'കാവ്യാ മാധവനോട് പലർക്കും അസൂയ തോന്നാനുള്ള കാരണം അതാണ്: ഒടുവില്‍ ശത്രുക്കളേയും സൃഷ്ടിക്കുന്നു'
ശാലീന സൗന്ദര്യം നിറഞ്ഞ നടി എന്ന് പറയുമ്പോള്‍ മലയാളികളുടെ മനസ്സിലേക്ക് ആദ്യം കയറിവരുന്ന പേര് കാവ്യാ മാധവന്റേത് ആയിരിക്കും. അഭിനയ രംഗത്ത് നിന്നും വർഷങ്ങളായി മാറി നില്‍ക്കുകയാണെങ്കിലും താരത്തെ ഇന്നും പ്രിയങ്കരിയാക്കുന്നതിലെ പ്രധാന ഘടകം ഈ ശാലീന സൗന്ദര്യമാണ്. അഭിനയിച്ച ചിത്രങ്ങളില്‍ അധികവും തനി നാട്ടിന്‍ പുറത്തുകാരിയുടെ വേഷമായിരുന്നു കാവ്യക്ക് ലഭിച്ചിരുന്നതും.
അഭിനയ രംഗത്ത് സജീവം അല്ലെങ്കിലും ബിസിനസിലും സോഷ്യല്‍ മീഡിയയിലുമൊക്കെ താരം നിറഞ്ഞ് നില്‍ക്കുന്നു. സ്വന്തം വസ്ത്ര ബ്രാന്‍ഡായ ലക്ഷ്യയുടെ മോഡല്‍ കൂടിയായ കാവ്യ മാധവന്‍ പങ്കുവെന്ന ചിത്രങ്ങള്‍ നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്. ഇത്തരത്തില്‍ ഏറ്റവും അവസാനമായി കാവ്യ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ച ചിത്രവും ശ്രദ്ധേയമായി മാറി കഴിഞ്ഞു.

സാരി അണിഞ്ഞുള്ള കാവ്യയുടെ ചിത്രത്തിന് താഴെ ഒരു പ്രേക്ഷകന്‍ പങ്കുവെച്ച കമന്റുകളും ആളുകളുടെ ശ്രദ്ധ പിടിച്ച് പറ്റുന്നതാണ്. ജന്മസിദ്ധമായ കാവ്യയുടെ അസാമാന്യമായ സൗന്ദര്യം ആളുകളെ അസൂയപ്പെടുത്തുന്നതാണെന്നാണ് താരത്തിന്റെ ഭംഗിയെ പുകഴ്ത്തിക്കൊണ്ട് ലിസ എന്ന വ്യക്തി കുറിച്ചിരിക്കുന്നത്.
'ഇതുപോലെയുള്ള സൗന്ദര്യത്തെയാണ് കവികൾ വിവരിക്കുന്ന, താരതമ്യങ്ങളില്ലാത്ത വിവരണാതീതമായ കാവ്യഭംഗി. ഈ ഫോട്ടോയിൽ ഒരു സാക്ഷാൽ രവിവർമ്മ ചിത്രങ്ങളുടെ യഥാർത്ഥ ഛായാചിത്രമായാണ് കാവ്യ കാണപ്പെടുന്നത്. ജന്മസിദ്ധമായി ലഭിച്ഛ ആരോടും ഒട്ടും താരതമ്യപ്പെടുത്താനാവാത്ത സൗന്ദര്യത്തിൻ്റെയും സമാന്തരമില്ലാത്ത സ്വപ്നതുല്യമായ ആകർഷണീയതയുടെയും പരിഷ്കൃത ചാരുതയുടെയും പ്രതീകമാണ് കാവ്യ.' ലിസ കുറിക്കുന്നു.
ഏതൊരു സ്ത്രീയുടെയും സ്വപ്നമായ ഇത്തരം സവിശേഷതകളോടും സൗന്ദര്യത്തോടും കൂടി ജനിച്ച കാവ്യ തീർച്ചയായും അനുഗ്രഹീതയായ ഒരു സ്ത്രീയാണ്. ജന്മസിദ്ധമായ കാവ്യയുടെ അസാമാന്യമായ സൗന്ദര്യമാണ് ആളുകളെ അവളോട് അസൂയപ്പെടുത്തുന്നതും ഒടുവിൽ ശത്രുക്കളെ സൃഷ്ടിക്കുന്നതും. സ്ത്രീത്വത്തിലും ആകർഷകത്വത്തിലും, സൗന്ദര്യത്തിലും സമാന്തരമായ ഒരു അനുഗ്രഹീത. പുണ്യം ചെയ്തവളാണ് കാവ്യയെന്നും അവർ കൂട്ടിച്ചേർത്തു.
കാവ്യയുടെ പഴയ മേക്കപ്പ് ആണ് നല്ലതെന്ന് അഭിപ്രായപ്പെടുന്നവരും കമന്റ് ബോക്സിലുണ്ട്. 'ചേച്ചിടെ പഴയ മേക്കപ്പ് ആണ് നല്ലത്. ഇപ്പോൾ കൊള്ളാം, എന്നാലും ഓൾഡ് മേക്കപ്പാണ് സൂപ്പർ. കാവ്യാ മാധവന്‍ എന്ന് പറയുമ്പോൾ കണ്ണിനും ചുണ്ടിനും പുരികത്തിനും എല്ലാത്തിനും ഉള്ളൊരു ഭംഗി ഉണ്ട്, ആ ഭംഗി ഇപ്പോളത്തെ മേക്കപ്പില്‍ കാണാൻ പറ്റുന്നില്ല' അരുണ്‍ ഗോപാലന്‍ എന്നയാള്‍ അഭിപ്രായപ്പെട്ടു.
സിനിമ നടിമാരില്‍ ഞാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്നതും മടുപ്പില്ലാതെ കണ്ടിരുന്നതുമായ സുന്ദരമായ നീണ്ട ഇടതൂർന്ന മുടി സറീന വഹാബിന്റേതായിരുന്നു. അത് കഴിഞ്ഞാല്‍ ഏറ്റവും സുന്ദരമായ മുടിയുള്ളത് കാവ്യാ മാധവനാണ്. എത്ര തവണ കണ്ടാലും മതിവരാത്ത സുന്ദരമായ മുഖവും മുടിയുമാണ് കാവ്യയുടേത്-എന്ന് അനില്‍ എന്നയാളും കുറിച്ചു.












Click it and Unblock the Notifications