Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യ-ദിലീപ് വിവാഹ ദിവസം നടന്നത് ഇതാണ്; ബന്ധുക്കളെയൊക്കെ പുറത്താക്കി,ശരിക്കും ഞെട്ടി'; ഉണ്ണി

കൊച്ചി: 2016 നവംബർ 25 നായിരുന്നു കാവ്യയും ദിലീപും തമ്മിലുള്ള വിവാഹം നടന്നത്. രാവിലെ വിവാഹ സമയത്തിന് തൊട്ട് മുൻപ് മാത്രമായിരുന്നു വിവാഹ വാർത്ത പുറംലോകം അറിഞ്ഞത്. ആരാധകർക്കിടയിൽ വിവാഹം വലിയ ചർച്ചയായി.

വിവാഹത്തിന് കാവ്യ ഒരുങ്ങിയതെല്ലാം ഫാഷൻ സൈറ്റലിസ്റ്റുകൾക്കിടയിലും അന്ന് വളരെയേറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മിനിമൽ മേക്കപ്പ് ആയിരുന്നു കാവ്യ അണിഞ്ഞത്. ഇപ്പോഴിതാ അന്നത്തെ ഓർമകൾ പങ്കുവെയ്ക്കുകയാണ് കാവ്യയെ ഒരുക്കിയ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി. കാവ്യയെ അന്ന് മേക്കപ്പ് ചെയ്തതോടെയാണ് തന്റെ കരിയറിൽ വഴിത്തിരിവ് ഉണ്ടായതെന്ന് ഉണ്ണി മുൻപ് തുറന്ന് പറഞ്ഞിരുന്നു. വിവാഹ ദിവസത്തെ കുറിച്ച് കൂടുതൽ ഓർമകൾ ഉണ്ണി പങ്കുവെച്ചു. ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം

kavyadileepwedding

'കാവ്യ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. ആ ദിവസം നല്ല ടെൻഷൻ ആയിരുന്നു. കാവ്യയുടെ വിവാഹം, പിന്നെ കാവ്യ-ദിലീപ് വിവാഹം എന്നത്. ഞാനാണ് ആദ്യം പോയിട്ടാണ് റൂമിന്റെ കീ ആദ്യം എടുക്കുന്നത്. മേക്കപ്പ് എല്ലാം സെറ്റ് ചെയ്തു, എന്റെ സ്റ്റാഫുകൾക്കൊന്നും അറിയില്ലായിരുന്നു. ഞാൻ അവരോട് പറഞ്ഞത് ഷൂട്ടാണെന്നായിരുന്നു. കാവ്യയുടെ ബന്ധുക്കളൊക്കെ ജൂനിയർ ആർട്ടിസ്റ്റുകൾ ആണെന്നാണ് എല്ലാവരും കരുതിയിരിക്കുന്നത്. അടുത്ത ആർട്ടിസ്റ്റുകൾക്കൊപ്പം ഇപ്പോ മേക്കപ്പ് ചെയ്യേണ്ട, കാവ്യയുടെ മേക്കപ്പ് കഴിയട്ടെ എന്ന് പറഞ്ഞ് എല്ലാവരേയും ഇവർ പുറത്താക്കുകയാണ്.

ദിലീപേട്ടൻ മാലയും ബൊക്കയുമൊക്കെയായി വരുമ്പോഴാണ് ഞാൻ പറയട്ടെ എന്ന് പറഞ്ഞ് കാവ്യ കാര്യം വെളിപ്പെടുത്തുന്നത്. എല്ലാവരും ഭയങ്കര ഷോക്കായിരുന്നു. ഞങ്ങളുടെ ഒപ്പമുള്ള ബെൻസി എന്ന ചേച്ചിയായിരുന്നു സാരി ഡ്രേപ്പ് ചെയ്യണ്ടേത്. ഷൂട്ടിങ് ആണെന്ന് വിചാരിച്ച് ചേച്ചി പറഞ്ഞത് ആദ്യം ചൂരിദാർ ഇട്ട് ഷൂട്ട് ചെയ്യ് ഉച്ചക്ക് വന്ന് സാരി ഉടുപ്പിക്കാമെന്നാണ്, എന്നിട്ട് പുള്ളി വന്നില്ല. ഞാൻ ഷൂട്ടെന്നാണല്ലോ പറഞ്ഞത്', താരം ഓർത്തെടുത്തു.

സംഗീത സംവിധായകൻ സുഷിൻ ശ്യാമിന്റെ വിവാഹത്തിന് മേക്കപ്പ് ചെയ്തതും ഉണ്ണിയായിരുന്നു. അന്നത്തെ അനുഭവം ഇങ്ങനെ -'നസ്രിയ അടുത്ത ആളുകളോടൊക്കെ വളരെ എനർജറ്റിക്ക് ആയി പെരുമാറുന്ന ആളാണ്. സുഷിന്റെ കല്ല്യാണത്തിന് സ്റ്റീരിയോ ടൈപ്പ് ലുക്കൊന്നും വേണ്ടെന്ന് അവർ ആദ്യമേ തീരുമാനിച്ചിരുന്നു. ചടങ്ങിൽ സുഷിന്റെ ഷർട്ട് ആയിരിക്കും ആളുകൾ ആദ്യമേ ശ്രദ്ധിച്ചത്. സാധാരണ കല്ല്യാണത്തിൽ നിന്നും വ്യത്യസ്തമായൊരു ഷർട്ടാണത്. പലരും അതിനെ കുറിച്ച് ചോദിച്ചു, പിന്നീട് കുറേ ഓഡറുകളും വന്നിരുന്നു.

മീരയുടെ വിവാഹമാണ് ഞാൻ ആസ്വദിച്ച് ചെയ്തത്. എന്റെ ബെസ്റ്റ് ഫ്രണ്ടും കൂടിയാണ് മീര. അതുകൊണ്ട് കൂടിയാണത്. മീരയെയാണ് വളരെ കംഫേർട്ട് ആയി മേക്കപ്പ് ചെയ്യുന്നത്. പിന്നെ നിഖില വിമൽ, പ്രിയ വാര്യർ ഇവരൊക്കെ കംഫേർട്ടാണ്. ചെയ്തതിൽ വലിയ വിവാഹം രവി പിള്ളയുടെ മകളുടേതാണ്. ആന്റണി പെരുമ്പാവൂരിന്റെ മകൾ അനീഷയുടെ മേക്കപ്പ് ചെയ്തത് ഞാനാണ്. അനീഷയും രവി പിള്ളയുടെ മകളും വളരെ ക്ലോസാണ്. അനീഷയാണ് എന്നെ റെഫർ ചെയ്യുന്നത്. കുറെ ആളുകളെ റഫർ ചെയ്തതിന് ശേഷമാണ് എന്നിലേക്ക് എത്തിയത്. അപ്പോൾ സ്വാഭാവികമായും വളരെ കമ്മിറ്റ്മെന്റ് ആവശ്യമുള്ളതായിരുന്നു അത്.

നയൻതാരയെ മേക്കപ്പ് ചെയ്യണമന്നതാണ് വലിയ ആഗ്രഹം. മാഡത്തെ കണ്ടപ്പോൾ താൻ ഒരിക്കൽ ഇത് പറഞ്ഞിരുന്നു. ആഗ്രഹം എന്നെങ്കിലും നടക്കുമെന്ന പ്രതീക്ഷയിലാണ്', ഉണ്ണി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+