Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യ മാധവന് അധിക്ഷേപം, മഹാലക്ഷ്മിയേയും വെറുതെ വിടാതെ കമന്റ്; ..'ഒരു കുഞ്ഞല്ലേ', മറുപടി

ഗ്രാമീണത തുളുമ്പുന്ന ശാലീന സുന്ദരി, അതാണ് മലയാളത്തിന് കാവ്യ മാധവൻ. ചന്ദ്രനുദിക്കുന്ന ദിക്ക് എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ കാവ്യ മലയാളികളുടെ മനസിൽ കുടിയേറി. പിന്നീട് നായികയായി തിളങ്ങിയ നിരവധി ചിത്രങ്ങൾ. ഒരു സമയത്തെ മലയാളത്തിലെ പല ഹിറ്റുകളിലേയും നായിക കാവ്യയായിരുന്നു.

സിനിമയിൽ കത്തി നിൽക്കുമ്പോഴാണ് 2009 ൽ കാവ്യയുടെ ആദ്യ വിവാഹം. നിശാൽ ചന്ദ്ര എന്ന ബിസിനസുകാരനെ ആയിരുന്നു കാവ്യ ആദ്യം വിവാഹം കഴിച്ചത്. ഇതോടെ സിനിമയിൽ നിന്നും അവർ വിട്ടുനിന്നു എന്നാൽ അഞ്ച് മാസം മാത്രമാണ് ആ ദാമ്പത്യം നീണ്ടുനിന്നത്. വിവാഹമോചനത്തിന് ശേഷം അവർ വീണ്ടും സിനിമയിൽ സജീവമായി.

kavya2-1749204540 jpg -Properties

ഏറെ വിവാദങ്ങൾക്ക് ശേഷം 2016 ലാണ് കാവ്യ ദിലീപിനെ വിവാഹം കഴിക്കുന്നത്. മലയാളത്തിൽ ഏറെ ചർച്ചയായിരുന്ന വിവാഹമായിരുന്നു അത്. അവസാന നിമിഷം ദിലീപായിരുന്നു ഫേസ്ബുക്കിലൂടെ വിവാഹക്കാര്യം പരസ്യമാക്കിയത്. എന്തായാലും വിവാഹത്തിന് ശേഷം വീണ്ടും കാവ്യ സിനിമയിൽ നിന്നും ബ്രേക്കെടുത്തു.

2018 ൽ ദിലീപിനും കാവ്യയ്ക്കും മഹാലക്ഷ്മിയെന്ന മകൾ പിറന്നു. മകളുടെ കാര്യങ്ങളുമായി ഒതുങ്ങിക്കൂടുകയായിരുന്നു കാവ്യ. മലയാളത്തിന്റെ പ്രിയ കലാകാരി എന്തുകൊണ്ടാണ് സിനിമയിലേക്ക് തിരിച്ചുവരാത്തത് എന്നത് സംബന്ധിച്ച് ആരാധകർ നിരന്തരം ദിലീപിനോട് ചോദ്യം ഉയർത്തിയെങ്കിലും മകളുടെ കാര്യങ്ങൾ നോക്കുന്ന തിരക്കിലാണവർ എന്നായിരുന്നു ദിലീപ് വ്യക്തമാക്കിയത്.

മകളുടെ ജനനത്തിന് ശേഷം പൊതുവേദികളിലൊന്നിലും കാവ്യ സജീവമായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷത്തോളമായി അവർ ദിലീപിനൊപ്പം പൊതുവേദികളിൽ പങ്കെടുക്കുന്നുണ്ട്. മാത്രമല്ല തന്റെ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ മോഡലായും കാവ്യ പ്രേക്ഷകർക്ക് മുന്നിലെത്തുന്നുണ്ട്.

