Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യ മാധവന്റെ വീഡിയോക്ക് അധിക്ഷേപം,'മഞ്ജു വാര്യർക്ക് പ്രശ്നം ഇല്ലല്ലോ? മറുപടി

കൊച്ചി: സിനിമയിൽ നായിക നടിയായി തിളങ്ങി നിൽക്കുമ്പോഴായിരുന്നു കാവ്യ മാധവന്റെ ആദ്യ വിവാഹം. 2009 ഫെബ്രുവരി 9 നാണ് വിവാഹം നടന്നത്. മറ്റ് നടിമാരെ പോലെ തന്നെ കാവ്യയും വിവാഹത്തോടെ സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തു. ഭർത്താവായ നിഷാൽ ചന്ദ്രയ്ക്കൊപ്പം കാവ്യ കുവൈത്തിലേക്ക് മാറുകയും ചെയ്തു. എന്നാൽ 2010 ജുലൈ മാസത്തിൽ കാവ്യ-നിശാൽ ദാമ്പത്യം വിവാഹമോചനത്തിലെത്തി.

വൈകാതെ തന്നെ കാവ്യ സിനിമയിലേക്ക് തിരിച്ചെത്തുകയും ചെയ്തു.വീണ്ടും സിനിമകളിൽ കാവ്യയ്ക്ക് തിരക്കേറുന്നതിനിടെ 2016 ലാണ് ദിലീപ്-കാവ്യ വിവാഹം നടക്കുന്നത്. നടനുമായുള്ള വിവാഹത്തോടെ വീണ്ടും സിനിമയിൽ നിന്നും വിട്ട് നിൽക്കാനായിരുന്നു കാവ്യയുടെ തീരുമാനം. സിനിമയിൽ നിന്നും മാത്രമല്ല പൊതുചടങ്ങുകളിലും കാവ്യ പ്രത്യക്ഷപ്പെട്ടേയില്ല.

kavyamadhavan2

രണ്ട് വർഷങ്ങൾക്ക് ശേഷം കാവ്യയ്ക്ക് മഹാലക്ഷ്മിയെന്ന മകൾ പിറന്നു. തുടർന്നും കാവ്യ മാധ്യമങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞ് നടക്കുകയായിരുന്നു. എന്നാൽ കഴിഞ്ഞ രണ്ട് വർഷമായി പൊതുഇടങ്ങളിൽ കാവ്യയെ ആരാധകർ കണ്ടുതുടങ്ങി. ദിലീപിനും മകൾക്കുമൊപ്പം പൊതുചടങ്ങുകളിലെല്ലാം കാവ്യ എത്തി. തന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡലായും കാവ്യ പ്രേക്ഷകർക്ക് മുന്നിലെത്തി.

ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം തനിച്ച് ഒരു പൊതുപരിപാടിക്കെത്തിയ കാവ്യയുടെ വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിപി ട്രസ്റ്റിന്റെ നക്ഷത്ര തിളക്കം എന്ന പരിപാടിയിലാണ് കാവ്യ പങ്കെടുത്തത്. നീണ്ട ഇടവേളയ്ക്ക് ശേഷം കാവ്യയെ കണ്ടതിന്റെ ആവേശത്തിലായിരുന്നു ആരാധകർ. കാവ്യയുമായി സെൽഫി പകർത്താനും ആരാധകർ തിരക്ക് കൂട്ടി. ഇതിന്റെ ദൃശ്യങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ കാവ്യയുടെ ആരാധകർ ആഘോഷമാക്കുന്നുണ്ട്. തങ്ങളുടെ പ്രിയ താരത്തെ വീണ്ടും കണ്ടതിന്റെ സന്തോഷമാണ് ആരാധകർ വീഡിയോക്ക് താഴെ കമന്റിലൂടെ അറിയിക്കുന്നത്. കാവ്യയുടെ സൗന്ദര്യത്തിന് കോട്ടം തട്ടിയിട്ടില്ലെന്നും ഇനിയും നടിയായി കാവ്യയെ കാണാൻ കാത്തിരിക്കുകയാണെന്നുമൊക്കെ ആരാധകർ കുറിച്ചു.

എന്നാൽ ചിലരാകട്ടെ നടിയ്ക്കെതിരെ കടുത്ത അധിക്ഷേപമാണ് നടത്തുന്നത്. ദിലീപ് -മഞ്ജു വാര്യർ വിവാഹമോചനവും നടി ആക്രമിക്കപ്പെട്ട കേസുമെല്ലാം പറഞ്ഞുകൊണ്ടാണ് ചിലരുടെ വിമർശനം. ദിലീപ്-മ‍ഞ്ജു വാര്യർ ബന്ധം തകർത്തത് കാവ്യയാണെന്നൊക്കെയാണ് ആക്ഷേപം. അതേസമയം ഇത്തരത്തിലുള്ള അധിക്ഷേപങ്ങൾ ചിലർ മറുപടി നൽകുന്നുണ്ട്. മഞ്ജു അവരുടെ ജീവിതവുമായി സന്തോഷത്തോടെ ജീവിക്കുകയാണെന്നും ഇപ്പോഴും എന്തിനാണ് കാവ്യയെ ഇതിന്റേ പേരിൽ അധിക്ഷേപിക്കുന്നതെന്നും ഇവർ ചോദിക്കുന്നു. നടിയെ പിന്തുണയ്ക്കുന്ന ചില കമന്റുകൾ ഇങ്ങനെ

'ഈ കമെന്റ് ബോക്സിൽ കിടന്നു കുറ്റം പറയുന്നതിന് ഒന്നും യാതൊരു ഉളുപ്പും ഇല്ലേ ഇങ്ങനെ കണ്ടവരുടെ ജീവിതത്തിൽ കയറി അഭിപ്രായം പറയാൻ. അവർ നിയമപരമായി ഡിവോഴ്സ് ആയിട്ട് സെക്കന്റ്‌ മാര്യേജ് കഴിച്ചത് ആണ്. കല്യാണം കഴിഞ്ഞു 10 വർഷം ആവറായി. ഡിവോഴ്സ് വാങ്ങിയ മുൻ പങ്കാളികൾ അവരുടെ ഇഷ്ടത്തിന് സന്തോഷം ആയിട്ട് ജീവിക്കുന്നു. ഇവരും കുടുംബം നോക്കി നന്നായി ജീവിക്കുന്നു'

'മഞ്ജുവിന് ഇല്ലാത്ത എന്ത് കേടാണ് മറ്റുള്ളവർക്ക്. ആരുടെ ഒരു കാര്യത്തിനും കാവ്യ പോകുന്നില്ല, അവർ അവരുടെ ഇഷ്ട്ടം, നമ്മൾ എന്തിനാ കുറ്റം പറയുന്നത്, മഞ്ജു സൂപ്പർ അവർ പോലും മാറിനിന്നു, അവർ ജീവിക്കുന്നു, അപ്പോ വേണ്ടാത്ത കുറേ പേർ ചേർന്ന് കാവ്യയെ കുറ്റം പറയുന്നു, എന്തിനാ അവനവന്റെ ഫാമിലി നോക്കി ജീവിക്കു, ദിലീപ് കാവ്യ മഞ്ജു ഒരിക്കലും തീരാത്ത സ്റ്റോറി, മഞ്ജു തോറ്റിട്ടില്ല. ആര് എന്ത്‌ ചെയ്താലും അത് ദിലീപ് ന്റെ തലയിൽ എന്താടോ ഇനിയെങ്കിലും മറ്റുള്ളവരെ ദ്രോഹി ക്കാതെ പ്ലീസ്', മറ്റൊരു കമന്റിൽ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+