കാവ്യ മാധവൻ ആദ്യം പരിഭവം പറഞ്ഞു, നവ്യയ്ക്കും ഉണ്ടായിരുന്നു ഇതേ വിഷയം..പക്ഷെ..';കമൽ പറയുന്നു

സംവിധായകൻ കമലിൻ്റെ പടത്തിൽ പലപ്പോഴും ഒന്നിൽ കൂടുതൽ നായികമാർ ഉണ്ടാകാറുണ്ട്. ഇത്തരത്തിൽ രണ്ടോ മൂന്നോ പേർ പ്രധാന നായികമാർ ആകുമ്പോൾ തങ്ങൾക്ക് പ്രാധാന്യം കുറഞ്ഞുപോയോ എന്ന പരിഭവവും ചിലർ പങ്കുവെയ്ക്കാറുണ്ട്. ആ അനുഭവങ്ങൾ പങ്കിടുകയാണ് ഇപ്പോൾ കമൽ. ഗ്രാമഫോണ്‍, പെരുമഴക്കാലം എന്നീ സിനിമകളിൽ അഭിനയിച്ചപ്പോൾ നായികമാരായ നവ്യയും കാവ്യയുമൊക്കെ ഇത്തരത്തിൽ പരിഭവം അറിയിച്ചിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സംവിധായകൻ്റെ വാക്കുകളിലേക്ക്

' ഗ്രാമഫോണ്‍ എന്ന സിനിമയിൽ നവ്യക്ക് തനിക്ക് പ്രാധാന്യം ഇല്ലാതായിപ്പോയോ എന്ന തോന്നൽ ഉണ്ടായി എന്നുള്ളത് സത്യമാണ്. നവ്യ അത് പറയുകയും ചെയ്തു. അത് പറഞ്ഞു കഴിഞ്ഞാൽ പിന്നെ തീർന്നു. മീരക്ക് വെച്ച റോൾ നവ്യക്കും തിരിച്ചും കൊടുക്കാൻ പറ്റില്ലല്ലോ. നവ്യക്ക് ആ റോൾ പറ്റില്ലെങ്കിൽ നവ്യയെ മാറ്റി വേറെ ഒരാളെ അവിടെ പ്ലേസ് ചെയ്യും. അത്രയേ സാധിക്കുള്ളൂ. അത് നിങ്ങൾക്ക് തീരുമാനിക്കാം എന്നുള്ളത് മാത്രമേ ഉള്ളൂ. പിന്നെ ഒന്നും പറഞ്ഞില്ല.

ഷൂട്ടിംഗ് സമയത്ത് ചില സീനുകൾ എടുക്കുമ്പോൾ തോന്നിയതാവും. അത് സ്വാഭാവികമാണ്, ഏത് മനുഷ്യനും ഉണ്ടാകുന്ന രീതിയിലുള്ള വിഷമമാണത്. അല്ലാതെ വേറെ യാതൊരു പരിഭവവും ഉണ്ടായിട്ടില്ല. പെരുമഴക്കാലം ചെയ്യുന്ന സമയത്ത് കാവ്യക്കും ഇതേപോലെ ആദ്യം ഒരു തോന്നൽ ഉണ്ടായിരുന്നു. സ്ക്രീൻ സ്പേസ് കൂടുതൽ മീര ജാസ്മിനാണ് എന്ന്. അപ്പോൾ ഞാൻ കാവ്യയോട് പറഞ്ഞു നിൻ്റെ ക്യാരക്ടർ ആണ് സ്ട്രോങ്ങ്. അതിപ്പോൾ കാവ്യക്ക് മനസ്സിലായില്ലെങ്കിൽ പടം റിലീസ് ആയതിന് ശേഷം മനസിലാകും എന്നും പറഞ്ഞു. ഷൂട്ട് ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ ഞാൻ കാവ്യയോട് പറഞ്ഞ ഒരു കാര്യമാണ് മിക്കവാറും ഈ പടത്തിന് അവാർഡ് കിട്ടാൻ പോകുന്നത് മീരക്ക് ആയിരിക്കില്ല, കാവ്യയ്ക്ക് ആയിരിക്കുമെന്ന്.

