൂടുകയല്ല കാവ്യാ മാധവന്. സ്വന്തം ഫാഷന്‍ ബ്രാന്‍ഡ് ആയ ലക്ഷ്യയുടെ പ്രവർത്തനങ്ങളുമായി തിരക്കിലാണ് താരം. ലക്ഷ്യയുടെ മോഡലായും കാവ്യ മാധവന് പ്രവർത്തിക്കുന്നുന്നുണ്ട്. കാവ്യ പങ്കുവെക്കുന്ന ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച രീതിയിലുള്ള അഭിപ്രായങ്ങളാണ് ലഭിക്കാറുള്ളത്. താരത്തെ മലയാളികള്‍ ഇപ്പോഴും എത്രത്തോളം സ്നേഹിക്കുന്നു എന്നതിന് ഉദാഹരണമാണ് പല കമന്റുകളും. അത്തരത്തില്‍ ഏറ്റവും അവസാനമായി പങ്കുവെച്ചിരിക്കുന്ന ചിത്രത്തിനും മികച്ച അഭിപ്രായമാണ് കാവ്യക്ക് ലഭിക്കുന്നത്.

സാരിയിലുള്ള ചിത്രമാണ് കാവ്യ ഏറ്റവും പുതുതായി പങ്കുവെച്ചിരിക്കുന്നത്. നിരവധി ആളുകളാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്. കാവ്യ അഭിനയ ജീവിതത്തിലേക്ക് തിരികെ എത്തണമെന്ന ആവശ്യം ചിലർ പതിവ് പോലെ ഇവിടെയും പങ്കുവെങ്കുന്നുണ്ട്. അതോടൊപ്പം തന്നെ താരത്തിന്റെ സൗന്ദര്യ രഹസ്യത്തെക്കുറിച്ചാണ് ചിലർക്ക് അറിയേണ്ടത്.
നേരത്തെ അല്പം തടിച്ച കാവ്യാ മാധവനായിരുന്നെങ്കില്‍ ഇപ്പോല്‍ തടിയെല്ലാം കുറച്ച് ഒരു മോഡല്‍ ലുക്കില്‍ തന്നെയാണ് താരം. താന്‍ തടി കുറച്ചതിനെക്കുറിച്ച് കാവ്യ മാധവന് തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. ലക്ഷ്യയുടെ മോഡലാകുക എന്നത് തന്നെയാണ് പ്രധാന ലക്ഷ്യം. ശരീരഭാരം കുറയ്ക്കുന്നതിനായി കൃത്യമായി ഒരു ഡയറ്റീഷ്യന്റെ നിർദേശവും കാവ്യ തേടിയിരുന്നുവെന്നാണ് കാവ്യ പറഞ്ഞത്.
അതേസമയം കാവ്യയെപ്പോലെ ഒരു പങ്കാളിയെ കിട്ടിയത് ദിലീപിന്റെ ഭാഗ്യമാണെന്നാണ് മറ്റൊരാള്‍ കമന്റ് ബോക്സില്‍ കുറിക്കുന്നത്. 'കാവ്യ ആത്യന്തിക ആകർഷകവുo മോഹിപ്പിക്കുന്നതുമായ പ്രകൃതിദത്തമായ സുന്ദരിയാണ്. പല നടിമാരും ചെയ്യുന്ന കൃത്രിമ സൗന്ദര്യ വർദ്ധന വിദ്യകളൊന്നും അവലംബിക്കാതെ ഒരു സൗന്ദര്യ റാണിയായി പിറന്നതാണ് കാവ്യയുടെ ഭാഗ്യം.' ലിസ എന്ന വ്യക്തി കുറിച്ചു.
സ്വപ്നസുന്ദരി ഹേമമാലിനി ഒഴികെ സ്വാഭാവികമായ പുഞ്ചിരിയും ഗാംഭീര്യവും ഉള്ള അതിസുന്ദരിയായ മാറ്റൊരു നടിയും കാവ്യയുമായി താരതമ്യപ്പെടുത്താൻ ഇല്ല. ശ്രദ്ധ നേടുന്നതിനായി ഒരിക്കലും ശരീരം വെളിപ്പെടുത്തുന്നതോ അല്ലെങ്കിൽ മാനം കുറക്കുന്നതോ ആയ വസ്ത്രം ധരിക്കേണ്ടതില്ലാത്ത ചാരുതയും സമനിലയുമുള്ള ഒരു സുന്ദരി. തൻ്റെ പ്രിയപ്പെട്ട ഭാര്യയായി ഒരു സൗന്ദര്യ റാണിയെ കിട്ടിയതിൽ നടൻ ദിലീപ് തീർച്ചയായും ഭാഗ്യവാനാണെന്നും ലിസ കൂട്ടിച്ചേർക്കുന്നു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും!












Click it and Unblock the Notifications