എത്രയൊക്കെ സിനിമയിൽ നിന്നും മാറി നിന്നാലും കാവ്യയുടേയും മകൾ മഹാലക്ഷ്മിയുടേയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ആകാംക്ഷ ഏറെയാണ്. അതുകൊണ്ട് തന്നെയാണ് ഇരുവരുടേയും ഒന്നിച്ചുള്ള ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലാകുന്നത്. ഇപ്പോഴിതാ മഹാലക്ഷ്മിയുടെ അത്തരത്തിലൊരു ചിത്രമാണ് ശ്രദ്ധനേടുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണിക്കൊപ്പമാണ് കാവ്യയും മകളും പോസ് ചെയ്തത്. തങ്ങളുടെ പ്രിയ താരത്തേയും പുത്രിയേയും കണ്ടതിന്റെ സന്തോഷം ആരാധകർ പങ്കുവെയ്ക്കുന്നുണ്ട്. കാവ്യയെ പോലെ തന്നെ അതീവ സുന്ദരിയാണ് മീനാക്ഷിയെന്നാണ് ചിലരുടെ കമന്റ്. 'അമ്മയെന്ന പവിത്രമായ നാമം ഒരു സ്ത്രീക്കും പ്രസവിച്ചതുകൊണ്ടു മാത്രം നേടിയെടുക്കാൻ സാധിക്കില്ലായെന്നും. മറിച്ചു , കർമ്മം കൊണ്ട് അമ്മയെന്ന പരിപാവനമായ സ്ഥാനവും. അതിനുള്ള അർഹതയും കരസ്ഥമാക്കണമെന്നും. മുഴുവൻ സ്ത്രീ സമൂഹത്തിനും കാണിച്ചു കൊടുത്ത മാതൃകാ നാരീ രത്‌നം കാവ്യാ ,
അമ്മയെന്ന വാക്കിന്റെ നൈർമല്യം എടുത്തുകാട്ടുന്ന ചിത്രം', ഇങ്ങനെ പോകുന്നു കാവ്യയെ പുകഴ്ത്തിക്കൊണ്ടുള്ള കമന്റുകൾ.

എന്നാൽ പതിവ് പോലെ തന്നെ കാവ്യയ്ക്കും മകൾക്കുമെതിരെ അധിക്ഷേപം ചൊരിയുന്നവരും കുറവല്ല. നീചമായ ഭാഷയിലാണ് ചിലർ കാവ്യയേയും കുഞ്ഞിനേയും വിമർശിക്കുന്നത്. മഞ്ജു വാര്യരുടെ ജീവിതം തകർത്തുവെന്നാണ് ചിലരുടെ കുറ്റപ്പെടുത്തൽ. എന്നാൽ കുഞ്ഞിനെ പോലും വെളുതെ വിട്ടൂടെയെന്നാണ് കാവ്യയുടെ പിന്തുണയ്ക്കുന്നവരുടെ ചോദ്യം. ലോകത്ത് ആദ്യമായി ഡവോഴ്സ് ചെയ്ത് രണ്ടാം വിവാഹം ചെയ്ത ആളാണോ കാവ്യയെന്നും ഇവരുടെ ആരാധകർ മറുപടി നൽകി.

അതേസമയം ദിലീപിന്റെ ആദ്യ മകളായ മീനാക്ഷിയും താരങ്ങൾക്കൊപ്പം തന്നെയാണ് കഴിയുന്നത്. വിവാഹമോചന സമയത്ത് ദിലീപിനൊപ്പം പോകാനായിരുന്നു മീനാക്ഷി താത്പര്യം പ്രകടിപ്പിച്ചത്. ഇതിന്റെ പേരിൽ ഇപ്പോഴും മീനാക്ഷിയും മഞ്ജു വാര്യരും ദിലീപും വിമർശനം നേരിടുന്നുണ്ട്. മകൾ എത്രത്തോളം പിതാവിനെ സ്നേഹിക്കുന്നുണ്ടെന്ന് അറിയാമെന്നും അവളുടെ തീരുമാനത്തെ അംഗീകരിക്കാനാണ് തനിക്ക് ഇഷ്ടമെന്നും മഞ്ജു വ്യക്തമാകക്ിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+