കാവ്യയ്ക്ക് അവാർഡ് കിട്ടാൻ കാരണം ഞാൻ മനസിലാക്കിയത് കാവ്യയുടെ ക്യാരക്ടറിന് കുറച്ചുകൂടി ഡെപ്ത് ഉണ്ട് .അവളുടെ ഒരു അവസ്ഥ ഭയങ്കരമാണ്. ത്യാഗം ചെയ്യുക എന്നതുണ്ടല്ലോ, എല്ലാം നഷ്ടപ്പെട്ടാലും അവർക്ക് വേണ്ടിയിട്ട് നിൽക്കണം എന്ന് പറയുന്ന ഒരു മനുഷ്യന്റെ മനോഭാവം ഉണ്ടല്ലോ, ആ കഥാപാത്രത്തിൻ്റെ കൂടെ എപ്പോഴും ആൾക്കാർ നിൽക്കും. ജൂറി രണ്ടുപേരുടെ ക്യാരക്ടറിൻ്റേയും അഭിനയം വിലയിരുത്തിയിട്ടുണ്ടാവും. അപ്പോൾ കാവ്യയുടെ ക്യാരക്ടറിനാണ് കുറച്ചുകൂടി അവാർഡിന് അർഹത എന്ന് അവർക്ക് തോന്നിക്കാണും.

അതേസമയം മഴയത്തും മുൻപെ എന്ന ചിത്രത്തിൽ ശോഭനയ്ക്ക് തനിക്ക് പ്രാധാന്യമില്ലെന്ന തോന്നൽ ഉണ്ടായിട്ടില്ല. അത് തന്നെയാണ് എനിക്ക് അവരോടുള്ള ബഹുമാനം. കാരണം മഴയെത്തും മുൻപെയ്ക്ക് മുൻപാണ് ഉള്ളടക്കം അഭിനയിക്കുന്നത്. ഉള്ളടക്കത്തിൽ അമലയാണ് ഇതേപോലെ സ്ക്രീൻ സപേസ് ആയാലും ശരി ക്യാരക്ടറിന്റെ ഡെപ്ത് ആയാലും ശരി ഒക്കെ അമലയുടെ ക്യാരക്ടറിനാണ് കൂടുതലുള്ളത്. ശോഭന അവസാനം മരിക്കുന്നതും ഒരു സിമ്പതിയും കാര്യങ്ങളുമൊക്കെ ഉണ്ടെങ്കിലും വളരെ ചെറിയ ക്യാരക്ടർ ആണ്. പക്ഷെ ശോഭനോട് പറഞ്ഞപ്പോൾ ശോഭനക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല എന്നുള്ളതാണ്. ശോഭന ആ റോൾ ഹാപ്പി ആയിട്ട് പോയി ചെയ്തിട്ട് പോയി.

മഴയെത്തും മുൻപെയിലും ഇതേപോലെ എന്നോട് ചോദിച്ചു മറ്റേ ക്യാരക്ടർ ആരാണ് ചെയ്യുന്നതെന്ന്. ഞാൻ പറഞ്ഞു ആനി ആണെന്ന്. ഓ ഇതിലും ഞാൻ സെക്കൻഡ് ഹീറോയിൻ ആണല്ലേ എന്ന് തമാശക്ക് പറഞ്ഞു. നിങ്ങൾ സെക്കൻഡ് ഹീറോയിൻ അല്ല നിങ്ങളും ഹീറോയിൻ ആണ് എന്ന് ഞാൻ പറഞ്ഞു. പക്ഷെ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഒരു ഈഗോയും ഉണ്ടായിരുന്നില്ല ശോഭനയ്ക്ക്, കമൽ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma