'കാവ്യ മാധവന്‍ സ്വയം കുഴിതോണ്ടിയത്, ഒന്നും മറക്കില്ല; അതല്ല ലഭിച്ചത് മഹാഭാഗ്യമെന്ന്': പുതിയ പടത്തിന് പിന്നാലെ
കാവ്യ മാധവനെ മലയാളി സിനിമ പ്രേക്ഷകർ അവസാനമായി ഒരു സിനിമയില്‍ കാണുന്നത് ഏകദേശം 9 വർഷങ്ങള്‍ക്ക് മുമ്പാണ്. അതായത് 2019 ല്‍ പുറത്തിറങ്ങിയ പിന്നെയും എന്ന ചിത്രത്തിലാണ് കാവ്യ മാധവന്‍ അവസാനമായി അഭിനയിച്ചത്. അടൂർ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ഭർത്താവ് ദിലീപ് തന്നെയായിരുന്നു കാവ്യയുടെ നായകന്‍. പിന്നെയും എന്ന ചിത്രത്തിന് ജീതു ജോസഫിന്റെ സിനിമയില്‍ കാവ്യ അഭിനയിക്കുന്നതായുള്ള ചില വാർത്തകളുണ്ടായിരുന്നെങ്കിലും അതൊന്നും യാഥാർത്ഥ്യമായില്ല.
സിനിമയില്‍ സജീവം അല്ലെങ്കിലും സ്വന്തം വസ്ത്ര ബ്രാന്‍ഡായ ലക്ഷ്യയുടെ പ്രവർത്തനങ്ങളുടെ തിരക്കിലാണ് കാവ്യ. അടുത്തകാലത്തായി ലക്ഷ്യയുടെ ബ്രാന്‍ഡ് അംബാസിഡറും മോഡലുമെല്ലാം കാവ്യ തന്നെയാണ്. ലക്ഷ്യക്കായി താരം നടത്തുന്ന ഫോട്ടോ ഷൂട്ടുകള്‍ ഇന്‍സ്റ്റഗ്രാമിലെ സ്വന്തം പ്രൊഫൈലിലൂടെ താരം പങ്കുവെക്കുന്നു. ഈ ചിത്രങ്ങളും വീഡിയോകളുമെല്ലാം നിമിഷ നേരം കൊണ്ട് വൈറലായി മാറുന്നു. അത്തരത്തില്‍ ഏറ്റവും ഒടുവില്‍ പങ്കുവെച്ച ചിത്രത്തിനും പ്രേക്ഷകരുടെ ഭാഗത്ത് നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

ബ്ലാക്കില്‍ ചെറിയ വർക്കുകളോട് കൂടിയ അനാർക്കലി ടോപ് അണിഞ്ഞുള്ള ചിത്രമാണ് കാവ്യ പങ്കുവെച്ചിരിക്കുന്നത്. അനൂപ് ഉപാസന പകർത്തിയ ചിത്രത്തില്‍ കാവ്യ കൂടുതല്‍ ഭംഗിയായിട്ടുണെന്നാണ് പ്രേക്ഷകരെല്ലാം ഒന്നു പോലെ അഭിപ്രായപ്പെടുന്നത്. 'ചിത്രത്തില്‍ കാവ്യ കൂടുതല്‍ ചെറുപ്പമായി തോന്നുന്നു, പഴയ ഭംഗി അതുപോലെ തന്നേയുണ്ട്' എന്നിങ്ങനെയാണ് കാവ്യയെ പ്രകീർത്തിച്ചുകൊണ്ടുള്ള ചില കമന്റുകള്‍.
കാവ്യ ചിത്രങ്ങള്‍ പങ്കുവെക്കുമ്പോള്‍ ദിലീപുമായുള്ള ബന്ധത്തെ സൂചിപ്പിച്ചുകൊണ്ടുള്ള കമന്റുകളും സ്വാഭാവികമായും വരാറുണ്ട്. നേരത്തെ പലപ്പോഴും കാവ്യയേയും ദിലീപിനേയും രൂക്ഷമായ ഭാഷയില്‍ വിമർശിക്കുന്ന അഭിപ്രായപ്രകടനങ്ങളും കമന്റ് ബോക്സില്‍ കാണാന്‍ സാധിക്കുമായിരുന്നു. അടുത്ത കാലത്തായി അത്തരം കമന്റുകളൊന്നും അധികം കാണാറില്ല. എന്നിരുന്നാലും 'ഇനി ഒരിക്കലും നിനക്ക് പഴയ ആ കാവ്യ ആകാൻ കഴിയില്ല. മലയാളികൾ അങ്ങനെ ആണ്. ചിലത് ഒക്കെ ഒരിക്കലും മറക്കില്ല നീ തന്നെ നിന്റെ കുഴി തോണ്ടി' എന്ന് അഭിപ്രായപ്പെടുന്ന ഒരു കമന്റ് കാണാന്‍ സാധിക്കും.
മുകളില്‍ സൂചിപ്പിച്ച നെഗറ്റീവായ ഒരു കമന്റ് മാറ്റി നിർത്തിയാല്‍ ബാക്കിയുള്ളതെല്ലാം ദിലീപിനോടും കാവ്യമാധവനോടുമുള്ള സ്നേഹം വ്യക്തമാക്കുന്ന പ്രതികരണങ്ങളാണ്. 'കാവ്യ മാധവൻ ചേച്ചിയുടെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് സിനിമയിൽ എത്തി എന്നതിനേക്കാളും സ്വന്തം ജീവിതത്തിൽ ചരിത്രം സൃഷ്ട്ടിച്ച ഞങ്ങളുടെയൊക്കെ ജനപ്രിയരാജാവ് ദിലീപേട്ടൻ്റെ ഭാര്യയാകാന്‍ കഴിഞ്ഞതാണെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്' എന്നാണ് ഒരു പ്രേക്ഷകന്‍ കുറിച്ചത്.
'മനോഹര ചിത്രങ്ങളുമായി ജനപ്രിയരാജാവിൻ്റെ സ്വന്തം ഭാര്യ കാവ്യ മാധവൻ ചേച്ചി, ഇനി എപ്പോഴാണ് സിനിമയില്‍ അഭിനയിക്കുന്നത്, ദയവ് ചെയ്ത് മലയാളം സിനിമയിലേക്ക് തിരിച്ച് വരൂ. ഇപ്പോഴത്തെ ഹെയർ സ്റ്റൈലനേക്കാളും നല്ലത് പഴയ ഹെയർ സ്റ്റൈലാണ്, സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുന്ന പ്രതിഭകളില്‍ ഏറ്റവും സുന്ദരിയായ നടി,ഒന്നുകൂടെ രവി വർമ്മ ചിത്രത്തിൽ കാണാൻ ആഗ്രഹം, അന്നും ഇന്നും ഒരുപോലെ ഇഷ്ടമുള്ള നടി' എന്നിങ്ങനെ പോകുന്നു കാവ്യയെ പ്രകീർത്തിച്ചുകൊണ്ടള്ള കമന്റുകള്‍.
-
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത്












Click it and Unblock the Notifications